Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ
ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് ലഭ്യമാക്കാന്‍...
ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതുണ്ട്. കാരണം കുഞ്ഞിന്റെ ആരോഗ്യവും ഇതിലൂടെ ലഭ്യമാകുന്നുവെന്നതു കൊണ്ടുതന്നെ.
വളരുന്ന ഭ്രൂണത്തിന്റെ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ഒരു പ്രധാന ഘടകമാണ് ഫോളിക് ആസിഡ്. സാധാരണ ഗര്‍ഭം ധരിയ്ക്കുവാന്‍ ഒരുങ്ങുമ്പോഴും ഗര്‍ഭകാലത്തും ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ ഫോളിക് ആസിഡ് ഗുളികകള്‍ നിര്‍ദേശിയ്ക്കാറുണ്ട്.
ഗുളികകള്‍ക്കു പുറമെ ഫോളിക് ആസിഡ് അടങ്ങിയ ധാരാളം ഭക്ഷണങ്ങളുമുണ്ട്. ഇവ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു പറയാം.
ഫോളിക് ആസിഡ് അടങ്ങിയ വിവിധ ഭക്ഷണവസ്തുക്കളെപ്പറ്റി അറിയൂ,

ഓറഞ്ച്
ഓറഞ്ച് വൈറ്റമിന്‍ സി മാത്രമല്ല, ഫോളിക് ആസിഡ് കൂടി അടങ്ങിയ ഒരു ഫലവര്‍ഗമാണ്. ഇത് മോണിംഗ് സിക്നസ് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഊര്‍ജം ലഭ്യമാക്കാനും സഹായിക്കും.

ചീര
ചീര ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണവസ്തുവാണ്. ഇത് ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇരുമ്പടങ്ങിയ നല്ലൊരു ഭക്ഷ്യവസ്തു കൂടിയാണിത്.

മുട്ട
മുട്ടയിലും ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മുട്ട നല്ലപോലെ വേവിച്ചു കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കണമെന്നു മാത്രം.

ബ്രൊക്കോളി
ബ്രൊക്കോളിയും ഫോളിക് ആസിഡ് അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി ്അടങ്ങിയിട്ടുമുണ്ട്.

ആസ്പരാഗസ്
ആസ്പരാഗസ് അഥവാ ശതാവരി ഫോളിക് ആസിഡ് അടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ്. ഇതും ഗര്‍ഭകാലത്ത് ഗുണം ചെയ്യും.

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് ലഭ്യമാക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ്.

പരിപ്പ്
പരിപ്പുവര്‍ഗങ്ങളിലും ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതു ഗര്‍ഭകാലത്ത് ഉത്തമം തന്നെ.



Click it and Unblock the Notifications
