Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഗര്‍ഭകാലം എളുപ്പമാക്കാന്‍....
സാധാരണവും എളുപ്പത്തിലുമുള്ള പ്രസവത്തിന്‍റെ ഗുണങ്ങള്‍ നമുക്കൊക്കെ അറിയാം. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ വ്യായാമങ്ങളുടെ കുറവും മാനസിക സമ്മര്‍ദ്ദവും ഇത് അപ്രാപ്യമാക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ പ്രസവം എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് പേരന്‍റല്‍ വെല്‍നസ് പ്രോഗ്രാം. ഹിപ്നോതെറാപ്പി, യോഗ വഴിയുള്ള ധ്യാനം, ശ്വസനവിദ്യകള്‍, വസ്തിപ്രദേശം ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു.
1. ഹിപ്നോതെറാപ്പി - ഒരു പ്രത്യേക മാനസിക നിലയാണ് ഹിപ്നോസിസ്. മനശാസ്ത്രചികിത്സയില്‍ ഉപയോഗിക്കപ്പെടുന്ന ഒരു ചികിത്സാരീതിയാണ് ഹിപ്നോതെറാപ്പി. ബോധാവസ്ഥയിലുള്ള, ഉറക്കത്തിന് സമാനമായ ഒരു അവസ്ഥയാണിത്. ഈ അവസ്ഥയില്‍ വ്യക്തികള്‍ക്ക് കാര്യങ്ങളെ കൂടുതലായി സ്വീകരിക്കാനും പ്രതികരിക്കാനുമാകും. ഇത് ശരിക്കുള്ള മാനസികാവസ്ഥകളെ വെളിവാക്കാന്‍ സഹായിക്കും.

മനുഷ്യന്‍റെ തലച്ചോറിലേക്ക് നാല് ഉറവിടങ്ങളില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. ബാഹ്യപരിസരങ്ങള്‍, ശരീരം, ബോധമനസ്, ഉപബോധ മനസ് എന്നിവയാണിവ. അനേകം സന്ദേശങ്ങളെ മനസിലേക്ക് കടത്തിവിട്ടാണ് ഹിപ്നോസിസ് സാധ്യമാക്കുന്നത്. ഇത് മനസിന്‍റെ നിരൂപണബോധത്തെ ദുര്‍ബലപ്പെടുത്തി ഉപബോധമനസിനെ മനസിലാക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് മാറ്റും. ഉപബോധ മനസിനെ സ്വീകാര്യമാക്കാനുള്ള പല മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഏറ്റവും സുരക്ഷിതവും, സ്വീകാര്യവുമായ മാര്‍ഗ്ഗങ്ങള്‍ ശ്വസനം, ധ്യാനം, ഹിപ്നോസിസ് എന്നിവയാണ്.
