Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
ആദ്യമായി ഗര്‍ഭം ധരിയ്ക്കുന്നവര്‍ക്ക് ശരിയായ പ്രസവവേദന തിരിച്ചറിയുന്നതിന് അല്പം ബുദ്ധിമുട്ടുണ്ടാകും. ഗര്‍ഭകാലത്തുണ്ടാകുന്ന സാധാരണ ശാരീരിക വേദനകള്‍ പോലും പ്രസവവേദനയെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലേയ്ക്കോടുന്നവരുണ്ട്.
പ്രസവവേദന യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ചില വഴികളുണ്ട്. തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയാണ് ഇതിലൊന്ന്.
പ്രസവവേദന യാഥാര്‍ത്ഥ്യമല്ലെന്നു തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ക്രമരഹിതമായ വേദന
ക്രമരഹിതമായ, അതായത് വന്നും പോയുമിരിയ്ക്കുന്ന വേദനയെങ്കില്‍ ഇത് യഥാര്‍ത്ഥ പ്രസവവേദനയാകണമെന്നില്ല.

തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
മാസമുറ സമയത്തുണ്ടാകുന്ന വേദന പോലെയെങ്കില്‍, ഇത് സഹിയ്ക്കാന്‍ കഴിയുന്ന രീതിയിലെ വേദനയെങ്കില്‍ ഇത് പ്രസവവേദനയാകില്ല.

തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
പ്രസവവേദനയുടെ തീവ്രത ഓരോ നിമിഷം കഴിയുന്തോറും വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കും. ഇങ്ങിനെയല്ലാത്ത വേദന പ്രസവവേദനയാകാന് വഴിയില്ല.

തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
ചിലപ്പോള്‍ ഗര്‍ഭിണികള്‍ക്ക് നടുഭാഗത്തു നിന്നും വേദന തുടങ്ങി ശരീരമാസകലം വ്യാപിയ്ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പ്രസവവേദന ഇത്തരത്തിലാകില്ല. ഇത് വയറ്റില്‍ നിന്നും തന്നെയാകും .

തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
പെല്‍വിസില്‍ മാത്രമാണ് വേദനയെങ്കില്‍ ഇത് പ്രസവവേദനയാകണമെന്നില്ല. പെല്‍വിസിലും വജൈനയിലുമെല്ലാം ഒരുമിച്ചു വേദനയനുഭവപ്പെടുന്നതാണ് ശരിയായ പ്രസവവേദന.

തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
നടക്കുകയോ കിടക്കുന്ന പൊസിഷന്‍ മാറ്റുകയോ വിശ്രമമെടുക്കുകയോ ചെയ്യുമ്പോള്‍ മാറുന്ന വേദനയെങ്കില്‍ ഇത് പ്രസവവേദനയാകില്ല.

തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
പ്രസവത്തോടടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ കുഞ്ഞ് താഴേയ്ക്കിറങ്ങും. ഇത് വയറ്റില്‍ ചില വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും. ഇതും പ്രസവവേദനയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍
അവസാന ആഴ്ചകളില്‍ കുഞ്ഞിന്റെ ചലനം കൂടുതലാകാന്‍ വഴിയുണ്ട്. ഇത് വയറ്റില്‍ വേദനയ്ക്കും വ്യത്യാസങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കും. ഇതും ചിലപ്പോള്‍ ചിലരെങ്കിലും പ്രസവവേദനയായി തെറ്റിദ്ധരിച്ചേക്കു.



Click it and Unblock the Notifications
