Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ഗര്‍ഭകാലത്ത് സ്ത്രീയ്ക്ക് ശാരീരിക, മാനസിക ക്ലേശങ്ങളുണ്ടാകുന്നത് സ്വാഭാവിമാണ്. ഈ സമയത്ത് ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പിന്തുണ വളരെ അത്യാവശ്യവുമാണ്.
ഗര്‍ഭകാലത്ത് സ്ത്രീയ്ക്ക മാനസിക പ്രയാസമുണ്ടാക്കുന്ന യാതൊന്നും തന്നെ കുടുംബാഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാകരുത്. ഇതുകൊണ്ടു തന്നെ വാക്കിലും പ്രവൃത്തിയിലും, പ്രത്യേകിച്ച് ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും, ശ്രദ്ധ പുലര്‍ത്തുകയും വേണം.
ഗര്‍ഭകാലത്ത് ഭര്‍ത്താവ് ചില കാര്യങ്ങള്‍ ഭാര്യയോട് പറയരുത്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
എത്ര ഭക്ഷണമാണ് കഴിയ്ക്കുന്നത് എന്ന സംസാരം വേണ്ട. ഗര്‍ഭകാലത്ത് ഭക്ഷണത്തോട് ചിലര്‍ക്ക് താല്പര്യം കൂടുന്നത് സ്വാഭാവികമാണ്.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
വീടു വൃത്തികേടായിക്കിടക്കുന്നുവെന്ന കുറ്റപ്പെടുത്തല്‍ വേണ്ട. ഭാര്യയുടെ അവസ്ഥയെക്കുറിച്ച് ബോധവാനായിരിക്കണം.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് പറ്റിയ പേരു കണ്ടു പിടിയ്ക്കാന്‍ പലപ്പോഴും സ്ത്രീകള്‍ക്കായിരിയ്ക്കും താല്പര്യം കൂടുതല്‍. ഇത് ബോറിംഗ് ആണെന്നു പറയാതിരിയ്ക്കുക. ഭാര്യയ്ക്കൊപ്പം കൂടുക, താല്പര്യമില്ലെങ്കില് പോലും.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ഒരുമിച്ചു പോകുമ്പോള്‍ വേഗം നടക്കൂ എന്നു പറയരുത്. ഇത് ഗര്‍ഭകാലത്ത് അത്ര എളുപ്പമല്ല.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
എന്തിനാണ് വെറുതെ കരയുന്നതെന്ന ചോദ്യം വേണ്ട. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം മൂഡുമാറ്റവും ഡിപ്രഷനുമെല്ലാം സര്‍വസാധാരണമാണ്.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ഭാര്യ കുഞ്ഞുങ്ങളെപ്പറ്റിയുള്ള പുസ്തകം വായിക്കുമ്പോള്‍ പരിഹസിയ്ക്കരുത്.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ആഗ്രഹിച്ചില്ലെങ്കിലും ഗര്‍ഭം തനിയ്ക്കൊരു ഭാരമാണെന്ന വിധത്തിലുള്ള സംസാരം വേണ്ട.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ഇപ്പോള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രാപ്തിയില്ലെന്ന രീതിയില്‍ സംസാരിയ്ക്കരുത്.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ താന്‍ കൂടി വരണോ എന്നു ചോദിയ്ക്കാതിരിയ്ക്കുക. ഇത് ഭര്‍ത്താവിന്റെ ഒരു പ്രധാന ഉത്തരവാദിത്വമാണ്.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
എത്ര ക്ഷീണിതയായിരിയ്ക്കുന്നു എന്ന രീതിയിലെ സംസാരവും വേണ്ട.

ഗര്‍ഭിണിയായ ഭാര്യയോട് ഇതൊന്നും പറയല്ലേ....
ഗര്‍ഭിണിയായതോടെ ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ ശ്രദ്ധ കുറഞ്ഞുവെന്ന രീതിയിലെ സംസാരവും ഒഴിവാക്കുക.



Click it and Unblock the Notifications
