Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദത്തെടുക്കാന്‍ ചില കാരണങ്ങള്‍
വന്ധ്യത മൂലം ദത്തെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒരു കുട്ടിയെ ദത്തെടുക്കുന്നതിന്റെ സാമ്പ്രദായികമല്ലാത്ത ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്. സാധാരണഗതിയില്‍ ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടാവാതെ വരുമ്പോളാണ് ദത്തെടുക്കുക. ഏറെക്കാലമായിട്ടും ഒരു കുട്ടി ജനിക്കാതെ വരുമ്പോള്‍ ഒരു അനാഥാലയവുമായോ, സര്‍ക്കാര്‍ ഏജന്‍സിയുമായോ ബന്ധപ്പെട്ടാണ് ദത്തെടുക്കല്‍ സാധ്യമാക്കുക. എന്നാല്‍ അടുത്തകാലത്തായി ലോകമെങ്ങും ദത്തെടുക്കല്‍ സംബന്ധിച്ച കാഴ്ചപ്പാടില്‍ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിട്ടുള്ളത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും.
എല്ലാ ദമ്പതികളും ദത്തെടുക്കുന്നത് വന്ധ്യത മൂലമാകില്ല. ചിലര്‍ കുട്ടികളെ ഇഷ്ടപ്പെടുന്നതിനാലോ, നിലവിലുള്ള സ്വന്തം കുട്ടികളുടെ കൂടെ വളര്‍ത്താനോ, ഒരു സാമൂഹ്യസേവനം പോലെ കുട്ടികളെ വളര്‍ത്താനോ ദത്തെടുക്കാറുണ്ട്.
സാമ്പ്രദായികമായ ദത്തെടുക്കലില്‍ നിന്ന് വ്യത്യസ്ഥമായ ചില കാരണങ്ങളെ ഇവിടെ പരിചയപ്പെടാം.

കുട്ടികളോടുള്ള സ്നേഹം
അല്പം അസ്വഭാവികമായി തോന്നാമെങ്കിലും പലരും കുട്ടികളോടുള്ള സ്നേഹം കൊണ്ട് ദത്തെടുക്കാറുണ്ട്. തങ്ങള്‍ക്ക് സ്വന്തമായി കുട്ടികളുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഇത്തരക്കാര്‍ കുട്ടികളെ ദത്തെടുക്കുന്നു.

ഒരേ ലിംഗത്തില്‍ പെട്ട കുട്ടികള്‍
ചിലര്‍ക്ക് ഒരേ ലിംഗത്തില്‍ പെട്ട കുട്ടികളാവും ഉണ്ടാവുക. ഉദാഹരണത്തിന് രണ്ട് പെണ്‍കുട്ടികളുള്ളവര്‍ക്ക് ഒരാണ്‍കുട്ടിയോട് താല്പര്യമുണ്ടാവും. സ്വഭാവികമായി ഒരു കുട്ടിക്ക് കൂടി ജന്മം നല്‍കുന്നത് ഫലം നല്‍കില്ല എന്ന് അവര്‍ ഭയപ്പെടുന്നുണ്ടാവും. ആ സാഹചര്യത്തില്‍ ഒരു കുട്ടിയെ ദത്തെടുക്കുകയാവും കൂടുതല്‍ എളുപ്പമുള്ള വഴി. ചിലര്‍ കുട്ടികളെ ലിംഗഭേദമില്ലാതെ തന്നെ ദത്തെടുക്കാറുണ്ട്. അത്തരക്കാരും ഇരുലിംഗത്തിലും പെട്ട കുട്ടികളെ ദത്തെടുക്കാറുണ്ട്.

ഒറ്റ സന്താനം മാത്രമുള്ള ദമ്പതികള്‍
ഒരു കുട്ടി മാത്രമാകുന്നത് അവര്‍ ഒറ്റപ്പെട്ട് പോകാനിടയാക്കും. ചിലപ്പോള്‍ രണ്ടാമത് ഗര്‍ഭംധരിക്കാനുള്ള ആരോഗ്യപരമായ അവസ്ഥയിലായിരിക്കില്ല അമ്മ. അത്തരം സാഹചര്യത്തില്‍ ഒരു കുട്ടിയെ ദത്തെടുക്കലാവും കുട്ടിയുടെ ഏകാന്തത മാറ്റാനുള്ള വഴി.

രക്ഷകര്‍തൃത്വം ആഗ്രഹിക്കുന്ന വ്യക്തി
ഒറ്റക്ക് ജിവിക്കുകയും എന്നാല്‍ ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്. മിസ് യൂണിവേഴ്സായിരുന്ന ചലച്ചിത്ര നടി സുസ്മിത സെന്‍ ഇത്തരക്കാരിലൊരാളാണ്. 'ഈ ചെറിയ പെണ്‍കുട്ടിക്ക് ഒരമ്മയും, തനിക്ക് ഒരു മകളെയും ആവശ്യമായിരുന്നു' എന്നാണ് ഇവര്‍ ഇക്കാര്യത്തെ സംബന്ധിച്ച് പറഞ്ഞത്. ലളിതവും മനോഹരവുമായ ഒരു ആശയമാണിത്. പ്രശസ്തര്‍ മാത്രമല്ല സാധാരണക്കാരായ ആളുകളും ഇത്തരത്തില്‍ ദത്തെടുക്കാറുണ്ട്. ഇണയെകൂടാതെ ജീവിക്കുന്ന ഇവര്‍ പിതൃത്വമോ, മാതൃത്വമോ അനുഭവിച്ചറിയാനായി ഇത്തരത്തില്‍ ദത്തെടുക്കുന്നു.

