Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗര്‍ഭകാലത്തും സെക്സിയായിരിക്കാം...
മിക്ക സ്ത്രീകളും പ്രസവത്തെ ഭയപ്പെടുന്നവരാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് മാത്രമല്ല, ഗര്‍ഭസംബന്ധമായ പ്രശ്നങ്ങളും, ഗര്‍ഭകാലത്തേയും പ്രസവസമയത്തെയും വേദനയും ഇതിന് കാരണമാണ്.
ഗര്ഭിണിയാകുമ്പോളുള്ള ശരീരഭാരം വര്‍ദ്ധിക്കുന്നതും, ചര്‍മ്മത്തിലെ മാറ്റങ്ങളും, കുട്ടിയുടെ ഭാരവുമൊക്കെ സ്ത്രീകളെ ഉത്കണ്ഠപ്പെടുത്തും. ഗര്‍ഭകാലത്ത് സ്വയം ബഹുമാനവും, ആത്മബോധവുമൊക്കെ ഉണ്ടായിരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് ഈ സമയത്ത് സന്തോഷം നല്‍കും. മ്ലാനമായോ, ആശങ്കയോടെയോ, വിരക്തിയോടെയോ കഴിയേണ്ടുന്ന കാലമല്ല ഗര്‍ഭിണിയായിരിക്കുന്ന സമയം. അത് മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും ആഘോഷമാണ്.
ഗര്‍ഭിണിയായിരിക്കുമ്പോളും ശരീരവടിവോടെ, സെക്സിയായി എങ്ങനെ ഇരിക്കാം എന്നാണ് ഇവിടെ പറയുന്നത്.

വ്യായാമം
ഗര്‍ഭകാലം മുഴുവന്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വ്യായാമം ചെയ്യുന്നത് ഏറെ ഗുണകരമാകും. വ്യായാമം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് നടത്തം, നീന്തല്‍, യോഗ തുടങ്ങിയവയൊക്കെയാണ്. വ്യയാമത്തിന്റെ സ്വാധീനം ഗര്‍ഭകാലത്തിന് മുമ്പ് നിങ്ങള്‍ എങ്ങനെയായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കഠിനമായ വ്യായാമങ്ങള്‍ ദോഷങ്ങളാണുണ്ടാക്കുക. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ അവസാന കാലഘട്ടത്തില്‍. വ്യായാമങ്ങള്‍ക്കിടെ ധാരാളം വെള്ളം കുടിക്കണം. ഇത് ഉന്മേഷം നല്‍കുക മാത്രമല്ല, ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. ചര്‍മ്മത്തിന് തിളക്കമേകാനും ഇത് സഹായകരമാണ്. കാഠിന്യമുള്ള ശാരീരിക അധ്വാനവും, വ്യായാമങ്ങളും ചെയ്യുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടണം.

വസ്ത്രം
നിങ്ങള്‍ക്ക് അനുയോജ്യവും സെക്സിയുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. ഗര്‍ഭിണികള്‍ വലുപ്പക്കൂടുതലുള്ള ടീഷര്‍ട്ടുകളും, പഴയ ഫാഷനിലുള്ള സ്കര്ട്ടുകളുമൊക്കെ ഉപയോഗിക്കുന്നത് പലരും ശ്രദ്ധിച്ചിരിക്കും. ഇവ സൗകര്യപ്രദമാണെങ്കിലും അല്പം സെക്സിയായി കാണപ്പെടാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ രണ്ടുവട്ടം ചിന്തിക്കുകയും ഫാഷനിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണം.

ഭക്ഷണക്രമം
നല്ലപോലെ ക്രമീകരിച്ച ഭക്ഷണക്രമം പിന്തുടരുക. പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. അവയിലൂടെ ആവശ്യത്തിന് വിറ്റാമിനുകളും മിനറലുകളും ലഭ്യമാകും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും, കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുകയും ചെയ്യുക. അമിതമായി കഫീന്‍ ഉപയോഗിക്കാതിരിക്കുക. ഉത്തേജനം പകരുന്ന കഫീന്‍ നിങ്ങളുടെ ഉറക്കത്തെയും വിശ്രമത്തെയും ബാധിക്കും. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് തകരാറുകളുണ്ടാകാനും ഇത് കാരണമാകും.

കേശാലങ്കാരം
ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വഴി കട്ടിയും, തിളക്കവുമുള്ള മുടി ഉണ്ടാവും. സംരക്ഷണം എളുപ്പമാക്കാനായി മുടി മുറിക്കുകയോ, പോണിടെയില്‍ സ്റ്റൈലില്‍ കെട്ടി വയ്ക്കുകയോ ചെയ്യരുത്. ഇതിന് പകരം ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിനെ കണ്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു സ്റ്റൈല്‍ തെരഞ്ഞെടുക്കുക. കേശാലങ്കാരത്തിന്റെ ഭംഗി നിങ്ങളുടെ ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കും.

മേക്കപ്പും സൗന്ദര്യസംരക്ഷണ വസ്തുക്കളും -
ഗര്‍ഭകാലത്ത് കുട്ടിക്ക് ദോഷകരമാവുന്ന പല രാസവസ്തുക്കളും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാനാവാതെ വരും. എന്നാല്‍ മേക്കപ്പില്‍ നിന്ന് പൂര്‍ണ്ണമായും അകന്ന് നില്ക്കാന് ഇത് മതിയായ കാരണമല്ല. അമ്മമാര്‍ക്ക് ദോഷകരമാകാത്ത സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും ഗര്‍ഭകാലത്തെ മേക്കപ്പ് സംബന്ധിച്ച് വിശദാംശങ്ങളറിയാന്‍ ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.

മനോഭാവം
എല്ലാത്തിനുമുപരി നിങ്ങളുടെ മനോഭാവമാണ് സെക്സി ഭാവം നല്‍കുക. നിങ്ങള്‍ സുന്ദരിയും സെക്സിയുമാണെന്നും അങ്ങനെ ആയിരിക്കുമെന്നും സ്വയം സങ്കല്പിക്കുക. നെഗറ്റീവ് വികാരങ്ങളെ പോസിറ്റീവ് ചിന്തകള്‍ വഴി കീഴടക്കുക.



Click it and Unblock the Notifications
