Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട, അരുതാത്ത മസാലകള്‍
ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കഴിക്കരുതാത്തതും കഴിയ്ക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനും ഇത് ഏറെ പ്രധാനമാണ്.
ഇന്ത്യന്‍ ഭക്ഷണരുചിയുടെ അടിസ്ഥാനമാണ് മസാലരുചിയെന്നു പറയാം. എരിവും പുളിയുമെല്ലാം ഉള്ള ഭക്ഷണമായിരിയ്ക്കും ഗര്‍ഭകാലത്ത് പലര്‍ക്കും പഥ്യവും.
എന്നാല്‍ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ചില മസാലകളുണ്ട്. ഗര്‍ഭകാലത്ത് കഴിയ്ക്കേണ്ടതായ ചിലതുമുണ്ട്. ഇത്തരം ചില മസാലകളെക്കുറിച്ചറിയൂ,

കറുവാപ്പട്ട
ഗര്‍ഭകാലത്ത് കറുവാപ്പട്ട നല്ലതാണ്. ഇത് ബിപി നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കും. എ്ന്നാല്‍ ഇത് അമിതമാകാതെ സൂക്ഷിയ്ക്കണം. അല്ലെങ്കില്‍ ശരീരം ചൂടാകാന്‍ ഇടയാകും.

ജീരകം
ഗര്‍ഭകാലത്ത് ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജീരകം നല്ലതാണ്.

വെളുത്ത കുരുമുളക
മലബന്ധം പല ഗര്‍ഭിണികളേയും അലട്ടുന്ന ഒരു പ്രശ്നമാണ്. വെളുത്ത കുരുമുളകു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

കറുത്ത കുരുമുളക്
നെഞ്ചെരിച്ചില്‍ മാറാന്‍ കറുത്ത കുരുമുളക് ഗര്‍ഭകാലത്ത് നല്ലതാണ്. എന്നാല്‍ അമിതമായി കഴിയ്ക്കരുത്.

ഏലയ്ക്ക
അനീമിയ പ്രശ്നങ്ങളുള്ള ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് ഏലയ്ക്ക ഒരല്പം കഴിയ്ക്കുന്നത് നല്ലതായിരിയ്ക്കും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

കായം
ഗര്‍ഭകാലത്ത് കായം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ അബോര്ഷന് കാരണമായേക്കും.

വയമ്പ്
ഗര്‍ഭകാലത്ത് വയമ്പ് ഒഴിവാക്കേണ്ട ഒന്നുതന്നെയാണ്. ഇതിലെ ഗ്ലൈസിറിസിന്‍ സ്ട്രെസ് ഹോര്‍മോണ്‍ ഉല്പാദനത്തിന് കാരണമാകും. ഇത് കുഞ്ഞിന് നല്ലതല്ല.



Click it and Unblock the Notifications
