Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇരട്ടക്കുട്ടികളുടെ അച്ഛന്, അമ്മ??
ഇരട്ടകളെ ഗര്‍ഭം ധരിക്കുന്നത് എങ്ങനെയാണന്ന് പലരും അത്ഭുതപ്പെടാറുണ്ട്. ചിലര്‍ക്ക് മൂന്നോ നാലോ അതില്‍ കൂടുതലോ കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ ഉണ്ടാവാറുണ്ട്. പലപ്പോഴും പലരുടെയും വിധിയായിരിക്കാം ഇതെങ്കിലും ഒന്നിലേറെ കുട്ടികളെ ഒരുമിച്ച് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഉയര്‍ത്തുന്ന ചില പൊതുഘടകങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും.
ഇതില്‍ പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും പരമ്പരാഗതമായി പറഞ്ഞ് കേള്‍ക്കുന്നതും വ്യക്തിപരമായി അനുഭവപ്പെടുന്നതോ ആണ്. ഭാര്യമാര്‍ പിണങ്ങുമ്പോള്‍....
ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഉയര്‍ത്തുന്ന ചില ഘടങ്ങളാണ് താഴെ പറയുന്നത് .

പാരമ്പര്യം
കുടുംബത്തില്‍ ആര്‍ക്കെങ്കിലും. അമ്മ, സഹോദരന്, സഹോദരി, അമ്മാവന് എന്നിവര്‍ക്കോ അകന്ന ബന്ധത്തിലുള്ളവര്‍ക്ക് ആര്‍ക്കെങ്കിലുമോ ഇരട്ടകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടകള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ ഇരട്ടകള്‍ പാരമ്പര്യമായിട്ട് ഉണ്ടാകാം, ഇത് സത്യമാണ്. അമ്മയ്ക്കോ അമ്മയുടെ അമ്മയ്ക്കോ അച്ഛന്റെ അമ്മയ്ക്കോ ഇരട്ടകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉയര്ന്നഅണ്ഡോത്പാദനത്തിനുള്ള ജീന്‍ നിങ്ങളിലേക്കും എത്തിയിട്ടുണ്ടാവാം. ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇത് ഉയര്‍ത്തും.

ശാസ്ത്രത്തിന്റെ സഹായം
ഡോക്ടറുടെ സഹായത്തോടെയും ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്താം. ഇരട്ടകള്‍ വേണമെന്ന് ആഗ്രഹിക്കുന്ന ആരെയും സഹായിക്കുന്ന ചില ഡോക്ടര്‍മാരുണ്ട്. എന്നാല്‍ മറ്റുചിലര്‍ ആരോഗ്യപരമായ ആവശ്യം ഉണ്ടായാല്‍ മാത്രമെ സഹായിക്കൂ. ഇരട്ടകള്‍ ഉണ്ടാകാന്‍ ഡോക്ടര്‍മാര്‍ നിങ്ങളെ സഹായിക്കുന്നതിന് ആരോഗ്യപരമായ നിരവധി കാരണങ്ങള്‍ ഉണ്ട്. ഐവിഎഫ് ചെയ്യുന്നതിന് ധാരാളം പണം ചെലവാക്കേണ്ടി വരും. ഐവിഎഫ് അണ്ഡങ്ങള്‍ പിടിച്ച് കിട്ടാനുള്ള സാധ്യത കുറവായതുകൊണ്ട് ഒന്നിലേറെ അണ്ഡങ്ങള്‍ ഉപയോഗിക്കുന്നതാണ് ചെലവ് കുറയ്ക്കാന്‍ സഹായകരം. അതിനാല്‍ ഒരു സമയത്ത് കുറെ എണ്ണം പരീക്ഷിച്ച് നോക്കും.

