Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മൂത്രശങ്ക അടിക്കടി, ഗര്‍ഭധാരണം??
അടിയ്ക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങള്‍ അമ്മയാകാന്‍ പോകുന്നുവെന്നതിന്റെ സൂചനയാകാമത്. അമ്മയാകാന്‍ തയ്യാറെടുക്കുന്നവരിലും അടുത്തിടെ സുരക്ഷിതമല്ലാത്ത രീതിയില്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്പ്പെട്ടവരിലും ഈ ലക്ഷണം കണ്ടാല്‍ ഇക്കാര്യം ഏറെക്കുറെ ഉറപ്പിക്കാവുന്നതാണ്.
ഗര്‍ഭധാരണം നടക്കുന്നതിന് ഏതാണ്ട് ഒരാഴ്ച മുമ്പ് തന്നെ ഈ ലക്ഷണം പ്രത്യക്ഷപ്പെട്ട് തുടങ്ങും. മൂത്രമൊഴിക്കണമെന്ന തോന്നല്‍ ശക്തമായി അനുഭവപ്പെടുമ്പോള്‍ പോലും ചെറിയ അളവില്‍ മാത്രമേ മൂത്രം പോകൂ. പ്രസവം കഴിയുന്നത് വരെ ഈ പ്രശ്നം നിങ്ങളെ അലട്ടുകയും ചെയ്യും. അസാധാരണ സ്രവങ്ങള്‍ യോനിയിലൂടെ പുറത്തുപോകുന്നതും ഗര്‍ഭധാരണത്തിന്റെ ലക്ഷണമാകാം.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
പുരുഷബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണം ഉണ്ടാകുന്ന സമയത്ത് ഗര്‍ഭപാത്രം എച്ച്സിജി അഥവാ ഹ്യൂമണ്‍ ക്രോണിക് ഗൊണാഡോട്രോപിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടാന്‍ തുടങ്ങും. ഈ ഹോര്‍മോണ്‍ അടിവയര്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. അടിവയര്‍ ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി മൂത്രാശയത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരും. ഇതുമൂലമാണ് അടിക്കടി മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാകുന്നത്. മാസമുറ തെറ്റുന്നത് ഗര്‍ഭധാരണത്തിന്റെ മറ്റൊരു ലക്ഷണമാണ്. കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും!!
ഗര്‍ഭകാലം മുന്നോട്ട് പോകുന്തോറും ഗര്‍ഭാശയം വലുതാകും. ഇതുമൂലം മൂത്രാശയത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടും. ഇതും മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാകാന്‍ കാരണമാകും. ഗര്‍ഭിണികള്‍ പാതിരാത്രിയില്‍ പോലും എഴുന്നേറ്റ് മൂത്രമൊഴിക്കുന്നതിന്റെ കാരണം ഇനി പറയേണ്ടതില്ലല്ലോ?



Click it and Unblock the Notifications
