Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭകാലത്തെ വയറുവേദന, കാരണങ്ങള്‍
ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത് സാധാരണയാണ്. ഇതില്‍ പ്രധാനമാണ് ശരീരവേദനകള്‍. മസില് വേദന, നടുവേദന, വയറു വേദന എന്നിങ്ങനെ പോകുന്നു ഇത്തരം വേദനകളുടെ ലിസ്റ്റ്.
ഗര്‍ഭകാലത്ത് വയറു വേദന പല സ്ത്രീകള്‍ക്കുമുണ്ടാകാറുണ്ട്. ഇത് പലപ്പോഴും പലരിലും അബോര്ഷന് ഭയവുമുണ്ടാക്കാറുണ്ട്. വയറുവേദന അബോര്‍ഷന്റെ ഒരു ലക്ഷണമാണെങ്കില്‍ കൂടി ഇതിനു പുറമെ പല കാരണങ്ങളാലും വയറു വേദനയുണ്ടാകാം.
ഗര്‍ഭകാലത്തെ വയറുവേദനയ്ക്കുള്ള വിവിധ കാരണങ്ങളെക്കുറിച്ചറിയൂ,

ഇംപ്ലാന്റേഷന്
ഇംപ്ലാന്റേഷന് സമയത്ത് വയറുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ഭ്രൂണം യൂട്രസില്‍ പറ്റിപ്പിടിയ്ക്കുന്ന അവസ്ഥയാണ് ഇംപ്ലാന്റേഷന് എന്നറിയപ്പെടുന്നത്.

അസിഡിറ്റി
ഗര്‍ഭകാലത്ത് പലര്‍ക്കും അസിഡിറ്റി സാധാരണമാണ്. ഇതും വയറുവേദനയ്ക്കുള്ള ഒരു കാരണമാകാം.

ഇക്ടോപിക് പ്രെഗനന്‍സി
ഗര്‍ഭകാലത്ത വയറിന്റെ ഒരു വശത്തു മാത്രം കഠിനമായ വയറുവേദന തോന്നുകയാണെങ്കില്‍ ഇത് ഇക്ടോപിക് പ്രെഗനന്‍സി ലക്ഷണവുമാകാം. അതായത് ഗര്‍ഭപാത്രത്തിനു പുറമെ എവിടെങ്കിലും ഗര്‍ഭധാരണം നടക്കുന്ന അവസ്ഥ. പ്രധാനമായും അണ്ഡവാഹിനിക്കുഴലില്‍. മുന്തിരിക്കുല ഗര്‍ഭമെന്നു വേണമെങ്കില്‍ പറയാം.

അബോര്ഷന്
വയറുവേദന അബോര്ഷന് ലക്ഷണവുമാകാം. പ്രത്യേകിച്ച് സ്പോട്ടുകള്‍ പോലുള്ള ബ്ലീഡിംഗും കൂടെയുണ്ടെങ്കില്‍.

യൂറിനറി ഇന്ഫെക്ഷന്
ഗര്‍ഭകാലത്ത് അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ് കാരണം. ഇതുകൊണ്ടുതന്നെ യൂറിനറി ഇന്ഫെക്ഷന് പോലുള്ള രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്. യൂറിനറി ഇന്ഫെക്ഷന് ഗര്‍ഭകാലത്തെ വയറുവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്.

ഗര്‍ഭപാത്രം
കുഞ്ഞു വളരുന്നതിനനുസരിച്ച് ഗര്‍ഭപാത്രം സ്ട്രെച്ചാകും. ഇതു കാരണവും ഗര്‍ഭിണികള്‍ക്ക് വയറുവേദനയുണ്ടാകും.

പ്രസവം മാസം തികയാതെ
വയറുവേദന മാസം തികയാത്ത പ്രസവത്തിന്റെ ലക്ഷണവുമാകാം. വയറുവേദനയ്ക്കൊപ്പം നടുവേദന, വജൈനല്‍ ഡിസ്ചാര്‍ജ് തുടങ്ങിയവയും ഉണ്ടാകാം.



Click it and Unblock the Notifications
