Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭകാലത്ത് വിറ്റാമിന്‍ അധികമായാല്‍
ആരോഗ്യമുള്ളതും ശക്തനുമായ കുഞ്ഞിനെ ലഭിക്കാൻ ഗർഭകാലത്ത് സ്ത്രീകൾ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ധാരാളം ഭക്ഷ്യവസ്തുക്കൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കളിലൂടെ ഇത് ലഭ്യമാകുമെങ്കിലും കുഞ്ഞിന് വേണ്ട യഥാർഥ അളവ് അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം അമിതമായ അളവിൽ വിറ്റാമിൻ ആയാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും.
ഈ ലേഖനത്തിൽ യഥാർത്ഥത്തിൽ വേണ്ട വിറ്റാമിൻ അളവിനെക്കുറിച്ചാണ് വിവരിക്കുന്നത്. പ്രകൃതിദത്തമായ സ്രോതസ്സുകളായ പഴം പച്ചക്കറി വർഗ്ഗങ്ങളെയാണ് നിങ്ങൾ ആശ്രയിക്കുന്നതെങ്കിൽ യാതൊരു പാർശ്വഫലങ്ങളുമില്ലാത്തതിനാൽ പേടിക്കേണ്ട കാര്യമില്ല.
എന്നാൽ വിറ്റാമിൻ ഗുളികകളാണെങ്കിലാണ് ശ്രദ്ധിക്കേണ്ടത്. വിറ്റാമിൻ ഗുളികകൾ വിറ്റാമിൻ പൊടി എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറോട് ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ഗർഭിണിക്കും കുഞ്ഞിനും ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.
വിറ്റാമിൻ അമിതോപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.

വിറ്റാമിൻ എ
വിറ്റാമിൻ എയുടെ ഓവർഡോസ് കുട്ടിയുടെ ജനനവൈകല്യത്തിനും ഗുരുതരമായ തകരാറായ കരൾ വിഷബാധക്കും കാരണമാകും. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിൻറെ ശരിയായ മാർഗനിർദ്ദേശത്തോടുകൂടി മാത്രമേ വിറ്റാമിൻ എ ഗുളികകൾ കഴിക്കാവൂ.

ഫോളിക് ആസിഡ്
ഫോളിക് ആസിഡിൻറെ അമിതോപയോഗം വയർ കൊളുത്തിപ്പിടിക്കൽ, ഡയേറിയ, തടിപ്പ്, ഉറക്കമില്ലായ്മ, അലോസരം, വിഭ്രാന്തി, ഛർദ്ദി, വയറിളക്കം, സ്വഭാവമാറ്റം, ചർമ്മപ്രശ്രനങ്ങൾ, ഗ്യാസ് തുടങ്ങി നിരവധി പാർശ്വഫലങ്ങളുണ്ടാക്കും. അമിതമായ ഫോളിക് ആസിഡ് ഉപയോഗം ഹൃദയപ്രശ്നങ്ങളുള്ളവർക്ക് ഹൃദയാഘാതസാധ്യതയും ശ്വാസകോശ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യതക്കും ഇടയാക്കും.

വിറ്റാമിൻ ബി വൺ
ചർമ്മത്തിൽ പാടുകൾ, അലെർജി, അസ്വാസ്ഥ്യം, ഇൻസോമാനിയ, ഹൃദയസ്പന്ദനം, ചുണ്ട് നീലിക്കൽ, നെഞ്ച് വേദന, ശ്വാസംമുട്ട്, രക്തം ചുമക്കുക, കാപ്പിക്കളറിൽ ഛർദ്ദി എന്നിവയാണ് വിറ്റാമിൻ ബി വൺ അധികമായാലുണ്ടാവുക. മാത്രമല്ല തലച്ചോറിനും ഹൃദയത്തിനും ദോഷം വരുത്തും. ഹൈപ്പർടെൻഷനും , ഹൃദയമിടിപ്പ് കൂടലുമാണ് ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ.

