Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അബോര്ഷന് ഗര്‍ഭധാരണം തടസപ്പെടുത്തുമോ?
അബോര്ഷന് ഒരു സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും അസ്വസ്ഥതകള്‍ സൃഷ്ടിയ്ക്കും. എന്നാല്‍ അബോര്ഷന് ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളിലായിരിയ്ക്കും പലരും ഇതിന് മുതിരുന്നത്. ഇതല്ലാതെ സ്വാഭാവികമായും അബോര്ഷന് സംഭവിയ്ക്കാം.
അബോര്ഷന് ശേഷമുള്ള ഗര്‍ഭധാരണം പലപ്പോഴും അത്ര എളുപ്പമായിരിയ്ക്കില്ല. ചിലപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. . അബോര്ഷന് ഏതെല്ലാം വിധത്തില്‍ ഗര്‍ഭധാരണത്തെ ബാധിയ്ക്കുമെന്നു നോക്കൂ,

ഹോര്‍മോണ്‍
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നത് സ്വാഭാവികമാണ്. അബോര്ഷന് ഇതുകാരണം തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. ഗര്‍ഭം ധരിയ്ക്കാന്‍ പ്രയാസം നേരിടും.

സര്‍ജറി
സര്‍ജറി വഴി അബോര്ഷന് നടത്തുകയാണെങ്കില്‍ ഇത് ഗര്‍ഭാശയ ഭിത്തികളെ ബാധിയ്ക്കാന്‍ ഇടയുണ്ട്. ഗര്‍ഭാശയ ഭിത്തികൡ ഇത് വടുക്കളുണ്ടാക്കും. ഇത് രണ്ടാമത് ഭ്രൂണം യൂട്രസില്‍ വളരുന്നതിനെ ബാധിയ്ക്കും.

വീണ്ടും ഗര്‍ഭം
അബോര്ഷന് ശേഷം ഉടനടി വീണ്ടും ഗര്‍ഭം ധരിയ്ക്കുന്നതും നല്ലതല്ല. ഇത് യൂട്രസിന ദോഷം ചെയ്യും.

ഓവുലേഷന്
ഗുളികകള്‍ അബോര്ഷന് വേണ്ടി ഉപയോഗിച്ചുവെങ്കില്‍ ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും. മാസമുറ, ഓവുലേഷന് പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

സിസ്റ്റുകള്‍
അബോര്ഷന് വേണ്ടി കൊടുക്കുന്ന ഗുളികകള്‍ ചില സന്ദര്‍ഭങ്ങളില്‍ സിസ്റ്റുകളുണ്ടാകാന് കാരണമാകും. സിസ്റ്റുകള്‍ പലരിലും വന്ധ്യതാ കാരണവുമാകാറുണ്ട്.

ആരോഗ്യപ്രശ്നങ്ങള്‍ക്ക്
ചില സന്ദര്‍ഭങ്ങളില്‍ ഭ്രൂണത്തിനുണ്ടാകുന്ന ക്രോമസോം തകരാറുകള്‍ കാരണം അബോര്ഷന് വേണ്ടി വരാറുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഡിപ്രഷന്
അബോര്ഷന് വരുത്തുന്ന വൈകാരിക പ്രശ്നങ്ങള്‍ വലുതാണ്. ഇത് പലപ്പോഴും ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ക്കും സ്ട്രെസിനും ഇട വരുത്തും. ഇവയെല്ലാം ഗര്‍ഭധാരണത്തെ ബാധിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
