Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭകാലത്തെ നിപ്പിള്‍ സംരക്ഷണം
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശാരീരിക പ്രകൃതിയില്‍ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികം. പ്രത്യേകിച്ച് സ്തനങ്ങളില്‍. സ്തനങ്ങള്‍ക്ക് കൂടുതല്‍ വലിപ്പം വയ്ക്കും. മുലഞെട്ടുകള്‍ മൃദുവാകും.
ഗര്‍ഭകാലത്ത് മുലഞെട്ടുകളുടെ സംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. നിപ്പിളുകള്‍ നല്ലപോലെ മസാജ് ചെയ്യുക. എണ്ണ പുരട്ടി നിപ്പിളുകള്‍ പുറത്തേയ്ക്കു വലിയ്ക്കുന്നത് ഗുണകരമാണ്. ഇത് കുഞ്ഞിന് എളുപ്പം പാല് കുടിയ്ക്കാന്‍ സഹായകമാകും. ഉള്ളിലേയ്ക്കു വലിഞ്ഞ മുലക്കണ്ണ് പാല് കുടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമല്ല, നിപ്പിളുകള്‍ വിണ്ടുപൊട്ടി അമ്മയ്ക്കും വേദനയുണ്ടാകും.
കൃത്യമായ വലിപ്പത്തിലുള്ള ബ്രാ തെരഞ്ഞെടുക്കണം. മൃദുവായ, കോട്ടന്‍ ബ്രാ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. നിപ്പിളുകള്‍ ഇറുക്കാത്ത വിധത്തിലുള്ള ബ്രാ ഉപയോഗിയ്ക്കുക.

നിപ്പിളില്‍ സോപ്പുപയോഗിയ്ക്കരുത്. ഇങ്ങനെ ചെയ്താല്‍ നിപ്പിളുകള്‍ വിണ്ടുപൊട്ടാന് ഇവയാകും. കാരണം ഈ ഭാഗം എളുപ്പത്തില്‍ വരണ്ടു പോകുന്ന ഒന്നാണ്.
വരണ്ടാതായി തോന്നുകയാണെങ്കില്‍ നല്ല മോയിസ്ചറൈസര്‍ ഉപയോഗിച്ച് നിപ്പിളുകള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.
വസ്ത്രത്തിനും നിപ്പിളിനുമിടയില് സംരക്ഷണം നല്കുന്ന നിപ്പിള്‍ പ്രൊട്ടക്ടറുകള്‍ ലഭ്യമാണ്. വേണമെങ്കില്‍ ഇവ ഉപയോഗിയ്ക്കാം.
മുലഞെട്ടുകള്‍ മൃദുവാകുമ്പോള്‍ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഐസ് പാഡ് ഉപയോഗിയ്ക്കാം. ഇത് ഗുണം ചെയ്യും.
നിപ്പിളുകള്‍ ഇളം ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയായി സൂക്ഷിയ്ക്കണം. ഇത് വളരെ പ്രധാനമാണ്.
ഗര്‍ഭം, സ്തനം, നിപ്പിള്‍, മോയിസ്ചറൈസര്‍



Click it and Unblock the Notifications