ജനസംഖ്യ നിയന്ത്രണം -
ചിലര്‍ ചിന്തിക്കുന്നത് ലോകത്തിലേക്ക് തങ്ങള്‍ വഴി ഇനി കുട്ടികള്‍ ജനിക്കേണ്ടതില്ല എന്നാണ്. കുടുംബവും, വീടുമില്ലാത്ത അനാഥരെയാണ് അവര്‍ പരിഗണിക്കുന്നത്. അത്തരക്കാര്‍ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നു. സാമൂഹികമായി നീതീകരിക്കപ്പെടുന്ന ഉന്നതമായ ഒരു ആശയമാണ് ഇത്.

തലാസീമിയ
തലാസീമിയയോ, മറ്റെന്തെങ്കിലും ഗുരുതരമായ പാരമ്പര്യ രോഗങ്ങളോ ഉള്ളവര്‍ അത് ഭേദമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് പകരം ദത്തെടുക്കാറുണ്ട്.

പ്രസവമില്ലാതെ സന്താനങ്ങള്‍ -
അലസതയുടെ ഔന്നിത്യമാണ് ആരോഗ്യമുള്ള ദമ്പതികള്‍ ദത്തെടുക്കുന്നതിലൂടെ കാണിക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നല്കാന് കഴിവുള്ളവര്‍ ദത്തെടുക്കുന്നത് ശരിയായ ഒരു രീതിയായി പലരും കാണാറില്ല. എന്നാല്‍ മറ്റൊരു വശത്ത് നിന്ന് നോക്കിയാല്‍ പ്രസവവേദനയെ ഭയക്കുന്ന, ഗര്‍ഭത്തെ ഭയക്കുന്ന സ്ത്രീകള്‍ക്ക് ഇത് അനുയോജ്യമായ കാര്യമാണ്. ചില സ്ത്രീകളാകട്ടെ തങ്ങളുടെ ശരീരഭംഗിക്ക് പ്രസവത്തിലൂടെ ഉടവ് തട്ടുന്നതിന് തയ്യാറാവില്ല. അവര്‍ കുട്ടികളെ ദത്തെടുത്ത് മാതൃത്വം ആസ്വദിക്കുന്നു.

ജോലിത്തിരക്ക്
ചിലര്‍ സമയവും, കരുത്തും, അനുകൂലമനോഭാവവുമില്ലാത്തതിനാല് കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കും. അത്തരക്കാര്‍ കണ്ടെത്തുന്ന എളുപ്പവഴിയാണ് ദത്തെടുക്കല്‍. ചില സാഹചര്യങ്ങളില്‍ തൊഴില്‍പരമായ കാര്യങ്ങള്‍ സ്ത്രീകളിലെ സന്താനോദ്പാദനത്തിന് തടസമാകും. ഇത്തരക്കാരും ദത്തെടുത്തലിന് നിര്‍ബന്ധിതരായിത്തീരും.

സുഹൃത്തിനേയോ, ബന്ധുവിനേയോ സഹായിക്കാന്‍
പലപ്പോഴും ദത്തെടുക്കലിന് തക്കതായ കാരണമുണ്ടാകും. ഉദാഹരണത്തിന് എന്തെങ്കിലും വിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്ന പോകുന്ന സുഹൃത്തിനെ സഹായിക്കാനായി അയാളുടെ കുട്ടിയെ ദത്തെടുത്തേക്കാം. ചിലപ്പോള്‍ ഇരട്ടകുട്ടികള്‍ ജനിച്ചവര്‍ അവരെ ഒരമിച്ച് കൈകാര്യം ചെയ്യാനാവാതെ അതിലൊരാളെ കുട്ടികളില്ലാത്തവര്‍ക്ക് ദത്ത് നല്‍കിയേക്കാം.

പ്രായമുള്ള കുട്ടിയെ ദത്തെടുക്കല്‍
ചില ദമ്പതികള്‍ ചെറിയ കുട്ടികളെ വളര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇഷ്ടപ്പെടാത്തവരാകും. രാത്രിയിലെ ഉറക്കമുണരലും, നാപ്പി മാറ്റലുമൊക്കെ അവരെ സംബന്ധിച്ച് താലപര്യമില്ലാത്ത കാര്യങ്ങളാവും. അത്തരക്കാര്‍ അല്പം പ്രായം കൂടിയ കുട്ടിയെ ആകും ദത്തെടുക്കുക. ഒരു ശിശുവിനെ വളര്‍ത്തിയെടുക്കുന്നതിനുള്ള മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ട് ഇത്തരത്തില്‍ അവര്‍ മറികടക്കും.



Click it and Unblock the Notifications
