Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം
ഗര്‍ഭകാലത്തുണ്ടാകുന്ന വിവിധ പ്രശ്നങ്ങളില്‍ മാസം തികയാതെയുള്ള പ്രസവം ഒരു പ്രശ്നമാണ്.
കുഞ്ഞിന് 37 ആഴ്ച പ്രായമാകുന്നതിനു മുന്‍പുള്ള പ്രസവമാണ് മാസം തികയാതെയുള്ള പ്രസവം എന്നു കണക്കാക്കപ്പെടുന്നു. ഇങ്ങനെ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവും പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാതിരുന്നാല്‍ ഇത് കുഞ്ഞിന്റെ ജീവനു തന്നെ അപകടവുമായേക്കാം.
മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കൃത്യമായ തൂക്കം
ഗര്‍ഭകാലത്ത് കൃത്യമായ തൂക്കം നില നിര്‍ത്താന്‍ ശ്രമിയ്ക്കുക. തൂക്കം കൂടുതലോ കുറവോ ആകരുത്. ഇത് മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കും.

പോഷകങ്ങള്‍
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കുവാന്‍ വളരെ പ്രധാനമാണ്. പോഷകങ്ങങ്ങള് അടങ്ങിയ ഭക്ഷണം ശീലമാക്കുക.

ജങ്ക് ഫുഡ്
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ജങ്ക് ഫുഡ് ഒഴിവാക്കുക. ഇത്തരം ഭക്ഷണത്തിലെ പല ഘടകങ്ങളും മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

വെള്ളം
ശരീരത്തില്‍ ജലാംശം കുറയുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്. ധാരാളം വെള്ളം കുടിയ്ക്കുക.

മൂത്രശങ്ക
ഗര്‍ഭകാലത്ത് അടിക്കടി മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ് ഇത് പിടിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കരുത്. യൂറിനറി ഇന്ഫെക്ഷന് പോലുളള പ്രശ്നങ്ങളുണ്ടാകും.ഇത് മാസം തികയാതെയുള്ള പ്രസവത്തിന ്കാരണമാകുകയും ചെയ്യും.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക. കാരണം മോണകളുടേയും പല്ലിന്റേയും ആരോഗ്യം സുഖകരമായ, മാസം തികഞ്ഞുള്ള പ്രസവത്തിന് പ്രധാനമാണ്.

സ്ട്രെസ്
വേണ്ടത്ര വിശ്രമിയ്ക്കുക. സ്ട്രെസ് ഒഴിവാക്കുക. ഇത് മാസം തികഞ്ഞുള്ള പ്രസവത്തിന് വളരെയേറെ പ്രധാനമാണ്.

പൊസറ്റീവ് ചിന്തകള്‍
പൊസറ്റീവ് ചിന്തകള്‍ മനസില്‍ വയ്ക്കുക. മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെയും സ്വാധീനിയ്ക്കും.

മെഡിക്കല്‍ ചെക്കപ്പുകള്‍
കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക. ഇത് പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
