Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
ഗര്‍ഭവും ചില ഇന്ത്യന്‍ വിശ്വാസങ്ങളും!!
ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വിശ്വാസങ്ങള്‍ കൂടുതലാണെന്നു പറയാം. ഇതില്‍ നല്ലതും അന്ധവുമായതുമായ വിശ്വാസങ്ങളുണ്ട്. വാസ്തവവും വാസ്തമില്ലാത്തവയുമില്ല.
ഗര്‍ഭകാലവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഗര്‍ഭകാലവും ഗര്‍ഭവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും പലതുണ്ട്. ഇത്തരം വിശ്വാസങ്ങളിലും നല്ലതും ചീത്തയുമുണ്ട്. പരമ്പരാഗതമായി കൈമാറിക്കൊണ്ടുവരുന്നതുമുണ്ട്. ചില പാരമ്പര്യ വിശ്വാസങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു വിധത്തില്‍ ശാസ്ത്ര അടിത്തറയുണ്ടെന്നും കാണാം.
ഗര്‍ഭവുമായി ബന്ധപ്പെട്ട ചില ഇന്ത്യന്‍ വിശ്വാസങ്ങളെക്കുറിച്ചറിയൂ,

കുഞ്ഞുങ്ങളുടെ ചിത്രം
ഗര്‍ഭിണിയായ സ്ത്രീകളുള്ള വീട്ടില്‍ നല്ല ഭംഗിയുള്ള കുഞ്ഞുങ്ങളുടെ ചിത്രം തൂക്കണമെന്നു പറയും. ഇങ്ങനെ ചെയ്താല്‍ ഭംഗിയുള്ള കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് വിശ്വാസം.

വെണ്ണയും നെയ്യും
വെണ്ണയും നെയ്യും കഴിയ്ക്കുന്നത് പ്രസവം എളുപ്പമാക്കുമെന്നും വിശ്വാസമുണ്ട്. ഇതു കഴിയ്ക്കുമ്പോള്‍ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും വജൈനയിലേയ്ക്ക് എളുപ്പത്തില്‍ ഇഴുകിപ്പോരുന്നുവെന്നാണ് വിശ്വാസം.

അമിതഭക്ഷണം
ആവശ്യമില്ലെങ്കിലും അമിതഭക്ഷണം കഴിയ്ക്കുന്ന ഗര്‍ഭിണികളുണ്ട്. ഒരാള്‍ക്കു വേണ്ടിയല്ല, രണ്ടുപേര്‍ക്കു വേണ്ടി കഴിയ്ക്കുന്നുവെന്നാണ് ന്യായം. അമിതഭക്ഷണം കൊണ്ട് ഗുണമില്ലെന്നോര്്ക്കുക.

പാലില്‍ കുങ്കുമപ്പൂ
വെളുത്ത കുഞ്ഞിനെ ലഭിയ്ക്കാനായി പാലില്‍ കുങ്കുമപ്പൂ കലക്കി കുടിയ്ക്കുന്നതും പതിവാണ്.

ഉപ്പ്, മധുരം
ഗര്‍ഭകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങളോട് കൊതി തോന്നുന്നത് സ്വാഭാവികമാണ്. ഉപ്പുള്ള ഭക്ഷണത്തോടാണ് കൊതിയെങ്കില്‍ ആണ്‍കുഞ്ഞും മധുരത്തോടാണ് താല്പര്യമെങ്കില് പെണ്കുഞ്ഞുമെന്നാണ് വിശ്വാസം.

വയര്‍
ഗര്‍ഭകാലത്ത് വയറിന്റെ മുകള്‍ഭാഗമാണ് കൂടുതലെങ്കില്‍ പെണ്‍കുഞ്ഞും താഴ്ഭാഗമാണെങ്കില് ആണ്‍കുഞ്ഞും എന്ന വിശ്വാസവുമുണ്ട്.

കടുത്ത നിറത്തിലുള്ള ഭക്ഷണം
ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിറത്തിലുള്ള ഭക്ഷണം ഗര്‍ഭകാലത്ത് ഒഴിവാക്കുന്ന സ്ത്രീകളുണ്ട്. ഇത് കഴിയ്ക്കുന്നത് കുഞ്ഞിന്റെ നിറം കുറയാന്‍ ഇട വരുത്തുമെന്നാണ് കാരണം പറയുന്നത്.

കരിക്കിന് വെള്ളം
ഗര്‍ഭകാലത്ത് തേങ്ങാ വെള്ളമോ കരിക്കിന് വെള്ളമോ ഗര്‍ഭിണികള്‍ കുടിയക്കുന്നത് കുഞ്ഞിന്റെ തലയ്ക്ക് വൃത്താകൃതി നല്‍കുമെന്ന വിശ്വാസവുമുണ്ട്.

അസിഡിറ്റി
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ കൂടുതലാണെങ്കില്‍ ജനിയ്ക്കുന്ന കുഞ്ഞിന് തല നിറയെ മുടിയുണ്ടാകുമെന്നും വിശ്വാസമുണ്ട്..

കിടക്കുന്നത്
ഗര്‍ഭകാലത്ത് മലര്‍ന്നും കമഴ്ന്നും കിടക്കുന്നത് കുഞ്ഞിന് ദോഷം വരുത്തുമെന്ന വിശ്വാസവുമുണ്ട്.



Click it and Unblock the Notifications
