Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അബോര്ഷന് ആവശ്യമാകുന്നത്...
കുരുന്നു ജീവനെ ഇല്ലാതാക്കുന്ന ഒന്നായതു കൊണ്ടുതന്നെ അബോര്ഷന് എപ്പോഴും സ്ത്രീയ്ക്കു വേദന നല്കുന്ന ഒന്നാണ്. ശാരീരിക പ്രയാസവും ഒപ്പം മാനസിക ബുദ്ധിമുട്ടും.
അബോര്ഷന് നിയമപരമായി തെറ്റാണെങ്കിലും ഇത് ചെയ്യേണ്ടി വരുന്ന ചില സാഹചര്യങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അബോര്ഷന് നടത്താന്‍ ഒരു സ്ത്രീ നിര്ബന്ധിതയാക്കപ്പെടുകയാണ്.
അബോര്ഷന് വേണ്ടി വരുന്ന ഇത്തരം ചില സന്ദര്ഭങ്ങളെക്കുറിച്ചറിയൂ,

അബദ്ധങ്ങളില്‍ പെട്ട് ഗര്‍ഭം ധരിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ച് ടീനേജ് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായാല്‍ ഇവരുടെ ഭാവി ഭദ്രതയ്ക്കു വേണ്ടി, നിയമപരമായ വിവാഹപ്രായമാകാത്തതിനെ തുടര്‍ന്ന്, അബോര്ഷന് നടത്തേണ്ടി വരും.
വിവാഹിതകളെങ്കില് തന്നെ നിനച്ചിരിയ്ക്കാതെ ഗര്‍ഭധാരണം നടക്കുകയാണെങ്കില്‍ അബോര്ഷന് നടത്തുന്നവരുണ്ട്. പ്രത്യേകിച്ച് ഗര്‍ഭനിരോധന ഗുളികകള്‍ പോലുള്ളവ കഴിയ്ക്കുന്നതിനിടയില്‍ ഗര്‍ഭിണിയായാല്‍. ഇത് ഗര്‍ഭസ്ഥ ശിശുവിന് നല്ലതല്ലെന്നതു തന്നെ കാരണം.
ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം അമ്മയുടെ ആയുസിനു തന്നെ ഭീഷണിയാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെ അബോര്ഷന് നിയമവിധേയവുമാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അബോര്ഷന് നടത്തുന്നവരും കുറവല്ല. ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ചുറ്റുപാടുകളില്ലെങ്കില് ഇഷ്ടമില്ലെങ്കിലും അബോര്ഷന് നടത്തുന്നവരുണ്ട്.
ബലാല്‍സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭധാരണത്തില്‍ പലപ്പോഴും അബോര്ഷന് അത്യാവശ്യമായി മാറുന്നു. ഇത്തരത്തില്‍ ഗര്‍ഭം ധരിയ്ക്കുന്നവര്‍ക്ക് അബോര്ഷന് നിയമാനുസൃതവുമാണ്.
ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളിലും അബോര്ഷന് അനുവദനീയമാണ്.



Click it and Unblock the Notifications
