Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്‍ഭകാലത്ത് ചെയ്യാവുന്ന കായിക വിനോദങ്ങള്‍
ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കുന്നതാണ് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുക എന്നത്. വീട്ടിലേക്ക് പുതിയൊരതിഥിയെ പ്രതീക്ഷിക്കുന്ന കാലമാണിത്. അനുദിന ജീവിതത്തില്‍ പല സന്തോഷങ്ങളും പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനായി ത്യജിക്കേണ്ടി വരുന്ന ഒരു സമയം കൂടിയാണിത്. പിറക്കാനിരിക്കുന്ന ആ കുട്ടിയായിരിക്കും തുടര്‍ന്നുള്ള ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രം.
ഗര്‍ഭിണികള്‍ നേരിടാവുന്ന ഏറ്റവും വലിയ ദുരന്തമാണ് ഗര്‍ഭം അലസല്‍. അങ്ങനെ സംഭവിക്കാനിടയായാല്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സന്തോഷമകന്നുപോവുകയും ദുരിതമയമാവുകയും ചെയ്യും. ഗര്‍ഭകാലത്തിന്റെ തുടക്കത്തിലും വളര്‍ച്ച ഏറെയായ ശേഷം സംഭവിക്കുന്നതുമായ ഗര്ഭമലസലുകളുണ്ട്.
കായികവിനോദങ്ങളിലേര്പ്പെടുന്നത് ഗര്‍ഭം അലസാന്‍ കാരണമാകുമോ എന്നത് പലരും ആശങ്കപ്പെടുന്ന കാര്യമാണ്. മറ്റൊരു പങ്കാളിയില്ലാതെയോ ഭാഗികമായി മാത്രം പങ്കാളിത്തത്തോടെയോ കളിക്കാവുന്ന കായികവിനോദങ്ങള്‍ ഗര്‍ഭകാലത്ത് ചെയ്യാവുന്നതാണ്. എന്നാല്‍ കൂട്ടമായി കളിക്കുന്ന കായികവിനോദങ്ങള്‍ ഗര്ഭഛിദ്രത്തിനിടയാക്കുമോ എന്നത് പ്രസക്തമായ ചോദ്യമാണ്? ഇത് ശരിയാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം കായിക വിനോദങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണുചിതം. ഗര്‍ഭിണികള്‍ക്ക് ഏര്‍പ്പെടാന്‍ സാധിക്കുന്നതും അല്ലാത്തതുമായ ചില കായിക വിനോദങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

2. ഔട്ട് ഡോര്‍ ഗെയിമുകള്‍ - ഗര്‍ഭിണിയായിരിക്കുന്ന സമയത്തും പലരും കളികളില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇത്തരം കളികള്‍ ഏറെ ആയാസമുണ്ടാക്കുന്നതാവരുത്. കളികള്‍ ഇഷ്ടപ്പെടുന്നവര്‍ അതുമൂലം ഗര്‍ഭഛിദ്ര സാധ്യത ഇല്ല എന്ന് തന്നെയാണ് പറയുക.
3. ജോഗ്ഗിങ്ങ് - ഗര്‍ഭകാലത്ത് ജോഗ്ഗിങ്ങ് നടത്തുന്നത് നല്ലതാണ്. മറ്റ് ആരോഗ്യപരമായ തകരാറുകളൊന്നുമില്ലെങ്കില്‍ ഇത് ചെയ്യാം. നിയന്ത്രിതമായി ജോഗ്ഗിങ്ങ് ചെയ്യുന്നത് ഗര്‍ഭിണികള്‍ക്ക് ഏറെ നല്ലതാണ്.
4. റാക്കറ്റ് ഇനങ്ങള്‍ - ടെന്നീസ്, ബാഡ്മിന്റണ്‍ എന്നിവ അധികം ആയാസമുണ്ടാകാത്ത തരത്തില്‍ കളിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഈ കായിക വിനോദങ്ങളില്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഗര്‍ഭകാലത്ത് ധൈര്യമായി ഈ കളികളിലേര്‍പ്പെടാം.
5. കൂട്ടായുള്ള കളികള്‍ - ഇത്തരം കളികള്‍ ഗര്‍ഭത്തിന് ദോഷകരമാകുന്നതാണ്. ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍ പോലുള്ള കളികള്‍ തല്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുക.
6. ഭാരോദ്വഹനം, വ്യായാമം - ഗര്‍ഭിണികള്‍ ഭാരോദ്വഹനം ചെയ്യാതിരിക്കുന്നതാണ് നല്ലത്. കഠിനമായ ഭാരം ഉയര്‍ത്തുന്നതും വ്യായാമങ്ങള്‍ ചെയ്യുന്നതും ഗര്‍ഭമലസാന്‍ കാരണമാകും.
7. സാഹസിക ഇനങ്ങള്‍ - സാഹസിക വിനോദങ്ങളിലേര്‍പ്പെടുന്നതും ഗര്‍ഭം അലസാന്‍ കാരണമാകും. വാട്ടര്‍ സ്കൈയിംഗ്, പാരച്യൂട്ടിങ്ങ്, സ്കൂബ ഡൈവിങ്ങ്, ആയോധന വിദ്യകള്‍ എന്നിവയൊക്കെ ഗര്‍ഭകാലത്ത് ഒഴിവാക്കുക.
ഗര്‍ഭത്തെ സംബന്ധിച്ച് ആരും തന്നെ റിസ്കെടുക്കാന്‍ താല്പര്യപ്പെടില്ല. കായികവിനോദങ്ങളിലേര്പ്പടും മുമ്പ് നിങ്ങള്‍ക്ക് അത് ദോഷകരമാകില്ല എന്ന് ഉറപ്പ് വരുത്തുക.



Click it and Unblock the Notifications
