Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭിണികള്‍ വീട് വൃത്തിയാക്കുമ്പോള്‍...
ഗര്‍ഭിണിയാകുന്നതോടെ നിങ്ങളുടെ ജീവിതം മാറിമറിയും. വീട്ടുജോലികള്‍ മറ്റുള്ളവര്‍ ചെയ്തേക്കാമെങ്കിലും ഗര്‍ഭിണികള്‍ എപ്പോഴും അനങ്ങാതിരിക്കേണ്ട കാര്യമില്ല. ക്ഷീണവും മറ്റും മൂലം നിങ്ങള്‍ മടിപിടിച്ചിരുന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട് മാലിന്യ കൂമ്പാരമായി മാറും. വീട് വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയൂ.
വയറിന്റെ വലുപ്പം കൂടുന്തോറും നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി കുറയും. അത് ജോലി ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. മറ്റ് ശാരീരിക അസ്വസ്ഥതകള്‍ക്ക് ഒപ്പം ഉണരുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നതും സാധാരണമാണ്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടും പരിസരവും വൃത്തിയാക്കുന്നതിന് ചില തയ്യാറെടുപ്പുകള്‍ നടത്തണം. പിന്നെ വൃത്തിയാക്കല്‍ ബുദ്ധിമുട്ടുള്ള ജോലിയാകില്ല.
നല്ല ആരോഗ്യമുണ്ടെങ്കില്‍ ഗര്‍ഭകാലത്ത് ജോലികള്‍ ചെയ്യാതിരിക്കേണ്ട കാര്യമില്ല. ഡോക്ടറുമായി സംസാരിച്ച് നിങ്ങള്‍ക്ക് ഏതൊക്കെ ജോലികള്‍ ചെയ്യാമെന്നും എത്രനേരം ജോലികള്‍ ചെയ്യാമെന്നും തീരുമാനിക്കുക. വൃത്തിയാക്കുമ്പോഴും മറ്റും അപകടകരമായ രാസവസ്തുക്കളും മറ്റും ഉപയോഗിക്കാതിരിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.

തറ തുടയ്ക്കുമ്പോഴും പൊടി തട്ടുമ്പോഴും അവമൂലം നിങ്ങള്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ചെയ്യാവുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടുതല്‍ മനസ്സിലാക്കാം.
ലേബല്‍ വായിക്കുക: വൃത്തിയാക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ലേബല്‍ വായിച്ച് നിങ്ങള്‍ക്കോ കുഞ്ഞിനോ ദോഷം ചെയ്യുന്ന ഒന്നും അതില്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. വിഷം, അപകടം, ദോഷകരം എന്ന് എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ അത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്.
വായുസഞ്ചാരം ഉറപ്പാക്കുക: വൃത്തിയാക്കുമ്പോള്‍ മുറിയുടെ ജനലുകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. മുറിയിലുള്ള പുക, വൃത്തിയാക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ ഗന്ധം എന്നിവ പുറത്തുപോകാന്‍ ഇതിലൂടെ കഴിയും.
കൈയ്യുറകള്‍ ധരിക്കുക: ഏത് ശുചീകാരി ഉപയോഗിക്കുമ്പോഴും കൈയ്യുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. രാസവസ്തുക്കളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും. ഗര്‍ഭിണികള്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്.
സുരക്ഷ പ്രധാനം: ഗര്‍ഭിണികള്‍ ഏത് ജോലി ചെയ്യുമ്പോഴും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നല്‍കേണ്ടത്. ശുചീകരണ ജോലികള്‍ ചെയ്യുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. എത്രത്തോളം കുനിയാം, കുത്തിയിരിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബോദ്ധ്യമുണ്ടായിരിക്കണം. സുരക്ഷിതമായ ശുചീകാരികള്‍ മാത്രമേ ഉപയോഗിക്കാവൂ.
കഠിനാധ്വാനം വേണ്ട: ഗര്‍ഭകാലത്ത് ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ കഠിനാധ്വാനം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഏണി, കസേര എന്നിവയില്‍ കയറരുത്. അതുപോലെ അധികം കുനിയുന്നതും കുത്തിയിരിക്കുന്നതും ഒഴിവാക്കുക. ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്ന ഒരു ജോലിയും ചെയ്യരുത്.
ശുചീകാരികള്‍ വീട്ടിലുണ്ടാക്കുക: ഗര്‍ഭകാലത്ത് എങ്ങനെ ശുചീകരണ ജോലികള്‍ ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന കാര്യമാണിത്. ശുചീകാരികള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുക. വെള്ളവും വിനാഗിരിയും ഒരേ അളവില്‍ ചേര്‍ത്താല്‍ മികച്ച ശുചീകാരി ലഭിക്കും.
സാധനങ്ങള്‍ ഉയര്‍ത്തരുത്: ഫര്‍ണിച്ചറുകളും മറ്റും വൃത്തിയാക്കുന്നതിനെ കുറിച്ച് ആലോചിച്ച് തല പുണ്ണാക്കണ്ട. ഗര്‍ഭകാലത്ത് സാധനങ്ങള്‍ ഉയര്‍ത്തുന്നത് അപകടകരമാണ്. ഫര്ണിച്ചറുകളെന്നല്ല ഒരു ബക്കറ്റ് വെള്ളം പോലും എടുക്കരുത്.
വാക്വം ക്ലീനിംഗ്: തൂക്കുന്നതിന് പകരം വാക്വം ക്ലീനര്‍ ഉപയോഗിക്കുക. ഗര്‍ഭകാലത്ത് ഇത് സൗകര്യപ്രദമായിരിക്കും. ഈ സമയത്ത് മാസ്ക് ഉപയോഗിക്കുക. പരവതാനികള്‍, ക്യുഷന് എന്നിവ വൃത്തിയാക്കാന്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമാണ്.
സഹായം തേടുക: ആഴ്ചയില്‍ ഒരിക്കലോ മറ്റോ ആരുടെയെങ്കിലും സഹായം തേടിയാല്‍ നിങ്ങള്‍ക്ക് ദൈനംദിന ജോലികള്‍ ലഘൂകരിക്കാന്‍ കഴിയും. പ്രധാന ജോലികള്‍ ഇവരെ ഏല്‍പ്പിക്കുക. ലഘുവായ ജോലികള്‍ നിങ്ങള്‍ ചെയ്യുക.



Click it and Unblock the Notifications