ജനന നിയന്ത്രണ ഗുളിക
ഗര്ധാരണത്തിന് ശ്രമിക്കുന്നതിന് തൊട്ട് മുമ്പ് ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തുക. സ്ത്രീകള്‍ ഗുളിക കഴിക്കുന്നത് ആദ്യം നിര്‍ത്തുമ്പോള്‍ ഹോര്‍മോണുകള്‍ പുനക്രമീകരിക്കാന്‍ അവരുടെ ശരീരം ശക്തമായി പ്രവര്‍ത്തിക്കും. ഗുളിക നിര്‍ത്തി കഴിഞ്ഞുള്ള ആദ്യ രണ്ട് മാസങ്ങളില്‍ അണ്ഡാശയങ്ങള്‍ ചിലപ്പോള്‍ രണ്ട് അണ്ഡങ്ങള്‍ ഒരുമിച്ച് പുറത്തുവിടാന്‍ സാധ്യത ഉണ്ട്.

മുലയൂട്ടല്‍ തുടരുക
നിങ്ങള്‍ മൂലയൂട്ടിെക്കാണ്ടിരിക്കുകയാണെങ്കില് ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്. മൂലയൂട്ടിെക്കാണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക് ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത മൂലയൂട്ടാത്തവരേക്കാള് ഒമ്പത് ഇരട്ടിയാണന്നാണ് ഇരട്ടകളെ കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്.

അമിത വണ്ണം
പൊണ്ണത്തടി കൂടുന്നതിനനുസരിച്ച് ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ബിഎംഐ( ബോഡി മാസ്സ് ഇന്‍ഡക്സ്) മുപ്പതോ അതില്‍ കൂടുതലോ ഉള്ള സ്ത്രീകള്‍ക്ക് ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണന്ന ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ രണ്ട് അണ്ഡങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഇരട്ടകളുടെ കാര്യത്തില്‍ മാത്രമാണ് ശരിയാവുക. ശരാശരിയില്‍ കൂടുതല്‍ പൊക്കമുള്ള സ്തീകള്‍ക്കും ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലണന്ന് പഠനങ്ങള്‍ പറയുന്നു.

പാലുത്പന്നങ്ങള്‍
പാലുത്പന്നങ്ങള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് അത് കഴിക്കാത്തവരേക്കാള്‍ ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണന്നാണ് ഇരട്ടകളും അതില്‍ കൂടുതലും ഉള്ള ജനനങ്ങളെ കുറിച്ച് ഗവേഷണം നടത്തിയതിലൂടെ പ്രശസ്തനായ ലോങ് ഐലന്‍ഡ് ജുവിഷ് മെഡിക്കല്‍ സെന്ററിലെ ഫിസിഷ്യനായ ഗ്രെ സ്റ്റെയ്ന്മാന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്.എന്നു കരുതി കൂടുതല്‍ പാലുത്പന്നങ്ങള്‍ കഴിച്ചാല്‍ ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടില്ല. അതേസമയം വളര്‍ച്ച ഹോര്‍മോണ്‍ നല്‍കിയിട്ടുള്ള പശുക്കളുടെ പാലും പാലുത്പന്നങ്ങളും കഴിക്കുന്നതും ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തും.

പ്രായം കൂടിയാല്‍
പ്രായം കൂടിയ അമ്മമാര്‍ക്കും ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം ഉയരുന്നതോടെ ശരീരം അണ്ഡോത്പാദനവും ഊര്‍ജിതമാക്കുമെന്നാണ് കരുതുന്നത്. നാല്‍പ്പത്തി അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള അമ്മമാരില്‍ 20 ശതമാനം പേര്‍ക്കും ഇരട്ടകളായിക്കും ഉണ്ടാവുക. അപകടസാധ്യതയും ഇതിനൊപ്പം ഉയരും. പ്രായം കൂടുന്നതിനനുസരിച്ച് അമ്മമാരില്‍ ഗര്‍ഭ സംബന്ധമായ പ്രശ്നങ്ങളും ഗര്‍ഭച്ഛിദ്രവും ഉയരാനുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
