Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഒരു കുഞ്ഞിനുള്ള സമയമായോ??
എപ്പോഴാണ് കുട്ടികള്‍ വേണ്ടത് എന്നത് സംബന്ധിച്ച് പല ദമ്പതികള്‍ക്കും ആശയക്കുഴപ്പമുണ്ടാകും. കുട്ടികളെ വളര്‍ത്തുക എന്നത് തീര്‍ച്ചയായും ഒരു തമാശയല്ല. ഇതിന് നിങ്ങള്‍ക്ക് മതിയായ സമയവും, സമ്പത്തും, മറ്റ് പല ഘടകങ്ങളും ആവശ്യമാണ്.
ഇന്ന് ഒരു കുട്ടിക്ക് വേണ്ടി പ്ലാന്‍ ചെയ്യുന്നത് എളുപ്പമല്ല. പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ജോലികളില്‍ തിരക്കിലായിരിക്കുമ്പോള്‍ ഒരു തീരുമാനമെടുക്കുന്നത് വിഷമകരമായിരിക്കും.
ഓവുലേഷനും സ്ത്രീ സൗന്ദര്യവും തമ്മില്‍!
പക്ഷേ തീര്‍ച്ചയായും ആവശ്യമായ കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ബോധ്യവും, ജീവിതം എവിടേക്കാണ് പോകുന്നതെന്ന അറിവുമുണ്ടെങ്കില്‍ തീരുമാനമെടുക്കുന്നത് അല്പം എളുപ്പമായിരിക്കും. ഒരു കുട്ടിക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഇനി പറയുന്നവ അറിഞ്ഞിരിക്കുക.

1. നിങ്ങളുടെ ബന്ധം കെട്ടുറപ്പുള്ളതാണോ?
എല്ലാവരെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. സ്വരച്ചേര്‍ച്ചയില്ലാത്ത പങ്കാളികള്‍ രണ്ടാവര്‍ത്തി ചിന്തിക്കണം. നിങ്ങളുടെ ബന്ധത്തെ സംബന്ധിച്ച് ഉറപ്പാണെങ്കില്‍ കുട്ടികളെക്കുറിച്ച് ചിന്തിക്കാം.

2. സാമ്പത്തിക സുരക്ഷിതത്വമുണ്ടോ?
കുട്ടികളെ വളര്‍ത്തുന്നത് ഇന്ന് ഏറെ ചെലവേറിയതാണ്. നിങ്ങളുടെ നിക്ഷേപങ്ങളും വരുമാനവും പരിശോധിക്കുക. ആരോഗ്യകരമായ സൗകര്യങ്ങളും നല്ല വിദ്യാഭ്യാസവും നല്കാനാവുമ്പോള് കുട്ടികളുണ്ടാവുന്നതാണ് ഉചിതം.

3. ബാധ്യതകളുണ്ടോ?
നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും ബാധ്യതകളുണ്ടെങ്കില്‍ അത് തീരുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങളുടെ നിരാശ ഇരട്ടിക്കുകയും രണ്ട് പേര്‍ക്കും ഭാരമാവുകയും ചെയ്യും.

4. ജോലിക്ക് സ്ഥിരതയുണ്ടോ?
അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ സ്വയം എവിടെയായാണ് കാണുന്നത്? ഈ ചോദ്യം നിങ്ങളുടെ ജോലി സ്ഥിരതയെക്കുറിച്ച് ഒരു കാഴ്ചപ്പാട് നല്കാന് സഹായിക്കും. ജോലിസ്ഥിരമായിരിക്കുമ്പോള് കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നതാണ് ഉചിതം.

5. മതിയായ സമയമുണ്ടോ?
കുട്ടിക്കൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിന് സമയമുണ്ടാവണം. നിങ്ങള്‍ വളരെ തിരക്കുള്ള ആളാണെങ്കില്‍ മതിയായ സമയം ലഭ്യമാകുന്ന കാലം വരെ കാത്തിരിക്കുക.

6. ആരോഗ്യം മികച്ചതാണോ?
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം നല്കാന് നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കുക.

7. ആവശ്യത്തിന് പിന്തുണയുണ്ടോ?
കുട്ടികളെ വളര്‍ത്തുന്നതിന് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണ ആവശ്യമാണ്. നിങ്ങളുടെ ജീവിതത്തിലെ സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് വരെ കാത്തിരിക്കുക.



Click it and Unblock the Notifications
