Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തുടര്‍ച്ചയായ അബോര്‍ഷനുകള്‍ക്ക് പുറകില്‍
അബോര്ഷന് ശാരീരികമായും മാനസികമായും ഒരു സ്ത്രീയെ വിഷമിപ്പിയ്ക്കുന്ന ഒന്നാണ്. ഗര്‍ഭം ധരിയ്ക്കുന്ന സ്ത്രീയ്ക്കു മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും ഇത് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കും.
പലരുടേയും ആദ്യഗര്‍ഭം അബോര്‍ഷനാകുന്നത് സാധാരണയാണ്. ഇതിനു പുറകില്‍ ജനിതക വൈകല്യം മുതല്‍ നമ്മുടേതായ ശ്രദ്ധക്കുറവു വരെ കാരണങ്ങളായുണ്ടാകും.
എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണ ഗര്‍ഭമലസുന്നതിന് പുറകില്‍ വ്യക്തമായ കാരണങ്ങളുണ്ടാകും. ഇത്തരം അവസ്ഥ ശ്രദ്ധിയ്ക്കേണ്ടതുമാണ്.
തുടര്‍ച്ചയായ അബോര്‍ഷനുകള്‍ക്ക് പുറകിലുള്ള കാരണങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,

ക്രോമസോം
50 ശതമാനത്തിലധികം സ്ത്രീകളിലും അബോര്‍ഷനുള്ള പ്രധാന കാരണം ക്രോമസോം തകരാറുളാണ്. ഇത്തരം പ്രശ്നങ്ങളുള്ളപ്പോള്‍ ആദ്യമാസങ്ങളില്‍ തന്നെ അബോര്ഷന് സംഭവിയ്ക്കും.

ഹോര്‍മോണ്‍
ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് പ്രോജസ്ട്രോള്‍ ഹോര്‍മോണ്‍ കുറയുന്നത്.

എച്ച്ഐവി
എച്ച്ഐവി പോലുള്ള രോഗങ്ങളും മറ്റു ലൈംഗിക രോഗങ്ങളുമെല്ലാം അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

രോഗങ്ങള്‍
ഇമ്യൂണ്‍ സിസ്റ്റത്തെ ബാധിയ്ക്കുന്ന ചില രോഗങ്ങള്‍, പ്രത്യേകിച്ച് അഡിസണ്സ് ഡിസീസ്, റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ടൈപ്പ് 1 ഡയബെറ്റിസ് എന്നിവയെല്ലാം അബോര്ഷന് കാരണങ്ങളാകുന്ന രോഗങ്ങളാണ്.

യൂട്രസിലെ വ്യത്യാസങ്ങള്‍
യൂട്രസിലെ വ്യത്യാസങ്ങള്‍ അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് ചില സ്ത്രീകളില്‍ യൂട്രസ് ആകൃതി തന്നെ സാധാരണയുള്ളതില്‍ നിന്നും വ്യത്യാസപ്പെട്ടിരിയ്ക്കും.

പുകവലി, മദ്യപാനം
ഗര്‍ഭകാലത്തെ പുകവലി, മദ്യപാനം പോലുള്ള ചില ശീലങ്ങളും അബോര്ഷന് ഇട വരുത്തും.



Click it and Unblock the Notifications
