Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
എമര്‍ജന്‍സി പില് ദോഷങ്ങള്‍
എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ സാധാരണയായി മോണിംഗ് പില്‍സ് എന്നും അറിയപ്പെടുന്നുണ്ട്. മുന്‍കരുതലുകളില്ലാതെ സെക്സിലേര്‍പ്പെട്ടാല്‍ ഗര്‍ഭധാരണം ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

മോണിംഗ് പില് കഴിയ്ക്കുന്നതു കൊണ്ട് പല ദോഷങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മോണിംഗ് പില് സുരക്ഷിതമല്ലാത്ത സെക്സിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിയ്ക്കണമെന്നാണ് പറയുക. എന്നാല്‍ ഇത്ര നേരം കാക്കാതെ ഉടനെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഉപകാരപ്രദം. മോണിംഗ് പില് 89 ശതമാനം മാത്രമാണ് ഗര്‍ഭധാരണം തടയുന്നതില്‍ വിജയിക്കുന്നതെന്നു കണക്കുകള്‍ കാണിയ്ക്കുന്നു.

മോണിംഗ് പില് കഴിയ്ക്കുമ്പോള്‍ ആര്‍ത്തവചക്രത്തില്‍ വ്യത്യാനങ്ങളുണ്ടാകാന് സാധ്യതയുണ്ട്. ചിലപ്പോള്‍ നേരത്തെ ആര്‍ത്തവം വന്നെന്നിരിയ്ക്കാം. ചിലപ്പോള്‍ ഇത് ഏറെ വൈകിയെന്നിരിയ്ക്കാം. മൂന്നില്‍ കൂടുതല്‍ ഇത്തരം പില്‍സുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഓവുലേഷനേയും ഇത് ബാധിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം പില്‍സുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം പില്സുകളില് കഴിയ്ക്കുമ്പോള്‍ ചിലരില്‍ ബ്ലീഡിംഗുണ്ടാകാന് സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പ്രൊജസ്ട്രോണ്‍ അടങ്ങിയ പില്‍സ്.

ചിലരില്‍ ഇത് ചര്‍മത്തില്‍ അലര്ജിയുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications

