Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗര്‍ഭകാലത്തെ വൈകാരിക സംഘര്‍ഷങ്ങള്‍
ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ശിശുവുമായി അമ്മയ്ക്ക് അടുപ്പം വളര്‍ന്ന് തുടങ്ങുകയും, അമ്മയെന്ന പുതിയ അവസ്ഥ അവള് ആസ്വദിച്ച് തുടങ്ങുകയും ചെയ്യും. എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഇത് ശരിയാവില്ല. കുട്ടി ജനിച്ച ശേഷമേ തന്റെ പിതൃത്വം ആസ്വദിക്കാന്‍ പുരുഷന് സാധിക്കൂ. അതിനാല്‍ തന്നെ ഗര്‍ഭകാലത്ത് പങ്കാളിയിലുണ്ടാകുന്ന വൈകാരിക മാറ്റങ്ങള്‍ തിരിച്ചറിയുന്നതില്‍ പുരുഷന് പരാജയപ്പെടും. ഇത് ബന്ധത്തില്‍ പല പ്രശ്നങ്ങളുമുണ്ടാക്കുകയും ചെയ്യും.
20 ശതമാനം സ്ത്രീകളും ഗര്‍ഭിണിയായിരിക്കുമ്പോള്‍ വൈകാരിക വിക്ഷോഭങ്ങള്‍ക്കും, ബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ക്കും വിധേയരാകും. അതേ സമയം ഒരു കുട്ടിയുടെ രക്ഷകര്‍തൃത്വം എന്നത് വെല്ലുവിളി നിറഞ്ഞതും, ആകാംഷ നിറഞ്ഞതുമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നാല്‍ ഇവയ്ക്ക് പരിഹാരം കാണാനാവും. അതായത് ഈ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ഗര്‍ഭകാലം നിങ്ങള്‍ക്ക് ശരിയായി തന്നെ ആസ്വദിക്കാനാകും.
ഗര്‍ഭം ഭാര്യാഭര്‍തൃ ബന്ധം വളര്‍ത്തുന്നതെങ്ങനെ?
കുഞ്ഞ് പ്രസവിക്കപ്പെടുന്നത് വരെ ഗര്‍ഭപാത്രത്തില്‍ സംരക്ഷിക്കപ്പെടുന്നു. ഈ സമയത്ത് കുഞ്ഞിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗര്‍ഭിണിയിലും ഏറെ മാറ്റങ്ങള്‍ക്കിടവരുത്തും. ഇത് ശാരീരികവും, മാനസികവുമായ ലക്ഷണങ്ങളായി പുറത്ത് വരും. ബന്ധം വഷളാവുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ കൂടുതല്‍ വഷളാവാതെ തടയാനാവും. ഗര്‍ഭകാലത്ത് ദാമ്പത്യബന്ധത്തില്‍ ഉറവെടുക്കാവുന്ന ചില പ്രശ്നങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. പിന്തുണയും, ധാരണയും ഇല്ലായ്മ
ഗര്‍ഭകാലത്ത് ദമ്പതികള്‍ക്കിടയിലെ സന്തോഷം കെടുത്തുന്നതില്‍ പ്രധാന കാരണമാകുന്നവയാണ് മാനസിക സമ്മര്‍ദ്ധവും, ഉത്കണ്ഠയും. ഭാര്യക്ക് മാനസികസമ്മര്‍ദ്ധം അനുഭവപ്പെടുന്ന സമയത്ത് ഭര്‍ത്താവ് അത് മനസിലാക്കുകയും കൂടുതല്‍ അടുപ്പത്തോടെ പെരുമാറുകയും ചെയ്യുക.

2. ആശയവിനിമയം ഇല്ലായ്മ
പരസ്പരം വൈകാരികമായ ആശയവിനിമയം ഇല്ലാത്തത് ഗര്‍ഭകാലത്തെ ബന്ധത്തില്‍ പ്രശ്നങ്ങള്ക്കിടയാക്കുന്നതാണ്. മാനസിക സമ്മര്‍ദ്ധമുള്ള അവസരത്തില്‍ തര്‍ക്കത്തിന് സാധ്യതയുള്ളതിനാല്‍ പലപ്പോഴും ഭര്ത്താക്കന്മാര് ഭാര്യമാരോട് സംസാരിക്കുന്നത് കുറയ്ക്കും. അത് വഴി തങ്ങള്‍ അവഗണിക്കപ്പെട്ടതായി ഭാര്യമാര്‍ക്ക് തോന്നുകയും ചെയ്യും.

