Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങളുടേത് ആദ്യഗര്‍ഭമോ?
ആദ്യമായി ഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഒരു സ്ത്രിയ്ക്ക് പല കാര്യങ്ങളിലും അസ്വഭാവികത തോന്നുന്നത് സാധാരണം. പ്രത്യേകിച്ച് ഇതെക്കുറിച്ച് സംശയനിവാരണത്തിന് വഴിയില്ലെങ്കില്‍.
പലപ്പോഴും ഗര്‍ഭധാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം പല പ്രശ്നങ്ങളും സ്വാഭാവികമായിരിയ്ക്കുകയും ചെയ്യും.
ആദ്യമായി ഗര്‍ഭം ധരിയ്ക്കുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങളിതാ, ഇത് പലപ്പോഴും പല ഗര്‍ഭിണികള്‍ക്കും അറിയാത്ത കാര്യങ്ങളായിരിയ്ക്കും.

മൂത്രശങ്ക
ഗര്‍ഭകാലത്ത് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. യൂട്രസില്‍ അനുഭവപ്പെടുന്ന മര്‍ദമാണ് ഇതിന് കാരണം.

ഛര്‍ദി
സാധാരണ ഇഷ്ടം തോന്നുന്ന പല ഭക്ഷണങ്ങളോടും ഗര്‍ഭകാലത്ത് വെറുപ്പു തോന്നുന്നത് സ്വാഭാവികം. ഇത് പലപ്പോഴും ഛര്‍ദിയ്ക്കും കാരണമാകും.

ശരീരഭാരം
ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിയ്ക്കുന്നതും സ്വാഭാവികമാണ്. ഇത് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ലക്ഷണം കൂടിയാണെന്നു തിരിച്ചറിയുക.

മൂഡുമാറ്റം
ഗര്‍ഭകാലത്ത് അടിക്കടി മൂഡുമാറ്റങ്ങളും സാധാരണമാണ്. ദേഷ്യവും സന്തോഷവും സങ്കടവുമെല്ലാം അടിക്കടി ഉണ്ടാകും.

സ്തനവേദന
സ്തനവേദനയും സ്തനത്തില്‍ വീര്‍പ്പും സ്തനവലിപ്പും കൂടുന്നതെല്ലാം സ്വാഭാവികമാണ്.

ക്ഷീണം, തളര്‍ച്ച
ക്ഷീണം, തളര്‍ച്ച എന്നിവയും ഗര്‍ഭകാലത്ത് സ്വാഭാവികമാണ്.

ആര്‍ത്തി
പല ഭക്ഷണങ്ങളോടും ഗര്‍ഭകാലത്ത് ആര്ത്തിയുണ്ടാകുന്നതും സാധാരണം തന്നെ.

മലബന്ധം
മലബന്ധമാണ് ഗര്‍ഭകാലത്ത് സാധാരണമായ മറ്റൊരു പ്രശ്നം.



Click it and Unblock the Notifications