സ്ത്രീകള്‍ തറയില്‍ കിടക്കുകയോ കസേരയില്‍ ഇരിക്കുകയോ ചെയ്യുക. റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന സംഗീതത്തിന്‍റെ പിന്തുണയോടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് ആദ്യ പടിയിലേക്ക് കടക്കാം. താളനിബദ്ധമായ രീതിയില്‍ ശ്വസനവും നിശ്വാസവും ചെയ്യാം. മൂന്ന് വരെയണ്ണുന്ന സമയം കൊണ്ടുള്ള ശ്വസനവും നിശ്വാസവും ചെയ്യുക. ഇത് പാദം മുതല്‍ ശിരസ് വരെ ശരീരത്തിനും, മനസിനും ആശ്വാസം നല്കും. തുടര്‍ന്ന് ചില ഹിപ്നോട്ടിക് വിദ്യകളിലൂടെ ഉപബോധമനസിനെ സ്വീകാര്യമാക്കണം. അതിന് സാധാരണ ഉപയോഗിക്കുന്നത് പിന്നോട്ടുള്ള എണ്ണലാണ്. അപ്പോള്‍ സ്ത്രീയുടെ മനസ് ഏറ്റവും ശ്രദ്ധയുള്ള നിലയിലെത്തും. ഇവിടെ നമ്മള്‍ മനസിനെ ഓട്ടോ സജഷന്‍ പ്രോഗ്രാമിന് വിധേയമാക്കും. ഇത് അമ്മയും കുഞ്ഞും തമ്മില്‍ വൈകാരിക അടുപ്പത്തിന് സഹായിക്കും. ഇങ്ങനെ ചെയ്താല്‍ മിക്ക അമ്മമാര്‍ക്കും മാനസികമായ ശാന്തി ലഭിക്കും. ഇവയെ പിന്തുടര്‍ന്ന് സുഖകരമായ പ്രസവം നടക്കുന്നതായി സങ്കല്പിക്കാം. ഇത് വഴി പ്രസവത്തെക്കുറിച്ച് കൂടുതല്‍ ധൈര്യം തോന്നും. ഇതിന് ശേഷം ഓട്ടോ സജഷന്‍ ആവര്‍ത്തിക്കുകയും തുടര്‍ന്ന് അമ്മ ഹിപ്നോസിസില്‍ നിന്ന് പുറത്ത് കടക്കുകയും ചെയ്യണം.
മൊത്തത്തില്‍ 40-45 മിനുട്ടാണ് ഇതിന് വേണ്ടി വരുക. ഇത് ഒരു തവണ ഇത് പഠിച്ച് 2-3 തവണ ആവര്‍ത്തിച്ചാല്‍ പിന്നെ അമ്മയ്ക്ക് വീട്ടില്‍ നിന്ന് തന്നെ ചെയ്യാനാവും.
2. ധ്യാനവും ശ്വസനവിദ്യകളും - ധ്യാനവും ശ്വസനവിദ്യകളും മനസിനെയും, ആത്മാവിനെയും, ശരീരത്തെയും ബന്ധിപ്പിക്കും. ഇത് ലളിതവും എന്നാല്‍ ഫലപ്രദവുമാണ്. ദിവസവും കുറഞ്ഞ സമയം ചെലവഴിച്ച് ധ്യാനം ചെയ്യാവുന്നതാണ്. ഇതുകൊണ്ടുള്ള ചില ഗുണങ്ങള്‍ പരിചയപ്പെടാം.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
എന്‍ഡോര്‍ഫിന്‍ ഉത്പാദിപ്പിക്കുന്നത് വഴി ശരീരത്തിലെ വേദന കുറയ്ക്കുന്നു.
ഡി.എച്ച്.ഇ.എ(ഡിഹൈഡ്രോഎപിയാന്‍ഡ്രോ സ്റ്റീറോണ്‍)അളവ് വര്‍ദ്ധിക്കുന്നത് റ്റി, ബി ലിംഫോസൈറ്റ്സ് (വെള്ള രക്തകോശങ്ങള്‍), ശരീരത്തിന്‍റെ പ്രതിരോധശേഷിക്ക് സഹായിക്കും. ഡി.എച്ച്.ഇ.എ മനസുഖം നല്കുകയും തലച്ചോറിന്‍റെ രാസഘടനയെ ഉത്തേജിപ്പിച്ച് ജനനത്തിന് മുമ്പും പിമ്പുമുള്ള വിഷാദവും മാനസിക സമ്മര്‍ദ്ദവും അകറ്റും.
അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കും. ഓക്സിടോസിന്‍ പ്രസവത്തിന് സഹായകരമാണ്. എന്നിരുന്നാലും വേദന, ഉത്കണ്ഠ, ഭയം എന്നിവ ഉണ്ടാകുന്ന സമയത്ത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ ഉത്പാദിപ്പിക്കപ്പെടും.
കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നിവയുടെ അമിതോത്പാദനം ഓക്സിടോസിന്‍ ഉത്പാദിപ്പിക്കുന്നത് തടയും. എന്നാല്‍ പതിവായി ധ്യാനം ശ്വസനവിദ്യകള്‍ എന്നിവ ചെയ്യുന്നത് വഴി മാനസികസമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകളെ സ്വഭാവികമായും തടയാനാവുകയും അതു വഴി പ്രസവം എളുപ്പമാവുകയും ചെയ്യും.
ഉറക്കവും മാനസികനിലയും മെച്ചപ്പെടുത്തുക - ധ്യാനം വേദനാസംഹാരിയായ എന്‍ഡോര്‍ഫിന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. കൂടുതല്‍ സമയം ധ്യാനം ചെയ്യുന്നത് വഴി ജനനസമയത്ത് ഉയര്‍ന്ന അളവില്‍ എന്‍ഡോര്‍ഫിന്‍ ഉണ്ടാവും.
ധ്യാനം വഴി രക്തസമ്മര്‍ദ്ധം കുറയ്ക്കാനും, ഹൃദയമിടിപ്പ് കുറയ്ക്കാനും ഫലപ്രദമാണ്. ഇതുവഴി പ്രീക്ലാംപ്സിയക്കുള്ള സാധ്യത കുറയ്ക്കാനാവും.
നെഗറ്റീവായ മാനസികാവസ്ഥകളെ ഇല്ലാതാക്കാനും, അത് വഴി കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുമാകും.
ധ്യാനത്തിലൂടെ പ്രസവസമയത്തുള്ള ഭീതി കുറയ്ക്കാനാവും. ഓരോ സങ്കോചവും വഴി കുട്ടി പിറക്കാന്‍ പോകുന്നു എന്ന അറിവ് അമ്മയിലേക്കെത്തും. ആഴത്തില്‍ റിലാക്സ് ചെയ്യുന്നത് വഴി ഈ ഭയം ഒഴിവാക്കാനും സ്വഭാവിക ജനനം സാധ്യമാവുകയും ചെയ്യും.
മുലപ്പാലുത്പാദനം വര്‍ദ്ധിപ്പിക്കുകയും, പ്രസവശേഷമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ധം തടയാനുമാകും.
വി.ഐ.എച്ച്. എ പ്രോഗ്രാമില്‍ ഉപയോഗിക്കുന്ന ധ്യാനരീതികള്‍.
രാജയോഗ ധ്യാനം - എല്ലാ ശ്രദ്ധയും മൂന്നാം കണ്ണിലേക്ക്, പരമമായ ബോധത്തില്‍ ശ്രദ്ധയൂന്നുന്ന രീതിയാണിത്. സംഗീതത്തിന്‍റെ പിന്തുണയും അതിനൊപ്പം നിര്‍ദ്ദേശങ്ങളും ഇതിനുണ്ടാവും.
മന്ത്ര ധ്യാനം - ഗര്‍ഭത്തിലുള്ള ശിശുവിന് പോസിറ്റീവായ ശക്തി പകരാന്‍ വേദമന്ത്രങ്ങള്‍ സഹായിക്കും. ഇതുണ്ടാക്കുന്ന ഊര്‍ജ്ജം ഗര്‍ഭസ്ഥ ശിശുവിലേക്ക് പകരും. അതോടൊപ്പം ആരോഗ്യകരമായ ഒരു അന്തരീക്ഷവും കുടിക്ക് ലഭ്യമാകും.
3.ശ്വസനവും പ്രസവവും
1. രേചക അഥവാ ദീര്‍ഘമായ ശ്വസനം - പ്രസവസമയത്ത് പരമാവധി ശ്വാസം നിശ്വാസത്തിലൂടെ പുറന്തള്ളുന്നതാണിത്. 4 വരെ എണ്ണുന്ന സമയം കൊണ്ട് ശ്വാസം ഉള്ളിലേക്കെടുക്കുകയും അതിന്‍റെ ഇരട്ടി സമയമെടുത്ത് സാവധാനം ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യുക. പ്രസവത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഗര്‍ഭാശയമുഖം തുറക്കുമ്പോള്‍ സങ്കോചങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഇത് ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ 'അം' എന്ന പോലുള്ള ശബ്ദം ഉണ്ടാക്കുകയാണ്. ഇത് വഴി റിലാക്സ് ചെയ്യാനാവും.
