Just In
- 2 min ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- 1 hr ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- 2 hrs ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- 4 hrs ago ശനിയുടെ നക്ഷത്രമാറ്റം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
Don't Miss
- Movies 'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- News വഖഫ് ബോര്‍ഡ് അഴിമതി: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി; വീണ്ടും തിരിച്ചടി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഗര്‍ഭകാലത്ത് പൈല്‍സ് ഒഴിവാക്കാം
പൈല്‍സ് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു രോഗമാണ്. കുടലിനറ്റത്തെ രക്തധമനികള്‍ തടിച്ചു വീര്‍ക്കുന്നതു വഴിയാണ് ഈ രോഗമുണ്ടാകുന്നത്.
പൈല്‍സിന് പല കാരണങ്ങളുമുണ്ടാകാറുണ്ട്. ഹെമറോയ്ഡ് എന്നും പൈല്‍സ് അറിയപ്പെടുന്നുണ്ട്.
ഗര്‍ഭകാലത്ത് പൈല്‍സുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും വയറ്റിലുണ്ടാകുന്ന മര്‍ദവുമാണ് ഇതിന് കാരണം. സാധാരണ പ്രസവമെങ്കില്‍ മര്‍ദം പ്രയോഗിയ്ക്കുന്നതും പൈല്‍സിന് കാരണമാകുന്നു.
ഗര്‍ഭകാലത്ത് പൈല്‍സ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് നല്ലൊരു പ്രതിവിധി. ഇത് മലബന്ധമുണ്ടാകാതെ നോക്കുന്നു.
ഫൈബര്‍
ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുക. ഇത് മലബന്ധമുണ്ടാകുന്നതു തടയും. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
യോഗ
യോഗയും ചെറിയ രീതിയിലുള്ള സ്ട്രെച്ചിംഗ് വ്യായാമങ്ങളുമെല്ലാം ദഹനം വര്‍ദ്ധിപ്പിയ്ക്കും. കുടലിനുണ്ടാകുന്ന മര്‍ദം തടയും. ശോധന സുഖരമാക്കും. ഇത് പൈല്‍സ് സാധ്യത കുറയ്ക്കും.
മലബന്ധം
മലബന്ധം വരികയാണെങ്കില്‍ ബലം പ്രയോഗിയ്ക്കരുത്. ഇത് രക്തധമനികള്‍ കേടു വരുത്തും. പൈല്‍സ് സാധ്യത വര്‍ദ്ധിയ്ക്കും.
ഡോക്ടറുടെ സഹായം
ഡോക്ടറുടെ സഹായം തേടാം. ഡോക്ടര്‍ പറയുന്ന പ്രകാരം മരുന്നുകള്‍ ഉപയോഗിയ്ക്കുക.