Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്സ് വന്നാല്‍...
ചൂടുകാലത്ത് വരാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചിക്കന്‍പോക്സ്. പകര്‍ച്ച സാധ്യതയുള്ളതു കൊണ്ട് ഇത വളരേയേറെ ശ്രദ്ധിയ്ക്കേണ്ട ഒന്നാണ്.
ഗര്‍ഭിണികളും ഇതുകൊണ്ടുതന്നെ ചൂടുകാലത്ത് പ്രത്യേകം ശ്രദ്ധിയ്ക്കണം. കാരണം ഗര്‍ഭിണികള്‍ക്ക് ചിക്കന്‍ പോക്സ് വന്നാല്‍ ഇത് വളരെയേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പ്രത്യേകിച്ച് കുഞ്ഞിന്. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ചിക്കന്‍ പോക്സ് വരാതിരിയ്ക്കാനുള്ള മുന്‍കരുതലുകളെടുക്കുന്നത് നല്ലതാണ്.
ഗര്‍ഭിണികള്‍ക്ക് ചിക്കന്‍ പോക്സ് ബാധിച്ചാലുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

കുഞ്ഞിനും
ഗര്‍ഭകാലത്ത് പ്രസവത്തോടനുബന്ധിച്ചോ അമ്മയ്ക്ക് ചിക്കന്‍ പോക്സ് വന്നാല്‍ കുഞ്ഞിനും ഇതു വരാനുളള സാധ്യത വളരെ കൂടുതലാണ.

കുഞ്ഞിന് പ്രശ്നം
ഗര്‍ഭകാലത്ത് ചിക്കന്‍ പോക്സ് വന്നാല്‍ കുഞ്ഞിന് കണ്ണിന് പ്രശ്നം, ചെറിയ തല, ബുദ്ധിമാന്ദ്യം എന്നിവ വരാനുള്ള സാധ്യത ഏറെ കൂടുതലാണ്.

ഫീച്വല്‍ വാരിസെല്ല സിന്‍ഡ്രോം
കുഞ്ഞിന് ഫീച്വല്‍ വാരിസെല്ല സിന്‍ഡ്രോം എന്ന അവസ്ഥ വരാനും സാധ്യത കൂടുതലാണ്. ഇത് കുഞ്ഞിന്റെ ചര്‍മം, ക്ണ്ണ്, കൈ, തലച്ചോര്‍ എന്നീ ഭാഗങ്ങളെ ബാധിയ്ക്കും.

കുഞ്ഞിന്റെ തൂക്കം
ഗര്‍ഭിണികള്‍ക്ക് ചിക്കന്‍ പോക്സ് വരുന്നത് കുഞ്ഞിന്റെ തൂക്കം ഗണ്യമായി കുറയ്ക്കും.

കുഞ്ഞിന്റെ ചര്‍മത്തില്‍
ചിക്കന്‍ പോക്സ് ഗര്‍ഭകാലത്തു വരുന്നത് കുഞ്ഞിന്റെ ചര്‍മത്തില്‍ വടുക്കളും പാടുകളുമെല്ലാം അവശേഷിപ്പിയ്ക്കും. ഇത് പിന്നീട് പോകാനും ബുദ്ധിമുട്ടാണ്.

അബോര്ഷന് സാധ്യത
ചിക്കന്‍ പോക്സ് അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

മാസം തികയാതെയുള്ള പ്രസവം
ഗര്‍ഭകാലത്തെ ചിക്കന്‍ പോക്സ് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും.

ന്യൂമോണിയ
ഗര്‍ഭകാലത്ത് ചിക്കന്‍ പോക്സ് വന്നാല്‍ അമ്മയ്ക്ക് ന്യൂമോണിയ വരാനുളള സാധ്യതയും കൂടുതലാണ്. അത് കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തെ ഒരുപോലെ ബാധിയ്ക്കും.



Click it and Unblock the Notifications