2. ശബ്ദം - ശ്വാസം മൂക്കിലുടെയെടുത്ത് വായിലൂടെ പുറത്ത് വിടുമ്പോള്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കുക. ശ്വാസം ഉള്ളിലെടുത്ത് നിര്‍ത്തുന്നത് ടെന്‍ഷനും, തളര്‍ച്ചയും, അസ്വസ്ഥതകളും ഉണ്ടാക്കുമെങ്കിലും അത് തുടരുക.
പ്രസവത്തിന്‍റെ രണ്ടാം ഘട്ടം - ഗര്‍ഭാശയമുഖം പൂര്‍ണ്ണമായും തുറക്കുമ്പോളാണ് പുറത്തേക്കുള്ള തള്ളല്‍ വരേണ്ടത്. സങ്കോചമുണ്ടാകുമ്പോള്‍ ശ്വാസം ഉള്ളിലെടുക്കുകയും മലവിസര്‍ജ്ജന സമയത്ത് ചെയ്യുന്നത് പോലെ ശക്തിയുപയോഗിച്ച് തള്ളുകയും ചെയ്യുക. സങ്കോചങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഇത് ആവര്‍ത്തിക്കുക. ഇത് കുഞ്ഞ് പുറത്തേക്ക് വരാന്‍ സഹായിക്കും. പ്രധാനപ്പെട്ട കാര്യം സങ്കോചങ്ങള്‍ അവസാനിക്കുമ്പോള്‍ അമ്മ പൂര്‍ണ്ണമായും റിലാക്സ് ചെയ്യണം എന്നതാണ്. തളര്‍ച്ച തോന്നിയാല്‍ മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ശ്വാസം പുറത്ത് വിടുകയും ചെയ്യുക. കുട്ടി പുറത്ത് വരുന്നത് വരെ ഇത് ചെയ്യണം.
പ്രസവത്തിന്‍റെ മൂന്നാം ഘട്ടം - പ്ലാസെന്‍റ പുറത്ത് വരുന്ന സമയത്ത് സാധാരണ പോലെ ശ്വസിക്കുക. 5-15 മിനുട്ടിനുള്ളില്‍ ഇത് സ്വഭാവികമായി പുറത്ത് വരും. കുട്ടിക്ക് പിന്നാലെ പ്ലാസെന്‍റ വരുമ്പോള്‍ ചെറിയ വലിച്ചില്‍ അനുഭവപ്പെടും.
യോഗ
എന്ത് കൊണ്ട് വ്യായാമം?
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് പ്രസവത്തിന്‍റെ ബുദ്ധിമുട്ടുകള്‍ സഹിക്കാനാവും. ആരോഗ്യം കുറഞ്ഞവരേക്കാള്‍ വേഗത്തില്‍ അവശതകളില്‍ നിന്ന് അവര്‍ മോചിതരാവുകയും ചെയ്യും. ശാരീരികവും, മാനസികവുമായ ആരോഗ്യത്തിന് യോഗ നല്ലതാണ്.
സ്ത്രീയുടെ ഹൃദയം, ശ്വാസകോശം, പേശികള്‍ എന്നിവ നല്ല സ്ഥിതിയിലാണെങ്കില്‍ ശരിയായ ശ്വസനം എളുപ്പത്തിലുള്ളതും, സുരക്ഷിതവുമായ പ്രസവം സാധ്യമാക്കും. അതേ പേലെ വേഗത്തില്‍ അവശതകള്‍ മാറുകയും ചെയ്യും.
