Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭകാലത്തെ സ്തനമസാജ് ഗുണങ്ങള്‍
ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിയ്ക്കും. പ്രസവത്തിനും കുഞ്ഞിനും വേണ്ടി സ്ത്രീ ശരീരം സജ്ജമാവുകയാണ് ഇതുവഴി ചെയ്യുന്നത്. പ്രധാനമായും ഹോര്‍മോണുകളാണ് ഇത്തരം മാറ്റങ്ങള്‍ക്കു പുറകില്‍.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്തനങ്ങളുടെ കാര്യത്തില്‍. ഇതുകൊണ്ടുതന്നെ സ്തനങ്ങള്‍ മസാജ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്.
സ്തനമസാജ് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെന്നറിയൂ,

മാറിടവേദന
ഗര്‍ഭകാലത്ത് പാലുല്പാദനത്തിനുള്ള മാമ്മറി ഗ്ലാന്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതാണ് ഈ സമയത്ത് മാറിടവലിപ്പം കൂടുവാനുള്ള ഒരു കാരണവും. ഇക്കാരണം കൊണ്ടുതന്നെ മാറിടവേദനയും സാധാരണമാണ്. മസാജ് മാറിട വേദന കുറയ്ക്കുവാന്‍ സഹായിക്കും.

സ്ട്രെച്ച് മാര്‍ക്സ്
മാറിടങ്ങള്‍ പെട്ടെന്നു വലുതാകുമ്പോള്‍ ചര്‍മം വലിഞ്ഞ് സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനുള്ള ഒരു നല്ല പരിഹാരമാണ് മസാജ്.

ചൊറിച്ചില്‍
ചര്‍മം വലിയുന്നതുകൊണ്ടു തന്നെ മാറിടത്തില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളുണ്ടാകാന് സാധ്യത കൂടുതലാണ്. മസാജ് ചെയ്യുന്നത് ഇത്തരം അസ്വസ്ഥതകള്‍ കുറയ്ക്കും.

മുലയൂട്ടാന്‍
ചില സ്ത്രീകളില്‍ മുലഞെട്ടുകള്‍ ഉള്ളിലേയ്ക്കു വലിഞ്ഞിരിയ്ക്കും. പ്രസവശേഷം കുഞ്ഞ്ിന് പാല് നല്കുവാന് ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മസാജിംഗ്. ഗര്‍ഭകാലത്തു തന്നെ മുലഞെട്ടുകള്‍ എണ്ണ കൊണ്ടു മസാജ് ചെയ്തു തുടങ്ങുന്നത് നല്ലതാണ്.

സ്തന ആകൃതി
മാറിട വലുപ്പം വര്‍ദ്ധിയ്ക്കുമ്പോള്‍ സ്തനങ്ങള്‍ ഇടിയാനും ആകൃതി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതിനും മസാജ് ഒരു പരിഹാരമാണ്. താഴെ നിന്നും മുകളിലേയ്ക്കു മസാജ് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.

സ്തനവലിപ്പം
സ്തനവലിപ്പം കുറവുള്ളവര്‍ക്ക് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുവാനും മസാജ് സഹായിക്കും.



Click it and Unblock the Notifications
