Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
8-ാം മാസം ലൈംഗികബന്ധം സുരക്ഷിതമോ?
ഗര്‍ഭിണികള്‍ക്ക് എന്തിനെ കുറിച്ചും സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഗര്‍ഭകാലം മുഴുവന്‍ അവര്‍ സംശങ്ങളുടെ ലോകത്ത് തളയ്ക്കപ്പെടാം. അല്ലാത്തപ്പോള്‍ സാധാരണയായി ചെയ്യുന്ന കാര്യങ്ങള്‍ പോലും ഗര്‍ഭിണികളുടെ മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളായി ഉയര്‍ന്നുവരാം. എട്ടാം മാസത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ എന്ന ചോദ്യം ഇത്തരം സംശയങ്ങളില്‍ ഒന്നാണ്.
സിസേറിയന് ശേഷം കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍
ഈ സംശയം നിങ്ങളെ വല്ലാത്ത മാനസിക വ്യഥകളില്‍ കൊണ്ട് ചെന്നെത്തിക്കും. ആദ്യത്തെയും അവസാനത്തെയും മൂന്ന് മാസം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞിനെ ദോഷകരമായി ബാധിക്കുമെന്ന ചിന്ത നിങ്ങളെ വിഷമവൃത്തത്തിലാക്കും. ഇത്തരം എല്ലാ ആശങ്കകളില്‍ നിന്നും നിങ്ങള്‍ക്ക് പുരത്തുവരാം. എട്ടാം മാസത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു.
വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍
അതേസമയം ഒരു കാര്യം ഓര്‍ക്കുക. രക്തസ്രാവം, പ്ലാസെന്റ് പ്രാവിയ, സെര്‍വിക്കല്‍ വീക്ക്നസ്, അണുബാധ മുതലായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. ഇനി മറ്റു സംശയങ്ങളൊന്നും അവശേഷിക്കുന്നില്ലല്ലോ? ഇന്ന് രാത്രി പ്രിയമതനോട് യെസ് പറയാന്‍ മറ്റുചില കാരണങ്ങള്‍ കൂടി.

മാസംതികയാത്ത പ്രസവം
എട്ടാം മാസത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാസംതികയാതെ പ്രസവിക്കുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. നിങ്ങള്‍ക്ക് ആരോഗ്യപരമായ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ ഈ ചിന്ത അസ്ഥാനത്താണ്.
കുഞ്ഞ് സുരക്ഷിതന്‍
എട്ടാം മാസത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞിന് ദോഷമാണെന്ന് വിശ്വസിക്കുന്നവരാണ് അധികം സ്ത്രീകളും. എന്നാല്‍ ഇതുമൂലം കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. നിങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള എല്ലാം പ്രകൃതി ഒരുക്കിയിട്ടുണ്ട്.
മാനസിക ആരോഗ്യം
നിങ്ങളുടെ മാനസിക നില കുഞ്ഞിന്റെ മാനസിക വികാസത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് പ്രണയം ആസ്വദിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് പ്രസവവും സ്ന്തോഷകരമായ അനുഭവമാക്കും.
ബന്ധം ദൃഢമാകും
തികച്ചും വിരസമായ രാത്രികള്‍ നിങ്ങളുടെ പ്രിയതമനെ വല്ലാതെ അലട്ടുന്നുണ്ടാകും. നിങ്ങളോടുള്ള സ്നേഹവും ശ്രദ്ധയും മൂലം അദ്ദേഹം തന്റെ ആഗ്രഹങ്ങള്‍ മനസ്സില്‍ ഒതുക്കുകയാകാം. എട്ടാം മാസത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ലെന്നിരിക്കെ എന്തിനാണ് അദ്ദേഹത്തെ നിരാശനാക്കുന്നത്.
ശുഭാന്ത്യം
ക്ലൈമാക്സില്‍ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങള്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കില്ല. കുഞ്ഞിനെ സെര്‍വിക്സിനെ പൊതിഞ്ഞിരിക്കുന്ന മ്യൂക്കസ് പ്ലഗ്, അമ്നിയോട്ടിക് സാക്, ഗര്‍ഭാശയ പേശികള്‍ എന്നിവ ചേര്‍ന്ന് സംരക്ഷിച്ചുകൊള്ളും.
സുരക്ഷിതത്വം പാലിക്കുക
നിങ്ങളുടെ ആശങ്കകളും മറ്റും പങ്കാളിയോട് പറയുക. വയറില്‍ വലിയ മര്‍ദ്ദം ഉണ്ടാകാത്ത തരത്തിലുള്ള പൊസിഷനുകള്‍ മാത്രം തിരഞ്ഞെടുക്കുക. പ്രണയം ശാരീരികം മാത്രമല്ല. ഒരു ചെറിയ സ്പര്‍ശനം, ആലിംഗനം, ചുംബനം ഇതെല്ലാം പ്രണയസുഖം പകര്‍ന്നുതരും.
എട്ടാം മാസത്തില്‍ ഏതൊക്കെ സാഹചര്യത്തില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് അറിഞ്ഞിരിക്കുക. ഇതേ കുറിച്ച് ഡോക്ടറോട് സംസാരിച്ച് ഉപദേശങ്ങള്‍ സ്വീകരിക്കുക. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ അവസ്ഥയിലല്ല നിങ്ങള്‍ എങ്കില്‍ ഭാഗ്യപരീക്ഷണം നടത്താതിരിക്കുന്നതാണ് ഉത്തമം. അത്തരം പ്രശ്നങ്ങളില്ലെങ്കില്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുക.



Click it and Unblock the Notifications