ശാരീരിക മാറ്റങ്ങള്‍ - ഉദരഭിത്തി മേലേക്ക് തള്ളുമ്പോള്‍ കുടലുകള്‍ മുകളിലേക്കും താഴേക്കും ചലിക്കും. വാരിയെല്ലുകളില്‍ ഇത് സമ്മര്‍ദ്ധം ചെലുത്തും.
ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യും. മിനിട്ടില്‍ 30-40 ശതമാനം കൂടുതലാവും ഇത്.
വിപുലമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍.
ഈ വ്യതിയാനങ്ങളെയൊക്കെ നേരിടാന്‍ വ്യായാമങ്ങള്‍ സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി ഗര്‍ഭസംബന്ധമായ നിരവധി പ്രശ്നങ്ങളെ തടയാന്‍ വ്യായാമം സഹായിക്കും. പേശികള്‍ക്ക് കരുത്ത് പകരാനും, വസ്തി പ്രദേശത്തിന് ബലം നല്കാനും, ഗര്‍ഭാശത്തിന്‍റെ വര്‍ദ്ധിച്ച ഭാരം താങ്ങാന്‍ നട്ടെല്ലിനെയും അടിവയറിലെ പേശികളെയും ശക്തിപ്പെടുത്താന്‍ വ്യയാമം സഹായിക്കും.
നടുവ് വേദന, നീര് പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കാന്‍ ആസനങ്ങളും, ശാരീരിക നിലകളും സഹായിക്കും. ആസനങ്ങള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അത് അവരില്‍ ശാരീരികമായി പ്രത്യക്ഷമാവുകയും ചെയ്യും.
ശാരിരിക നിലകള്‍ - ഗര്‍ഭകാലത്ത് ശരിയല്ലാത്ത ശാരീരിക നിലകള്‍ വീഴ്ചക്കിടയാക്കും. ഇളക്കം കൂടിയ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പുറകോട്ട് ചാരിയിരിക്കാതെ മുന്നോട്ടാഞ്ഞിരിക്കുക. ശരീരഭാരം കാലുകളിലേക്ക് വരണം. ആഘാതങ്ങളുണ്ടാകുമ്പോള്‍ അരക്കെട്ട് ഉയര്‍ത്തി കുലുക്കം ഒഴിവാക്കുക.
ഗര്‍ഭകാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തവയുമായ യോഗ മുറകള്‍
1. കുഞ്ഞിന്‍റെ നില മാറുന്നതിനുസരിച്ച് രീതികള്‍ മാറ്റുക. അമിതമായ അധ്വാനം ഒഴിവാക്കുക.
2. നല്ല വായുവുള്ള മുറിയില്‍ യോഗ ചെയ്യുക.
3. റിലാക്സ് ചെയ്ത്, ശാന്തമായി, തെളിഞ്ഞ മനസോടെ വേണം യോഗ ചെയ്യാന്‍.
4. ആസനങ്ങള്‍ വലിയ ഇളക്കത്തോടെയല്ലാതെ താളാത്മകമായി ചെയ്യുക. പെട്ടന്നുള്ള ചലനങ്ങള്‍ ഒഴിവാക്കുക.
5. കിടക്കുന്ന നിലയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശം ചരിഞ്ഞ് എഴുന്നേല്‍ക്കുക.
6. ഭക്ഷണം കഴിച്ച് 2 മണിക്കൂറെങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.
7. രക്തസ്രാവം കണ്ടാല്‍ യോഗ ചെയ്യുന്നത് നിര്‍ത്തുക.
8. തലകീഴായുള്ളവ ചെയ്യരുത്.
9. ആഴത്തില്‍ ശ്വാസമെടുക്കുക.
10. വയറില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലുള്ളവ ചെയ്യരുത്.
11. യോഗ ചെയ്ത് കഴിഞ്ഞ ശേഷം റിലാക്സ് ചെയ്യാന്‍ വിട്ടുപോകരുത്.



Click it and Unblock the Notifications