3. വൈകാരിക അസ്വസ്ഥതകള്‍
വൈകാരിക പ്രശ്നങ്ങള്‍ നിറഞ്ഞ സാഹചര്യം ഭര്ത്താക്കന്മാരെ സംബന്ധിച്ച് വലിയ പ്രയാസമുണ്ടാക്കും. എന്നാല്‍ ഭാര്യമാരുടെ സമ്മിശ്രമായ വികാരപ്രകടനങ്ങളുടെ സ്വഭാവം മനസിലാക്കി അല്പം കൂടി വിശാലമനസോടെ ഭര്ത്താക്കന്മാര് ഇടപെടണം. ഗര്ഭകാലത്തില് ആദ്യത്തെ മൂന്ന് മാസം സ്ത്രീയുടെ മാനസിക നിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണ്. ഹോര്‍മോണ്‍ നിലയിലുള്ള വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്.

4. ശിഥിലമായ കുടുംബബന്ധങ്ങള്‍
ഗര്‍ഭിണികളില്‍ പ്രകടമാകുന്ന മാനസിക സമ്മര്‍ദ്ധം, ഉത്കണ്ഠ, സംഘര്‍ഷം, അസ്വസ്ഥതകള്‍ എന്നിവയൊക്കെ കുടുംബബന്ധത്തിലെ ശൈഥില്യം മൂലമാകാം. ഇത് ബന്ധങ്ങളെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനിടയാകും.

5. ശാരീരിക മാറ്റങ്ങള്‍
ഗര്‍ഭകാലത്തെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍, ഭാരം കൂടല്‍, സമ്മര്‍ദ്ധം, ക്ഷീണം എന്നിവയൊക്കെ പങ്കാളിയുമായുള്ള ലൈംഗികബന്ധത്തെ സ്വാധിനിക്കും. പലപ്പോഴും തങ്ങളുടെ ആകര്‍ഷണീയത നഷ്ടമായതായി സ്ത്രീകള്‍ വിചാരിക്കാനും ഇടയാകും.

6. തെറ്റിദ്ധാരണ
ഗര്‍ഭകാലത്ത് ഭര്‍ത്താവുമായി പല പ്രശ്നങ്ങളുമുണ്ടാകുന്നതും, വേര്‍പിരിയലില്‍ അവസാനിക്കുന്നതും സംഭവ്യമാണ്. അതിനാല്‍ തന്നെ ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ ചെറിയ പ്രശ്നങ്ങള്‍ പോലും തുടക്കത്തില്‍ തന്നെ പരിഹരിക്കേണ്ടതുണ്ട്.

7. പങ്കാളിയുടെ മാനസിക സമ്മര്‍ദ്ധം
ആദ്യം തന്നെ ഭാര്യമാരിലുണ്ടാകുന്ന വൈകാരിക മാറ്റങ്ങളും, മാനസിക സമ്മര്‍ദ്ധവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. മാനസിക സമ്മര്ദ്ധമെന്നത് ഏറെ ഗുരുതരവും, ചിലപ്പോള്‍ ആത്മഹത്യക്ക് വരെ ഇടയാക്കുന്നതുമാണ്. 10 ശതമാനത്തോളം ഗര്‍ഭിണികളില്‍ മാനസിക സമ്മര്‍ദ്ധം ഉയര്‍ന്നതോതില്‍ ഉണ്ടാവുകയും അതിന് കൗണ്‍സിലിങ്ങ് വഴി പരിഹാരം കണ്ടെത്തേണ്ടിയും വരും.

8. അവകാശവാദങ്ങള്‍
ചെറിയ കാര്യങ്ങളില്‍ പോലും മാനസിക സമ്മര്‍ദ്ധം ഉണ്ടാവുകയും, സ്വയം വിമര്‍ശനം ചെയ്യുകയും ചെയ്യുന്നത് സാധാരണമാണ്. അതിനാല്‍ അവകാശവാദങ്ങളുന്നയിക്കുന്നത് ഒഴിവാക്കുകയും, ഭാര്യയുടെ വികാരങ്ങളും, മാനസിക നിലയും മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അവഗണിക്കപ്പെടുന്നു, തങ്ങള്‍ ഒരു ആവശ്യമല്ല എന്ന തരത്തിലുള്ള തോന്നല്‍ ഭാര്യമാരിലുണ്ടാകാതെ നോക്കുക.



Click it and Unblock the Notifications
