Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണികള്‍ ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍.....
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശ്രദ്ധിയ്ക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങള്‍.
ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ടതും കഴിയക്കരുതാത്തതുമായ ധാരാളം ഭക്ഷണങ്ങളുണ്ട്. ഇതുപോലെ തന്നെ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളും.
ഗര്‍ഭകാലത്ത് പുറത്തു പോയി ഭക്ഷണം കഴിയ്ക്കുമ്പോഴും ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.

പോഷകത്തിന് പ്രാധാന്യം
പുറത്തു നിന്നുള്ള ഭക്ഷണമാണെങ്കിലും സ്വാദിനേക്കാളേറെ പോഷകത്തിന് പ്രാധാന്യം നല്‍കണം

വെജിറ്റേറിയന്‍ നല്ലത്
ഗര്‍ഭകാലത്ത് പുറത്തു നിന്നുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം നല്ലപോലെ വേവിച്ചതല്ലെങ്കില് ആരോഗ്യത്തിന് പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട്.

ഭക്ഷ്യവിഷബാധ
വൃത്തിയുള്ള റസ്റ്റോറന്റുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാകാ്ന് സാധ്യത കൂടുതലാണ്.

ജങ്ക ഫുഡ്
പുറത്തു നിന്നുള്ള ഭക്ഷണമാണെങ്കിലും ജങ്ക ഫുഡ് കഴിവതും ഒഴിവാക്കുക തന്നെ വേണം. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം ചെയ്യും.

ആവിയില്‍ വേവിച്ച ഭക്ഷണം
വറുത്ത ഭക്ഷണത്തിനു പകരം ആവിയില്‍ വേവിച്ച ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ആരോഗ്യത്തിനു നല്ലതാണ്. വയറിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യില്ല.

ഐസ്ക്രീം, കേക്ക്
ഗര്‍ഭകാലത്ത് ഐസ്ക്രീം, കേക്ക് പോലുള്ളവ പുറത്തു നിന്നു കഴിയക്കുമ്പോള് ഒഴിവാക്കി ഫ്രൂട് സാലഡ് പോലുള്ളവ തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ തടി കൂടുമെന്നല്ലാതെ ആരോഗ്യത്തിന് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാകില്ല.

വല്ലപ്പോഴും
ഗര്‍ഭകാലത്ത് ഇടയ്ക്കിടെ പുറത്തു നിന്നുള്ള ഭക്ഷണം എന്ന ശീലം മാറ്റി വല്ലപ്പോഴും എന്ന ശീലമാക്കുക. പുറത്തു നിന്നുള്ള ഭക്ഷണം സ്വാദുള്ളതാണെങ്കില്‍ പോലും ആരോഗ്യത്തിന് അത്ര ഗുണകരമല്ല.



Click it and Unblock the Notifications
