Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷവന്ധ്യത ഒഴിവാക്കാന്‍ ചില വഴികള്‍
ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യുല്പാദനപരമായ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വര്‍ദ്ധിച്ചു വരുന്നു. സ്ത്രീ, പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തവുമായിരിയ്ക്കും.
പലപ്പോഴും പുരുഷവന്ധ്യത തിരിച്ചറിയുന്നത് ഒരു കുഞ്ഞിന് വേണ്ടി ശ്രമിയ്ക്കുമ്പോഴായിരിക്കും. സ്ത്രികള്ക്കാകട്ടെ, ആര്‍ത്തവക്രമക്കേടുകളും മറ്റും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കും.
പുരുഷവന്ധ്യത ഒഴിവാക്കാന്‍ പുരുഷന്മാര് ചെയ്യേണ്ട ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് വൃഷണങ്ങളുടെ ആരോഗ്യത്തിന്. ഇവയില്‍ ഭക്ഷണ, ജീവിത ശൈലികള്‍ ഉള്‍പ്പെടുന്നു.

പുരുഷവന്ധ്യത ഒഴിവാക്കാന്‍ ചില വഴികള്‍
വൃഷണങ്ങളില്‍ ചൂടു കൂടുന്നത് പുരുഷവന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. ഇത് ബീജോല്‍പാദത്തെ ബാധിയ്ക്കും. ബീജങ്ങളെ കൊന്നൊടുക്കുകയും ചെയ്യും.

അയഞ്ഞ അടിവസ്ത്രം
അയഞ്ഞ അടിവസ്ത്രം ധരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് വൃഷണങ്ങളിലെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. പുരുഷവന്ധ്യത ഒഴിവാക്കാനും സഹായിക്കും.

കോട്ടന്‍ അടിവസ്ത്രങ്ങള്‍
എപ്പോഴും കോട്ടന്‍ അടിവസ്ത്രങ്ങള്‍ തന്നെ ഉപയോഗിയ്ക്കുക. ഇത് വൃഷണങ്ങളുടെ ആരോഗ്യത്തിനു വളരെ പ്രധാനമാണ്.

ലൂബ്രിക്കന്റുകള്‍
സെക്സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിയ്ക്കുന്നവയല്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും.

പുകവലി
പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ്. ഈ ശീലം ഉപേക്ഷിയ്ക്കുക.

സ്പോട്സ്
സ്പോട്സിനിടയിലും കളികള്‍ക്കിടയിലും വൃഷണങ്ങള്‍ക്ക് മുറിവേല്ക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
