Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ഗര്‍ഭകാലത്ത് ബ്ലീഡിംഗെങ്കില്‍
ഗര്‍ഭകാലത്തെ ബ്ലീഡിംഗ് ആരെയും ഭയപ്പെടുത്തും. കാരണം ഇത് അബോര്ഷന് ലക്ഷണമായതു കൊണ്ടുകൂടിയാണിത്.
എന്നാല്‍ ഗര്‍ഭകാലത്തെ ബ്ലീഡിംഗിന് അബോര്ഷന് മാത്രമല്ല, കാരണമായി ഉള്ളത്. മറ്റു പല കാരണങ്ങളാലും ഗര്‍ഭകാലത്ത് ബ്ലീഡിംഗുണ്ടാകുന്നത് സ്വാഭാവികമാണ്.
ഗര്‍ഭകാലത്തെ ബ്ലീഡിംഗിനു പുറകിലെ വിവിധ കാരണങ്ങളറിയൂ,

ഗര്‍ഭാശയമുഖം
ഗര്‍ഭകാലത്ത് ഗര്‍ഭാശയമുഖം അഥവാ സെര്വിക്സ വളരെ മൃദുവാണ്. ഗര്ഭാശയമുഖത്തിനുണ്ടാകുന്ന ചെറിയ ഇളക്കങ്ങള്‍ പോലും ബ്ലീഡിംഗിനു വഴി വയ്ക്കാം. ലൈംഗിക ബന്ധം, സാധാരണ രീതിയിലുള്ള ഗര്‍ഭാശയ പരിശോധന എന്നിവയെല്ലാം ഇത്തരം ബ്ലീഡിംഗിനു പുറകിലെ കാരണങ്ങളാകാം.

ഭ്രൂണം
അണ്ഡബീജ സംയോഗം നടന്നു കഴിഞ്ഞാല്‍ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ ചേരാനായി ഗര്ഭാശയഭിത്തിയിലൂടെ സഞ്ചരിയ്ക്കും. യൂട്രസില്‍ ഇതു ചേരുന്ന സമയത്തും ബ്ലീഡിംഗുണ്ടാകുന്നത് സാധാരണമാണ്.

പ്ലാസന്റ
പ്രസവത്തിനു മുന്‍പ് ഏതെങ്കിലും കാരണവശാല്‍ പ്ലാസന്റ ഗര്‍ഭാശയ ഭി്ത്തിയില് നിന്നും വേര്‍പെട്ടു പോവുകയാണെങ്കില്‍ ബ്ലീഡിംഗുണ്ടാകുന്നത് സാധാരണയാണ്.

ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണം
ചില സമയത്ത് ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണം സംഭവിയ്ക്കാം. മുന്തിരിക്കുല ഗര്‍ഭം എന്ന പേരിലാണ ഇത് സാധാരണയായി അറിയപ്പെടുന്നത്. ഇത്തരം ഘട്ടത്തിലും ബ്ലീഡിംഗ് സംഭവിയ്ക്കാം.

പ്ലാസന്റല്‍ പ്രീവിയ
ചില സന്ദര്‍ഭങ്ങളില്‍ പ്ലാസെന്റ ഗര്‍ഭാശയ മുഖത്തെ പൂര്‍ണമായി മൂടാം. ഇതിനെ പ്ലാസന്റല്‍ പ്രീവിയ എന്നാണ് പറയുക. ഈ ഘട്ടത്തില്‍ ബ്ലീഡിംഗ് ഉണ്ടാകുന്നത് സാധാരണയാണ്.

സബ്കോറിയോണിക് ഹീമാറ്റോമ
ചില സന്ദര്‍ഭങ്ങളില്‍ ഭ്രൂണത്തിന്റെ ചെറുഭാഗം ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുമ്പോള് മുറിഞ്ഞു മാറാം. ഇത് സബ്കോറിയോണിക് ഹീമാറ്റോമ എന്നാണ അറിയപ്പെടുന്നത്. ചെറിയ തകരാറെങ്കില്‍ ഇത് 20 ആഴ്ചകള്‍ക്കുളളില്‍ തനിയെ ശരിയാകും. അ്ല്ലെങ്കില്‍ പ്ലാസന്റ് വിട്ടുപോവുകയോ അബോര്ഷന് സംഭവിയ്ക്കുകയോ ചെയ്യാം. ഇതുകാരണവും ഗര്‍ഭകാലത്ത് ബ്ലീഡിംഗ് സംഭവിയ്ക്കാം.



Click it and Unblock the Notifications
