Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നിങ്ങള്‍ക്ക് പ്രസവവേദന ഉടന്‍ തുടങ്ങും
പൂര്‍ണഗര്‍ഭിണിയായ സ്ത്രീ പ്രസവത്തിനായിരിയ്ക്കും കാത്തിരിയ്ക്കുന്നത്. പ്രസവലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. പ്രത്യേകിച്ച് ആദ്യപ്രസവമെങ്കില്. ചെറിയ വേദനകള്‍ പോലും പ്രസവവേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്.
നിങ്ങള്‍ക്കു പ്രസവമടുത്തു, പ്രസവവേദന തുടങ്ങുകയാണെന്നതിന്റെ ചില ലക്ഷണങ്ങള്‍ തിരിച്ചറിയൂ,
കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞ് വയറിനു താഴേയ്ക്കിറങ്ങും. അതായത് ഗര്ഭാശയമുഖത്തോടടുത്തു വരും.

യോനീമുഖം അയയും. ഇത് പ്രസവമടുത്തോയെന്നു തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ സ്വീകരിയ്ക്കുന്ന വഴിയാണ്. കുഞ്ഞിനു പുറത്തുവരാന്‍ ശരീരം സ്വീകരിയ്ക്കുന്ന സ്വാഭാവിക വഴിയാണിത്.

വയറുവേദനയും നടുവേദനയും കൈകാല്‍ കഴപ്പുമെല്ലാം ഉണ്ടാകും. ഇത് പോയുംവന്നുമിരിയ്ക്കും.

ശരീരത്തിലെ മസിലുകളും സന്ധികളുമെല്ലാം അയയും. റിലാക്സിന് എ്ന്ന ഹോര്‍മോണാണ് ഇതിനു കാരണം.

റിലാക്സിന് എന്ന ഹോര്‍മോണ്‍ കുടലിലെ മസിലുകളേയും അയയ്ക്കും. ഇത് പ്രസവമടുക്കുമ്പോള്‍ വയറിളക്കമുണ്ടാകാന് ഇട വരുത്തും.

ഗര്‍ഭത്തിന്റെ അവസാന രണ്ടുമൂന്നാഴ്ചകളില്‍ ശരീരഭാരം പെട്ടെന്നു കൂടും. കുഞ്ഞിന്റെ തൂക്കം പെട്ടെന്നു കൂടുന്നതാണ് കാരണം. എന്നാല്‍ പ്രസവമടുക്കുമ്പോള്‍ പിന്നീട് തൂക്കം കൂടാതെയാകും.

സാധാരണയില്‍ കവിഞ്ഞ ക്ഷീണവും തളര്‍ച്ചയുമെല്ലാം ഗര്‍ഭിണിയ്ക്ക് അനുഭവപ്പെടും.

പ്രസവമടുക്കുമ്പോള്‍ വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറം മാറും, പാളികളായി ചുവപ്പു കലര്‍ന്ന നിറത്തില്‍ ഡിസ്ചാര്‍ജുണ്ടാകും.

എപ്പോഴും ഗര്‍ഭാശയമുഖത്തു സങ്കോചമനുഭവപ്പെടും.

പ്രസവം നടക്കുന്നതിനും മണിക്കൂറുകള്‍ മുന്‍പ് അംമ്നിയോട്ടിക് ഫഌയിഡ് പോയിത്തുടങ്ങും.



Click it and Unblock the Notifications

