Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നിങ്ങള്‍ക്ക് അമ്മയാകാനുള്ള കഴിവുണ്ടോ?
മിക്കവാറും സ്ത്രീകളുടെ ജീവിതത്തിലെ ഒരു മുഖ്യ ആഗ്രഹമായിരിയ്ക്കും അമ്മയാവുകയെന്നത്. ഇത് ചിലരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കും. ചിലര്‍ക്ക് ബുദ്ധിമുട്ടും.
ഒരു കുഞ്ഞുണ്ടാകണമെങ്കില്‍ സ്ത്രീയ്ക്ക് ഗര്ഭധാരണശേഷിയുണ്ടായിരിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൃത്യമായി ആര്ത്തവമുണ്ടാകുന്നതു മാത്രമാണ് ഗര്ഭധാരണശേഷിയ്ക്കു വേണ്ട മാനദണ്ഡമെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ കൃത്യമായ ആര്‍ത്തവമുണ്ടെങ്കിലും പല സ്ത്രീകള്‍ക്കും ഗര്ഭധാരണശേഷിയുണ്ടെന്നു പറയാനാവില്ല.
നിങ്ങള്‍ക്ക് ഗര്ഭധാരണശേഷിയുണ്ടോയെന്നു തിരിച്ചറിയുവാന്‍ സഹായിക്കുന്ന ചില ഘടകങ്ങളിതാ,

ആര്‍ത്തവം
എല്ലാ മാസവും കൃത്യമായി ആര്‍ത്തവം വരുന്നത് ഗര്‍ഭധാരണശേഷിയുടെ ഒരു ലക്ഷണമാണ്. കൃത്യമായ ആര്‍ത്തവം വരുമ്പോള്‍ ഓവുലേഷനും കൃത്യമായി നടക്കുന്നുവെന്നു കരുതാം.

ഓവുലേഷന്
28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയ്ക്ക് 14-ാമത്തെ ദിവസമാണ് സാധാരണ ഓവുലേഷന് നടക്കുക. ഓവുലേഷന് കൃത്യമായി നടക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അമ്മയാകാനുള്ള കഴിവുണ്ടെന്നു വേണം കരുതാന്‍.

തൂക്കം
നിങ്ങള്‍ക്ക് ഉയരത്തിനനുസരിച്ച തൂക്കമുണ്ടെങ്കില്‍ ഇതും ഗര്‍ഭധാരണശേഷി തെളിയിക്കുന്ന ഒന്നാണ്. അമിതഭാരവും തൂക്കക്കുറവുമെല്ലാം പലപ്പോഴും ഗര്ഭധാരണശേഷിയ്ക്കു തടസം നില്‍ക്കാറുണ്ട്.

ഫൈബ്രോയ്ഡ്, എന്‍ഡോമെട്രിയോസിസ്
ഫൈബ്രോയ്ഡ്, എന്‍ഡോമെട്രിയോസിസ് തുടങ്ങിയവയെല്ലാം ഗര്‍ഭധാരണത്തെ തടസപ്പെടുത്തുന്നവയാണ്. ഇവ നിങ്ങള്‍ക്കില്ലെങ്കില്‍ ഗര്ഭധാരണസാധ്യതയുണ്ടെന്നര്ത്ഥം.

ലൈംഗികജന്യ രോഗങ്ങള്‍
ലൈംഗികജന്യ രോഗങ്ങള്‍ ഗര്‍ഭധാരണശേഷിയെ തടസപ്പെടുത്തും. ഇവയില്ലെങ്കില്‍ അമ്മയാകാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുന്നു.

അണുബാധ
യൂട്രസ്, വജൈന, ഫെല്ലോപിയന്‍ ട്യൂബ്, ഓവറി തുടങ്ങിയവയില്‍ അണുബാധയില്ലെന്നുറപ്പു വരുത്തുക. ഇവയില്ലാത്തത് ഗര്‍ഭധാരണസാധ്യത ഉറപ്പു വരുത്തും.

പുകവലി
പുകവലി ഗര്‍ഭധാരണത്തെ തടസപ്പെടുത്തുന്ന ഒന്നാണ്. ഈ ശീലം വേണ്ടെന്നു വയ്ക്കുക.



Click it and Unblock the Notifications
