Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭകാലത്തെ സ്ട്രെച്ച്മാര്‍ക്സ് ഒഴിവാക്കാം
ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്സ് മിക്കവാറും സ്ത്രീകളുടെ പ്രശ്നമാണ്. ഇതിന് ചര്‍മം വലിയുന്നതാണ് പ്രധാന കാരണം. പെട്ടെന്ന് തടി കൂടുന്നതും ഇതിനുള്ള ഒരു കാരണം തന്നെയാണ്.
ഇത് പ്രസവശേഷം വയര്‍ പോയാലും വയറ്റില്‍ തന്നെയുണ്ടാകുമെന്നതാണ് പ്രശ്നം. ശരീരസൗന്ദര്യത്തിന് മങ്ങലേല്‍പ്പിയ്ക്കുന്ന ഒന്നെന്നു വേണമെങ്കില്‍ പറയാം.
ഗര്‍ഭകാലത്തെ ഇത്തരം സ്ട്രെച്ച്മാര്‍ക്സ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ജലാംശം
ചര്‍മത്തിലെ ജലാംശം നില നിര്്ത്തു്ന്നതാണ് ഒരു വഴി. ധാരാളം വെള്ളം കുടിയ്ക്കുക. ഇത് സ്ട്രെച്ച് മാര്‍ക്സ് അകറ്റാന്‍ സഹായിക്കും.

ചൊറിച്ചില്‍
ഗര്‍ഭകാലത്ത് ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. എ്ന്നാല്‍ ചൊറിയുന്നതാകട്ടെ, ചര്‍മത്തില്‍ സ്ട്രെച്ചമാരക്സ് വരുത്തുകയും ചെയ്യും. ചൊറിയാതിരിയ്ക്കുകയെന്നത് പ്രധാനമാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ ഉപയോഗിച്ച് വയറ്റില്‍ മസാജ് ചെയ്യേണ്ടത് വളരെ പ്രധാനം. ഇത് ചര്‍മത്തില്‍ പാടുകളുണ്ടാകുന്നത് അകറ്റും.

വ്യായാമം
ചര്‍മത്തില്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് സ്ട്രെച് മാര്‍ക്സ് വരുന്നത് തടയും. വ്യായാമം ചെയ്യുന്നതാണ് ഇതിനുള്ള വഴി

വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചര്‍മത്തില്‍ സ്ട്രെച് മാര്‍ക്സ് തടയാന്‍ സഹായിക്കും. നട്സ് അടക്കമുള്ള ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

മുട്ടവെള്ള
മുട്ടവെള്ള കൊണ്ട് വയറ്റില്‍ മസാജ് ചെയ്യുന്നത് സ്ട്രെച്ച്മാര്‍ക്സ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്‍ വയറ്റില്‍ പുരട്ടി തടവുന്നതും ഗുണം നല്‍കും.

തടി
ഗര്‍ഭകാലത്ത് തടി അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. പെട്ടെന്ന് തടി കൂടുമ്പോഴാണ് ഈ പ്രശ്നം പ്രധാനമായും ഉണ്ടാകുന്നത്.



Click it and Unblock the Notifications
