Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭകാലത്തു കഴിയ്ക്കേണ്ട ചില പഴവര്‍ഗങ്ങള്‍
ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണം അടിസ്ഥാനപ്പെടുത്തിയായിരിക്കും കുഞ്ഞിന്റെ ആരോഗ്യവും തൂക്കവുമെല്ലാം. പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ അപര്യാപ്തത ഇത്തരം പ്രശ്നങ്ങള്‍ക്കു പുറമെ വൈകല്യങ്ങള്‍ക്കു വരെ ചിലപ്പോള്‍ വഴി വച്ചേയ്ക്കാം.
ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ടുന്ന ഭക്ഷണങ്ങളില്‍ ഫലവര്‍ഗങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. നാരുകള്‍, വൈറ്റമിനുകള്‍, അയേണ്‍ തുടങ്ങിയ വിവിധ പോഷകങ്ങളുടെ ഉറവിടമാണ് ഫലങ്ങള്‍.
ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്ന ചില ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ,

അവോക്കാഡോ
കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ് ഫോളിക് ആസിഡ. അവോക്കാഡോയില്‍ ഇത് ധാരാളം അടങ്ങിയിട്ടുമുണ്ട്.

മാങ്ങ
ഗര്‍ഭകാലത്ത് അത്യാവശ്യമായ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവടങ്ങിയ മാങ്ങ നല്ലൊരു ഭക്ഷണമാണ്.

ലിച്ചി
ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്ന സുരക്ഷിതമായ മറ്റൊരു ഫലവര്‍ഗമാണ് ലിച്ചി.

മുന്തിരി
ഗര്‍ഭകാലത്ത് മുന്തിരി കഴിയ്ക്കരുതെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. എന്നാല്‍ ഫോളേറ്റ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം എന്നിവയുടെ ഉറവിടമാണ് മുന്തിരി.

മുസമ്പി
മുസമ്പി ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് ഛര്‍ദി, മനംപിരട്ടല്‍ എന്നിവയകറ്റാന്‍ നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുമുണ്ട്.

ചെറുനാരങ്ങ
ചെറുനാരങ്ങ ഗര്‍ഭകാലത്തെ മോണിംഗ് സിക്നസ് അകറ്റാന്‍ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം അകറ്റുകയും ചെയ്യും.

പഴം
ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും മലബന്ധം അനുഭവപ്പെടാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പഴം.

ബെറികള്‍
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ബെറികള്‍ ഗര്‍ഭകാലത്ത് അത്യാവശ്യമാണ്.

ഓറഞ്ച്
വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന പഴമാണ്.

ആപ്പിള്‍
ഗര്‍ഭകാലത്ത് അയേണ്‍ വളരെ അത്യാവശ്യമാണ്. ഇതിന് ആപ്പിള്‍ സഹായിക്കും.



Click it and Unblock the Notifications
