Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രസവമടുത്തെങ്കില് തിരിച്ചറിയൂ
ഒന്‍പതു മാസത്തെ ഗര്‍ഭകാല കാത്തിരിപ്പ് പ്രസവമെന്ന മുഹൂര്ത്തത്തിനു വേണ്ടിയാണ്. ഗര്‍ഭിണിയുടെ മാത്രമല്ല, കുടുംബാംഗങ്ങളുടേയും അല്പം ഉത്കണ്ഠ കലര്‍ന്ന കാത്തിരിപ്പെന്നു വേണമെങ്കില്‍ പറയാം.
പ്രസവവേദന ഏതു നിമിഷവും വരാമെന്നതാണ് പലപ്പോഴും ഈ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുന്നത്. പ്രത്യേകിച്ച് ആദ്യമായി ഗര്‍ഭിണിയാകുമ്പോള്‍ പ്രസവവേദന തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകും. ഇതുകൊണ്ടുതന്നെ മറ്റു പല വേദനകളും പ്രസവവേദനയായി കണക്കാക്കുന്നവരുമുണ്ട്.
പ്രസവസമയമടുത്തുവെന്നും പ്രസവവേദനയും തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

വജൈനല്‍ ഡിസ്ചാര്‍ജ്
പ്രസവമടുക്കുമ്പോള്‍ വജൈനല്‍ ഡിസ്ചാര്‍ജ് വര്‍ദ്ധിയ്ക്കും. ഗര്‍ഭാശയ മുഖം പ്രസവത്തോടനുബന്ധിച്ച് കൂടുതല്‍ മൃദുവാകുന്നതിനും പ്രസവം എളുപ്പമാക്കുന്നതിനുമുള്ളൊരു പ്രക്രിയയാണിത്.

നടുവേദന
പല സ്ത്രീകളിലും പ്രസവമടുക്കുമ്പോള്‍ നടുവേദനയും അധികമാകാറുണ്ട്. നടുവേദന അല്ലെങ്കിലും സാധാരണമെങ്കിലും പ്രസവസമയമടുക്കു്മ്പോള് നടുവേദന അധികരിയ്ക്കുന്നത് പ്രസവലക്ഷണമായെടുക്കാം.

വയറുവേദന
മാസമുറ സമയത്തുണ്ടാകുന്ന വേദന പോലെ പ്രസവസമയത്തും വയറുവേദനയുണ്ടാകാം.

അംമ്നിയോട്ടിക് ഫഌയിഡ്
അംമ്നിയോട്ടിക് ഫഌയിഡ് പുറത്തു വരുന്നതാണ് മറ്റൊരു പ്രസവലക്ഷണം. പ്രസവമടുക്കുമ്പോള്‍ അംമ്നിയോട്ടിക് സഞ്ചി പൊട്ടി ദ്രാവകം പുറത്തു വരുന്നു. ഇത് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാവില്ല.

വയറിന് പ്രശ്നങ്ങള്‍
പ്രസവത്തോടനുബന്ധിച്ച് വയറിന് പ്രശ്നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്. പ്രോസ്റ്റാഗ്ലാഡിന് എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം.

മനംപിരട്ടലും ഛര്‍ദി
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ മിക്കവാറും സ്ത്രീകള്‍ക്ക് മനംപിരട്ടലും ഛര്‍ദിയുമെല്ലാം സ്വാഭാവികമാണ്. എ്ന്നാല്‍ പിന്നീട് ഇത് മാറുകയും ചെയ്യും. ഇത് ചില സ്ത്രീകളില്‍ പ്രസവസമയമടുക്കുമ്പോള്‍ വീണ്ടും വരാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം.

യൂട്രസ് വികസിയ്ക്കുക, ചുരുങ്ങുക
യൂട്രസ് വികസിയ്ക്കുക, ചുരുങ്ങുക തുടങ്ങിയവ പ്രസവസമയടുക്കുമ്പോള് സാധാരണമാണ്. ഇതും പ്രസവലക്ഷണമായി കണക്കാക്കാം.

വയറിന്റെ കനം
പ്രസവത്തോടനുബന്ധിച്ച് വയറിന്റെ കനം അല്പം കീഴോട്ടായി വരുന്നതായി അനുഭവപ്പെടും. കുട്ടി കീഴോട്ടിറങ്ങുന്നതാണ് കാരണം.

വിറയ്ക്കുക
പ്രസവസമയടുക്കുമ്പോള് ചില സ്ത്രീകള്‍ തണുപ്പില്ലെങ്കിലും വിറയ്ക്കുക, ചിലപ്പോള്‍ വിയര്‍പ്പ് അധികരിയ്ക്കുക തുടങ്ങിയ ലക്ഷണങ്ങളും കാണിയ്ക്കുന്നതായി കണ്ടുവരുന്നു.

ഭക്ഷണത്തോടുള്ള ആര്‍ത്തി
ചില സ്ത്രീകള്‍ക്ക് ഭക്ഷണത്തോടുള്ള ആര്‍ത്തി പ്രസവസമയമടുക്കുമ്പോള്‍ വര്‍ദ്ധിയ്ക്കുന്നതായി കണ്ടുവരുന്നു.



Click it and Unblock the Notifications
