Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഗര്‍ഭകാലത്തെ നിപ്പിള്‍ പരിചരണം
സ്ത്രീകള്‍ വിവിധ തരം ശാരീരിക,വൈകാരിക മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ് ഗര്‍ഭകാലം. ഈ മാറ്റങ്ങളുടെ പ്രധാന കാരണം ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ്.
സന്തോഷവും ആരോഗ്യവും നിറഞ്ഞ ഗര്‍ഭ കാലത്തിന് ഇത്തരം ഹോര്‍മോണ്‍ വ്യതിയാനം അത്യന്താപേക്ഷിതമാണ്. അതേപോലെ ഇത് മൂലം ഗര്‍ഭ കാലത്ത് നിരവധി പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടി വരും.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പലര്‍ക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് മൃദുലമാകുന്ന മുലക്കണ്ണ്.
ഗര്‍ഭകാലത്ത് കുഞ്ഞിനെ മുല ഊട്ടുന്നതിന് ശരീരം സ്വയം സജ്ജമാക്കപ്പെടും .അനുബന്ധമായ ശാരീരിക ,ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ മുലക്കണ്ണിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കും. വലുപ്പം കൂടുക, മൃദുലമാവുക എന്നിവയാണ് മുലക്കണ്ണിലുണ്ടാകുന്ന ചില മാറ്റങ്ങള്‍.
പ്രസവ സമയം അടുക്കുന്നതോടെ മുലക്കണ്ണിന്റെയും ചുറ്റമുള്ള ചര്‍മ്മത്തിന്റെയും രൂപത്തിലും വലുപ്പത്തിലും മാറ്റമുണ്ടാകും. ഈ സമയത്ത് കോളോസ്ട്രം എന്നറിയപ്പെടുന്ന ആദ്യ മുലപ്പാല്‍ ചിലപ്പോള്‍ മുലക്കണ്ണില്‍ നിന്നും ഊറി വരും. കുഞ്ഞിനെ മുലയൂട്ടുന്നതിന് ശരീരം എടുക്കുന്ന തയ്യാറെടുപ്പുകള്‍ ഇവയെല്ലാമാണ്.
സ്വയം സുഖപ്രദമായിരിക്കുന്നതിന് ഗര്‍ഭകാലത്ത് മുലക്കണ്ണിന്റെ പരിചരണത്തിന് ശ്രദ്ധ നല്‍കണം. ഗര്‍ഭകാലത്ത് എങ്ങനെ മുലക്കണ്ണ് സംരക്ഷിക്കണമെന്നോര്ത്ത് വിഷമിക്കേണ്ട. ഗര്‍ഭകാലത്ത് മുലക്കണ്ണ് സംരക്ഷിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുന്നത് സഹായകരമാകും.
ഗര്‍ഭകാലത്ത് മുലകണ്ണിന്റെ പരിചരണത്തിനുള്ള ചില മാര്‍ഗ്ഗങ്ങള്‍
അനുയോജ്യമായ ബ്രാ
സ്തനങ്ങളുടെ വലുപ്പം കൂടുന്നതിനാല്‍ ഗര്‍ഭകാലത്ത് മുലക്കണ്ണ് സംരക്ഷിക്കുന്നതിന് അനുയോജ്യമായ ബ്രാ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണം. ലോലമായ കോട്ടണ്‍ തുണി കൊണ്ടുള്ള ബ്രാ ധരിക്കുന്നത് മുലക്കണ്ണിന്റെ വേദന കുറയ്ക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്ത് മുലക്കണ്ണ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാഡുള്ള ബ്രാ ഒഴിവാക്കുന്നതാണ് നല്ലത്.
ഒലിവ് എണ്ണ
ഗര്‍ഭ കാലത്ത് മുലക്കണ്ണ് ഒലിവ് എണ്ണ ഉപയോഗിച്ച് തടവുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഗര്‍ഭ കാലത്ത് സാധാരണമായ വര്ണ്ട ചര്‍മ്മം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
സോപ്പ്
മുലക്കണ്ണില്‍ സോപ്പ് ഉപയോഗിക്കരുത്. മുലക്കണ്ണ് വരളാന്‍ ഇത് കാരണമായേക്കും. മുലക്കണ്ണ് അധികം വരളുന്നത് ഇതില്‍ വിള്ളല്‍ വീഴാന്‍ കാരണമാകും. മണമുള്ള സോപ്പുകള്‍ക്ക് പകരം ശരീരം വൃത്തിയാക്കാന്‍ ഈര്‍പ്പം നല്കുന്ന ലോഷനുകള്‍ ഉപയോഗിക്കുക.
മോയ്സ്ച്യൂറൈസിങ് ക്രീം
മുലക്കണ്ണ് വരളുന്നതായി തോന്നിയാല്‍ നല്ല മോയ്സ്ച്യുറൈസിങ് ക്രീമോ ലോഷനോ ഉപയോഗിക്കുക. മുലക്കണ്ണിന് നനവ് നല്കാന് ഇത് സഹായിക്കും ഗര്‍ഭകാലത്ത് മുലക്കണ്ണില്‍ ഉപയോഗിക്കാനായി പ്രത്യേകം തയ്യാറാക്കിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭിക്കും.
മുലകണ്ണ് പ്രോട്ടക്ടര്‍
മുലകണ്ണിന്റെ വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രൊട്ടക്ടറുകള്‍ വിപണിയില്‍ ലഭ്യമാകും. മുലക്കണ്ണിനും വസ്ത്രത്തിനും ഇടയില്‍ ഇവ പ്രതിബന്ധമായി നില്ക്കും. ഗര്‍ഭ കാലത്ത് വേദനയുള്ള മുലക്കണ്ണുള്ളവര്ക്ക് ഇത്തരം പ്രൊട്ടക്ടറുകള്‍ വളരെ സഹായകരമാണ്.
ഐസ് പാഡ്
ഗര്‍ഭകാലത്തെ മൃദുലമായ മുലക്കണ്ണ് ഏറെ വിഷമകരമായ ഒന്നാണ്. ഇതില്‍ നിന്നും ആശ്വാസം കിട്ടുന്നതിന് മുലക്കണ്ണില്‍ ഐസ് പാഡ് വയ്ക്കുന്നത് നല്ലതാണ്. വേദന കുറയാന്‍ ഇത് സഹായിക്കും.
പാഡുകള്‍
മുലക്കണ്ണില്‍ നിന്നും ദ്രാവകം വരുന്നുണ്ടെങ്കില്‍ അധിക ശ്രദ്ധ നല്‍കണം. ഗുണ നിലവാരമുള്ള പാഡുകള്‍ സ്തനത്തിലുപയോഗിക്കുക. അണുബാധ തടയാന്‍ മുലക്കണ്ണ് ഉണങ്ങി വൃത്തിയായി ഇരിക്കേണ്ടത് ആവശ്യമാണ്.
ഗര്‍ഭ കാലത്തെ മുലക്കണ്ണ് പരിചരണ സമയത്ത് ഇക്കാര്യം മറക്കരുത്.



Click it and Unblock the Notifications
