Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
20കളില്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍...
ഗര്‍ഭധാരണത്തിനു പറ്റിയ പ്രായം ഏതെന്ന കാര്യത്തില്‍ പലര്‍ക്കും ചിന്താക്കുഴപ്പമുണ്ടാകുന്നത് സാധാരണമാണ്. ചിലര്‍ നേരത്തെ, അതായത് 20കളില്‍ തന്നെ ഗര്‍ഭം ധരിയ്ക്കുന്നവരുണ്ടാകും. മറ്റു ചിലരാകട്ടെ, 30-35കള്‍ക്കു ശേഷം ഗര്‍ഭം ധരിയ്ക്കുന്നവരും.
പ്രായമേറുന്തോറും, അതായത്, 30-35 ആകുന്തോറും ഗര്‍ഭധാരണസാധ്യത കുറയുവാന്‍ സാധ്യതയുണ്ടെന്നതാണ് ശാസ്ത്രവിശദീകരണം.
എന്നാല്‍ ചില പെണ്‍കുട്ടികള്‍ 20കളില്‍ തന്നെ ഗര്‍ഭം ധരിയ്ക്കുന്നവരുണ്ട്. ഇത് ഗുണമോ അതോ ദോഷമോ എന്നു ചോദിച്ചാല്‍ ഗുണവുമുണ്ട്, ദോഷവുമുണ്ടെന്നാണ് പറയേണ്ടത്.

ഗര്‍ഭധാരണസാധ്യത
20കളില്‍ ഗര്‍ഭധാരണസാധ്യത കൂടുതലാണെന്നുള്ളതാണ് ഒരു ഗുണം. സ്ത്രീകളില്‍ 24 വയസിലാണ് ഗര്‍ഭധാരണ സാധ്യത കൂടുതലെന്നു തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങള്‍
പ്രായമേറിയുള്ള ഗര്‍ഭധാരണത്തില്‍ ആരോഗ്യപ്രശ്നങ്ങളും ഏറും. പ്രായമേറുന്തോറും പ്രമേഹ,ബിപി, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ കൂടാന്‍ സാധ്യതയേറെയാണ്. 20കളില്‍ ഇത്തരം പ്രശ്നങ്ങള്‍ പൊതുവേ കുറവായിരിയ്ക്കും.

സാധാരണ പ്രസവം
പ്രായമേറുന്തോറും സാധാരണ പ്രസവത്തിനുള്ള സാധ്യതകള്‍ കുറയും. പ്രായം കൂടി ഗര്‍ഭം ധരിയ്ക്കുന്ന മിക്കവാറും സ്ത്രീകള്‍ക്ക് സിസേറിയന് വേണ്ടി വരാറുണ്ട്.

കുഞ്ഞിന്
കുഞ്ഞിന് വൈകല്യമുണ്ടാകാനുള്ള സാധ്യത പ്രായമേറി ഗര്‍ഭം ധര്‍ഭം ധരിയ്ക്കുന്നവരില്‍ കൂടുതലാണ്. എന്നാല്‍ 20കളില്‍ ഇത്തരം പ്രശ്നങ്ങള്‍ താരതമ്യേന കുറവാണ്.

ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും വിടുതല്‍
സാധാരണ പ്രായത്തില്‍ ഗര്‍ഭം ധരിച്ചാല്‍ പ്രസവശേഷമുള്ള ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും പെട്ടെന്നു തന്നെ വിടുതല്‍ നേടാം. പ്രായമേറുന്തോറും ഇതിന് സാധ്യത കുറയും.

തീരെ ചെറുപ്പത്തിലുള്ള വിവാഹം
എന്നാല്‍ 20കളില്‍ ഗര്‍ഭം ധരിയ്ക്കണമെങ്കില് ഇതിനനുസരിച്ചു വിവാഹപ്രായവും കുറയുമെന്ന പ്രശ്നമുണ്ട്. തീരെ ചെറുപ്പത്തിലുള്ള വിവാഹം ചിലപ്പോള്‍ പല പ്രശ്നങ്ങള്‍ക്കും ഇട വരുത്തും.

സാമ്പത്തിക സ്ഥിരത
സാമ്പത്തിക സ്ഥിരത കുഞ്ഞിനെ വളര്‍ത്തുന്നതില്‍ വളരെ പ്രധാനമാണ്. മാതാപിതാക്കള്‍ തീരെ ചെറുപ്പമാണെങ്കില്‍ ഇത് പലപ്പോഴും പ്രശ്നമാകും.

കരിയറില്‍
തീരെ ചെറുപ്പത്തില്‍ ഗര്‍ഭം ധരിയ്ക്കുന്നത് പലപ്പോഴും കരിയറില്‍ ഒരു ബ്രേക്കിന് കാരണമാകും.

ഉത്തരവാദിത്വം
അമ്മയാകുന്നതിന്റെ ഉത്തരവാദിത്വം വേണ്ട രീതിയില്‍ നിറവേറ്റാനും ചിലപ്പോള്‍ ചെറിയ പ്രായത്തിലെ അമ്മമാര്‍ക്കു കഴിഞ്ഞുവെന്നു വരില്ല.



Click it and Unblock the Notifications
