Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഗര്‍ഭധാരണശേഷി ഉയര്‍ത്താന്‍ വിറ്റാമിന്‍ ഡി
ഗര്‍ഭധാരണത്തിന് നല്ല ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ചിലതരം വൈറ്റമിനുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കും. ഇത്തരം ഭക്ഷണങ്ങളില്‍ വൈറ്റമിന്‍ ഡി ഉള്‍പ്പെടുന്നു.
സൂര്യപ്രകാശം വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്. ഇതിനു പുറമെ ചില ഭക്ഷണങ്ങളും വൈറ്റമിന്‍ ഡി ലഭ്യമാക്കും.
വൈറ്റമിന്‍ ഡിയുടെ മുഖ്യ ഉറവിടങ്ങളെക്കുറിച്ചറിയൂ,

സൂര്യപ്രകാശം
സൂര്യപ്രകാശം ഒരു ആഹാരമല്ലെങ്കില് വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന സ്രോതസ്സാണ്. സൂര്യപ്രകാശം ചെറിയ രീതിയില്‍ ഏല്‍ക്കുന്നത് വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും

മത്തി
ദിവസം വേണ്ട കാത്സ്യത്തിന്റെ 33 ശതമാനം മത്തിയിലടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും വിവിധ പ്രോട്ടീനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

സാല്‍മണ്‍
സാല്‍മണ്‍, ട്യൂണ,മുഴു മത്സ്യം എന്നിവയില്‍ വിറ്റാമിന്‍ ഡി മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

മീനെണ്ണ
ഇതിന്റെ മണവും രുചിയും അത്ര നല്ലതല്ലെങ്കിലും വിറ്റാമിന്‍ ഡിയുടെ ഒരു നല്ല സ്രോതസ്സാണിത്. ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ മീനെണ്ണ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി നല്‍കും.

സോയ ഉത്പന്നങ്ങള്‍
പൊടിച്ച സോയ ഉത്പന്നങ്ങളായ തോഫു , സോയ പാല് എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

കൂണ്
വിറ്റാമിന്‍ ഡിയ്ക്ക് പുറമെ കൂണില്‍ വിറ്റാമിന്‍ ബി5 ഉം അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ ഗര്‍ഭധാരണ ശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന നല്ല ആഹാരങ്ങളില്‍ ഒന്നാണ് ചെറുതായി വേവിച്ച വെളുത്ത കൂണ്.

കക്ക
വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള മറ്റൊരു സമുദ്രവിഭവമാണിത്. കക്ക കഴിക്കുന്നത് സ്ത്രീകളുടെ ഗര്‍ഭധാരണശേഷി ഉയര്‍ത്തും. സിങ്ക്, സെലിനിയം, മാംഗനീസ്, ചെമ്പ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
