Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസ്ഥയാണ് മാതൃത്വം. വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ് ഗര്‍ഭകാലം. ഒരേ സമയം സന്തോഷവും സമ്മര്‍ദ്ദവും അനുഭവപ്പെടുന്ന വേളയാണിത്.
അമ്മയെ മാത്രമല്ല കുഞ്ഞിനെയും കൂടി ബാധിക്കുമെന്നതിനാല്‍ ഗര്‍ഭകാലത്ത് ഭക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കണം. ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഒഴിവാക്കേണ്ട നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്. ഇതോടൊപ്പം ഗര്‍ഭസ്ഥ ശിശുവിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നു എന്ന ഉറപ്പാക്കുകയും വേണം.
അബോര്ഷന് നടത്തും പച്ചക്കറികള്‍
ഗര്‍ഭ കാലത്ത് ശരിയായ ഭക്ഷണത്തിലൂടെ ശരീര ഭാരം ക്രമേണ ഉയര്‍ത്തണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിണിച്ച് പല ആഹാരങ്ങള്‍ക്കും വിടപറയേണ്ടതുണ്ട്.
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

പപ്പായ , പൈനാപ്പിള്‍
പഴങ്ങളും പച്ചക്കറികളും ഏറെ കഴിച്ചു തുടങ്ങുന്ന സമയമാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ പപ്പായ, പൈനാപ്പിള്‍, മുന്തിരി പോലെ ചിലത് കഴിക്കുന്നത് ഒഴിവാക്കണം.

മത്സ്യം
കടല്‍ മത്സ്യങ്ങളും സ്രാവ്, വാള് മീന്‍ പോലെ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുള്ള മത്സ്യങ്ങളും ആദ്യ മൂന്ന് മാസങ്ങളില്‍ ഒഴിവാക്കണം. പാകം ചെയ്യാത്ത മത്സ്യങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്.

മാംസം
വേവു കുറഞ്ഞ മാംസവും പച്ചമാംസവും ആദ്യ മൂന്ന് മാസങ്ങളില്‍ കഴിക്കരുത്. നല്ലായി പാകം ചെയ്ത മാംസം ചൂടോടെ വേണം കഴിക്കാന്‍. ഗര്‍ഭ കാലത്ത് ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യത കൂടുതലായതിനാല്‍ സംസ്കരിച്ച മാംസം കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

പാല്
പാല് പ്രോട്ടീന്റെയും ധാതുക്കളുടെയും സ്രോതസ്സാണെങ്കിലും ഗര്‍ഭ കാലത്ത് തിളപ്പിച്ച പാല് മാത്രമെ കുടിക്കാവു. ഗര്‍ഭ കാലത്ത് പച്ചപ്പാല് കുടിക്കുന്നത് ഒഴിവാക്കുക.

മുട്ട
മുട്ട പലരുടെയും ഇഷ്ട വിഭവമാണ്. എന്നാല്‍, പാകം ചെയ്യാത്ത മുട്ട ഗര്‍ഭ കാലത്ത് ഒഴിവാക്കണം. വേവിക്കാത്ത മുട്ട അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതാണ് നല്ലത്.

വെണ്ണ
എല്ലാത്തരം വെണ്ണയും ഹാനികരമല്ല. എന്നാല്‍, ശുദ്ധീകരിക്കാത്ത പാല് കൊണ്ടുണ്ടാക്കുന്ന മയമുള്ള വെണ്ണ ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കുന്നതാണ് ഉചിതം. മയമുള്ള വെണ്ണ കഴിക്കണമെങ്കില്‍ ശുദ്ധീകരിച്ച പാല് കൊണ്ട് ഉണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം.

ജ്യൂസ്
കടകളില്‍ നിന്നും ലഭിക്കുന്ന ജ്യൂസുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് വേണ്ടത്ര ശുചിത്വമുണ്ടാകില്ല. ഗര്ഭിണികള്ക്കിത് ഹാനികരമായേക്കാം. കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉചിതം.

കരളും കരള്‍ ഉത്പന്നങ്ങളും
ആദ്യ മൂന്ന് മാസങ്ങളില്‍ ഒഴിവാക്കേണ്ട ആഹാരങ്ങളാണ് കരളും കരള്‍ ഉത്പന്നങ്ങളും. ഇവയില്‍ വിറ്റാമിന്‍ എ യുടെ അളവ് കൂടുതലായിരിക്കും. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും.

കഫീന്‍
ഗര്‍ഭകാലത്തിന്റെ തുടക്കിത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ കഫീന്‍ ഉള്‍പ്പെടില്ല. എന്നാല്‍, കഫീന്റെ അളവ് നിയന്ത്രിക്കാന്‍ ഗര്‍ഭിണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. ചായ, കാപ്പി, ശീതള പാനീയങ്ങള്‍, ചോക്ലോറ്റ് എന്നിവയിലാണ് കഫീന്‍ കാണപ്പെടുന്നത്.

മദ്യം
കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് മദ്യം വളരെ ദോഷം ചെയ്യും. അതിനാല്‍ ഗര്‍ഭ കാലത്ത് മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുക.



Click it and Unblock the Notifications