വിറ്റാമിൻ ബി 6
മരവിപ്പ്, നവജാതശിശുജ്വരം, നാഡീക്ഷതം എന്നിവക്ക് വിറ്റാമിൻ ബി ആറിൻറെ അമിതോപയോഗം ഇടയാക്കും. സൂര്യപ്രകാശം പ്രശ്നമാവുക, ഹൃദയമെരിച്ചിൽ, വേദന, ചർമ്മത്തിൽ പാടുകൾ, ഛർദ്ദി എന്നിവക്കും ഇത് കാരണമാവും.

വിറ്റാമിൻ ബി 12
വിറ്റാമിൻ ബി 12 ദീർഘകാലാടിസ്ഥാനത്തിൽ അമിതമായി ഉപയോഗിച്ചാൽ കാൻസറിന് കാരണമാവും. ഇതാണ് ഈ വിറ്റാമിൻറെ 12 ൻറെ ഏറ്റവും ഗുരുതരമായ പാർശ്വഫലം. ഈ വിറ്റാമിൻ കോശവിഭജനത്തെ ത്വരിതപ്പെടുത്തുമെങ്കിലും അത് ദോഷകരമായോ ഉപയോഗപ്രദമായതോ ആയ കോശങ്ങളെന്ന വേർതിരിവില്ലാതെയായിരിക്കും ചെയ്യുക.

വിറ്റാമിൻ സി
വൃക്കയിൽ കല്ലുണ്ടാവാനുള്ള സാധ്യത വിറ്റാമിൻ ഡി അമിതോപയോഗം മൂലമുണ്ടാവുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിറ്റാമിൻ സിയെ ശരീരം ഓക്സലേറ്റാക്കി മാറ്റും. ഓക്സലേറ്റുകൾ ഒരു പരിധി വരെ മൂത്രം വഴി പുറന്തള്ളപ്പെടുമെങ്കിലും അമിതമായാൽ അവ അടഞ്ഞുകൂടി കിഡ്നി സ്റ്റോൺ ആയി മാറുകയും ചെയ്യും.

വിറ്റാമിൻ ഡി
വിറ്റാമിൻ ഡിയുടെ അമിതോപയോഗം രക്തത്തിൽ കാൽസ്യം വർദ്ധിക്കുന്ന ഹൈപ്പർകാൽസീമിയക്ക് ഇടയാക്കും. വിശപ്പില്ലായ്മ, മനംപിരട്ടൽ, ഛർദ്ദി എന്നിവക്ക് കാൽസ്യം വർദ്ധിച്ചാൽ ഇടയാകും. ഹാർട്ട് അറ്റാക്കിൻറെ സാധ്യതയും രക്തത്തിൽ കാൽസ്യം വർദ്ധിച്ചാൽ ഉണ്ടാകും. വിറ്റാമിൻ ഡി അധികമായാൽ ബലക്ഷയം, ഇടവിട്ടിടവിട്ട് മൂത്രപ്പോക്ക്, വൃക്കതകരാറുകൾ എന്നിവക്ക് കാരണമാവും. വിറ്റാമിൻ ഡിയുടെ തുടർച്ചയായ അമിതോപയോഗം സ്ഥിരമായ വൃക്കതകരാറിനിടയാക്കും. , ഹാർട്ട് അറിത്മിയാസ്, നിർജ്ജലീകരണം, അസാധാരണമായ തോതിൽ രക്തത്തിൽ ഉപ്പ് ഉണ്ടാകുന്ന ഇലക്ട്രോലൈറ്റ് സംഭവിച്ച് മരണത്തിന് വരെ കാരണമാവും. അതുകൊണ്ട് ഗർഭകാലത്ത് ഏതെങ്കിലും വിറ്റാമിനുകൾ കഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പേ ഡോക്ടറുടെ ഉപദേശം തേടുക.

വിറ്റാമിൻ ഇ
വിറ്റാമിൻ ഇ യുടെ അമിതോപയോഗം ചാപിള്ള പ്രസവത്തിന് വരെ ഇടയാകും. ഗർഭിണിക്കും ഗർഭത്തിലിരിക്കുന്ന ശിശുവിനും വളരെയധികം ദോഷം ചെയ്യുന്നതായതിനാൽ വിറ്റാമിൻ ഇ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
