Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭണികള്‍ക്ക് അക്വ എയ്റോബിക്സ് !
ആഴം കുറഞ്ഞ വെള്ളത്തില്‍ ചെയ്യുന്ന എയ്റോബിക്സുണ്ട്. സാധാരണ ഇത് നീന്തല്‍ കുളങ്ങളിലാണ് ചെയ്യാറ്. അക്വ എയ്റോബിക്സ് എന്നറിയപ്പെടുന്ന ഈ വ്യായാമം നീന്തല്‍ക്കുളത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തലിന്റെ ആവശ്യമില്ലാതെ ചെയ്യാവുന്നതാണ്. ഗര്‍ഭിണികള്‍ ഈ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ എന്ന സംശയം പലര്‍ക്കുമുണ്ടാകും.
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നത് അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് ഉതകുന്നതാണ്. മാനസികനില സുഖകരമാക്കാനും, മലബന്ധം തടയാനും, ആശ്വാസം ലഭിക്കാനും വ്യായാമങ്ങള്‍ സഹായിക്കും. എന്നാല്‍ അക്വാ എയ്റോബിക്സും അക്വ സുംബ, വാട്ടര്‍ യോഗ, അക്വ ജോഗ് എന്നിവപോലെ തന്നെ സുരക്ഷിതമാണ്.
അക്വാ എയ്റോബിക്സ് ചെയ്യുന്നത് ഏറെ ഗുണഫലങ്ങള്‍ നല്‍കും. എന്നിരുന്നാലും ശാരീരികമായ ആയാസങ്ങളുണ്ടാകരുതാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടോ എന്നത് ഡോക്ടറോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്.
അക്വ എയ്രോബിന്റെ ചില ഗുണങ്ങള്‍ പരിചയപ്പെടാം.

2. വീഴുമെന്ന ഭിതി വേണ്ട - പല ഗര്‍ഭിണികളും വ്യായാമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള കാരണം വീഴുമോ എന്ന പേടിയാണ്. എന്നാല്‍ വെള്ളത്തിലിരുന്ന് ചെയ്യുന്നതിനാല്‍ വീഴുമെന്ന പേടി ഈ വ്യായമം ചെയ്യുമ്പോള്‍ ആവശ്യമില്ല.
3. സമ്മര്‍ദ്ദം കുറയ്ക്കുന്നു - അക്വ എയ്റോബിക്സ് പരിശീലനം സഹനശീലം, പ്രതിരോധം, സംഗീതം എന്നിവയൊക്കെ ചേരുന്നതാണ്. അതിനാല്‍ തന്നെ അക്വ എയ്റോബിക്സ് വഴി മനസിനെ സമാധാനപൂര്‍ണ്ണമായ നിലയില്‍ നിലനിര്‍ത്താനാവും.
4. മികച്ച രക്തചംക്രമണം - ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അക്വ എയ്റോബിക്സ് സഹായിക്കും. അതിനാല്‍ തന്നെ ഗര്‍ഭകാലത്ത് ധൈര്യമായി ഇത് ചെയ്യാം.
5. ശരീര ഭാരനിയന്ത്രണം - ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ അക്വ എയ്റോബിക്സ് വഴി ശരീരഭാരം അമിതമായി കൂടുന്നത് തടയാനാവും.
6. പ്രസവം എളുപ്പമാക്കുന്നു - ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് സുരക്ഷിതമായി ചെയ്യാവുന്നതും, പേശികള്‍ക്ക് അയവ് ലഭിക്കാനും, ഹോര്‍മോണ്‍ നില നിയന്ത്രിക്കാനും സഹായിക്കുന്നതാണ് അക്വ എയ്റോബിക്സ്. ഇത് വഴി പ്രസവം എളുപ്പമാക്കാനാവും.
7. കാലിലെ നീര് കുറയ്ക്കുന്നു - ഗര്‍ഭകാലത്ത് കാലിലുണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കാന്‍ അക്വ എയ്റോബിക്സ് സഹായിക്കും. രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാല്‍ നീര് വരാനുള്ള സാധ്യത കുറയും.
ഗര്‍ഭകാലത്ത് അക്വ എയ്റോബിക്സ് നിയന്ത്രിതമായി ചെയ്യുന്നത് നല്ലൊരു ആശയമാണ്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ശരീരത്തിന് ആയാസമുണ്ടാകാതെ ശ്രദ്ധിക്കണം. ഒരു വിദഗ്ദനായ പരിശീലകന്റെ ഉപദേശം ഇക്കാര്യത്തിലുണ്ടാകണം. അതുപോലെ നിങ്ങള്‍ ഈ വ്യായാമം ചെയ്യാന്‍ തക്കവിധം ആരോഗ്യപരമായി കഴിവുള്ള ആളുമായിരിക്കണം.
ഇക്കാര്യങ്ങള്‍ മനസിലാക്കിയ സ്ഥിതിക്ക് ഇനി നിങ്ങള്‍ക്കും അക്വ എയ്റോബിക്സ് വഴി ആയാസരഹിതമായ പ്രസവം സാധ്യമാക്കാം.



Click it and Unblock the Notifications
