Latest Updates
-
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ? -
2026 ഓഗസ്റ്റ് 9: ആകാശത്ത് അപൂർവ ചന്ദ്ര-ചൊവ്വ സംഗമം; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കണം! -
ഓഗസ്റ്റ് 7: ആകാശത്ത് അപൂർവ്വ 'നവപഞ്ചമം രാജയോഗം'; ഈ 4 രാശിക്കാർക്ക് ഇനി ധനമഴ! -
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ
ഗര്‍ഭകാലത്തെ യൂറിനറി അണുബാധ
നല്ലൊരു ശതമാനം സ്ത്രീകളിലും മൂത്രനാള അണുബാധ കണ്ടുവരുന്നുണ്ട്. എന്നാല്‍ ഗര്‍ഭിണികളില്‍ ഇത് വളരെ സാധാരണമാണ്.
ഗര്‍ഭധാരണത്തോടെ സ്ത്രീകളുടെ ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉണ്ടാവുകയും ഇത് മൂത്രനാളത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. ഗര്‍ഭപാത്രം വലുതാകുന്തോറും ഇത് മൂത്രാശയത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇതുമൂലം മൂത്രാശയത്തില്‍ നിന്ന് മൂത്രം പൂര്‍ണ്ണമായി പുറത്തുപോകാത്ത സ്ഥിതിയുണ്ടാകും. മൂത്രാശയത്തില്‍ തങ്ങിനില്ക്കുന്ന മൂത്രം അണുബാധയ്ക്ക് കാരണമാകും.
ഇത് ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കിഡ്നികളെ പോലും ബാധിച്ചേക്കാം.

1. മലവിസര്‍ജ്ജനത്തിന് ശേഷം യോനിയില്‍ മലം പ്രവേശിക്കുന്നതിനാല്‍
2. ലൈംഗികബന്ധം
3. ഗര്‍ഭകാലത്ത് ഗര്‍ഭപാത്രം വലുതാകുന്നത് മൂലം മൂത്രാശയത്തിലുണ്ടാകുന്ന ഭാഗികമായ തടസ്സം.
4. ശരീരത്തിലെ ദ്രവങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴലുകള്‍ (കാത്തറ്ററുകള്) മൂലം.
ചില ലക്ഷണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:
1. മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന നീറ്റല്‍
2. മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടും അസ്വസ്ഥതയും
3. കലങ്ങിയ മൂത്രം
4. ദുര്‍ഗന്ധമുള്ള മൂത്രം
5. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍
6. മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ
7. നടുവേദന
മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍
മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് മൂത്രാനാള അണുബാധ ഉണ്ടാകുന്നതെങ്കില്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ അനുഭവപ്പെടും.
മൂത്രത്തിന് നിറവ്യത്യാസം
ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍
മൂത്രമൊഴിക്കുമ്പോള്‍ വേദന
ദുര്‍ഗന്ധം
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് ലക്ഷണങ്ങള്‍
ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളുടെ മധുവിധുവിന്റെ സകല പ്രഭയും കെടുത്താം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയിലേക്ക് ബാക്ടീരിയ എത്താനുള്ള സാധ്യതയുണ്ട്. ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഹണിമൂണ്‍ സിസ്റ്റൈറ്റിസ് എന്ന് അറിയപ്പെടുന്നത്. ചില സ്ത്രീകളില്‍ മൂത്രാശയ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴെല്ലാം ഇവരില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭധാരണം ഒഴിവാക്കാനായി ഡയഫ്രം ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഇത് വളരെ സാധാരണമാണ്.
കിഡ്നി അണുബാധയുടെ ലക്ഷണങ്ങള്‍
ഛര്‍ദ്ദി, പനിയും വിറയലും, നട്ടെല്ലിന്റെ ഏതെങ്കിലും ഒരുവശത്ത് വേദന, ഓക്കാനം
മൂത്രനാള അണുബാധ: വീട്ടില്‍ ചെയ്യാവുന്ന ചികിത്സകള്‍
ബ്ലൂബെറി
ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശേഷി ബ്ലൂബെറിക്കുണ്ട്. ഗര്‍ഭിണികളിലെ മൂത്രനാള അണുബാധയ്ക്ക് എതിരെ ബ്ലൂബെറി ജ്യൂസ് വളരെ ഫലപ്രദമാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങളിലും കണ്ടെത്തുകയുണ്ടായി. പ്രാതലിനൊപ്പം ജ്യൂസ് കുടിക്കാവുന്നതാണ്.
പൈനാപ്പിള്‍
പൈനാപ്പിളിന് അണുനാശക ഗുണമുണ്ട്. അതിനാല്‍ ഇത് മൂത്രാനാള അണുബാധയ്ക്ക് ഔഷധമായി ഉപയോഗിക്കാവുന്നതാണ്.പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം ആണ് പൈനാപ്പിളിന് ഔഷധഗുണം നല്‍കുന്നത്. പ്രാതല്‍ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷം ഇത് കഴിക്കാം. ജ്യൂസ് രൂപത്തില്‍ കുടിക്കുന്നതും നല്ലതാണ്. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുക.
വിറ്റാമിന്‍ സി
അടിയ്ക്കടി മൂത്രനാള അണുബാധ ഉണ്ടാകുന്നവര്‍ 5000 മില്ലിഗ്രാം വിറ്റാമിന്‍ സി കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. വിറ്റാമിന്‍ സി നിങ്ങളുടെ മൂത്രാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. മൂത്രത്തിന് വിറ്റാമിന്‍ സി അംമ്ലഗുണം നല്‍കും. ഇതുമൂലം ബാക്ടീരിയ ബാധയും ഇല്ലാതാകും. മൂത്രാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി ധാരാളം വിറ്റാമിന്‍ സി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.



Click it and Unblock the Notifications