Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന കാലഘട്ടമാണെന്നു പറയാം. സ്ത്രീയുടെ ആരോഗ്യത്തിനും ജനിയ്ക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും പല ഘടകങ്ങളും ബാധകമാണ്. ഇതിലൊന്നാണ് ഗര്‍ഭം ധരിയ്ക്കുന്ന സ്ത്രീയുടെ പ്രായം.
തീരെ ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിയ്ക്കുന്നതിനും പ്രായമേറിയുള്ള ഗര്‍ഭധാരണത്തിനും ദോഷങ്ങളുണ്ട്. സാധാരണ 25നും 30നുമിടയിലാണ് ഗര്‍ഭം ധരിയ്ക്കാന്‍ പറ്റിയ പ്രായമെന്നു പറയും.
30നു ശേഷം 40 വരെയും ഗര്‍ഭധാരണത്തിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടെന്നു പറയാനാവില്ല. എന്നാല്‍ നാല്പതിനു ശേഷം ഗര്‍ഭം ധരിയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
40നു ശേഷമുള്ള ഗര്‍ഭധാരണം വരുത്തുന്ന ചില പ്രശ്നങ്ങളെക്കുറിച്ചറിയൂ,

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
നാല്പതിനു ശേഷം ഗര്‍ഭം ധരിച്ചാല്‍ മാസം തികയാതെയുള്ള പ്രസവത്തിനും സിസേറിയനാകുന്നതിനും സാധ്യത ഏറെയാണ്.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഒന്നുകില്‍ വലിപ്പം തീരെ കുറവ്, അല്ലെങ്കില്‍ വലിപ്പം കൂടുതല്‍ തുടങ്ങിയ അവസ്ഥകളുമുണ്ടാകും.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
40നു ശേഷം ഗര്‍ഭധാരണം നടന്നാല്‍ ബിപി കൂടുതലാകാനുള്ള സാധ്യത ഏറെയാണ്. ഹൈ ബിപി കുഞ്ഞിനും അമ്മയ്ക്കും അപകടമാണ്.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
നാല്പതുകളില് ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭകാല പ്രമേഹസാധ്യതയും കൂടുതല്‍ തന്നെ.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
നാല്പതുകളിലെ ഗര്‍ഭധാരണം അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
പ്രായമേറിയുള്ള ഗര്‍ഭധാരണം കുഞ്ഞുങ്ങളില്‍ ഓട്ടിസം, ബുദ്ധിവികാസക്കുറവ്, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
40കളിലുള്ള ഗര്‍ഭധാരണം പ്രീ എക്ലാംസിയ, പ്ലാസന്റല്‍ പ്രേവിയ തുടങ്ങിയ മെഡിക്കല്‍ കണ്ടീഷനുകള്‍ക്ക് ഇട വരുത്തുന്നു. പ്ലാസന്റ അയയുകയോ വിട്ടുപോവുകയോ ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇത് കുഞ്ഞിന്റെ ജീവനു തന്നെ അപകടമാണ്. ആദ്യത്തേത് രക്തസമ്മര്‍ദം, മൂത്രത്തില്‍ പ്രോട്ടീന്‍ തുടങ്ങിയ അവസ്ഥകള്‍ക്കും ഇട വരുത്തും.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
നീണ്ടു നില്ക്കുന്ന പ്രസവവേദന, കുഞ്ഞ് മരിക്കുക തുടങ്ങിയവയ്ക്കും നാല്പതുകള്ക്കു ശേഷമുള്ള ഗര്‍ഭധാരണം കാരണമാകും.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍...
പ്രസവശേഷം അമ്മയ്ക്ക് കാര്‍ഡിയോമയോപ്പതി പോലുള്ള പ്രശ്നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.



Click it and Unblock the Notifications
