Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭകാലത്ത് പാല് കുടിയ്ക്കുമ്പോള്‍.....
ഗര്‍ഭിണികള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണം കുഞ്ഞുങ്ങള്‍ക്കും ലഭിയ്ക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം ഗര്‍ഭകാലത്തു തന്നെ ശരിയായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കേണ്ടത് അത്യാവശ്യവുമാണ്.
പാല് മുതിര്‍ന്നവര്‍ക്കാണെങ്കിലും കുട്ടികള്‍ക്കാണെങ്കിലും ഒരു സമീകൃതാഹാരമാണ്. ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ പാല് കുടിയ്ക്കുന്നതും ഗുണം ചെയ്യും.
ഗര്‍ഭിണികള്‍ പാല് കുടിയ്ക്കുന്നതു കൊണ്ട് വിവിധ ഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

കാല്‍സ്യം
ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും കാല്‍സ്യം ലഭിയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ് പാല്. ഇത് എല്ലിന്റെയും പല്ലിന്റെയും ബലത്തിന് വളരെ പ്രധാനവുമാണ്. ദിവസവം മൂന്നു കപ്പ് പാല് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

പ്രോട്ടീന്‍
പാലില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവ് കുഞ്ഞിന്റെ തൂക്കം കുറയാന്‍ ഇട വരുത്തും. യൂട്രസിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുവാനും ഇത് സഹായിക്കും. ഗര്‍ഭകാലത്ത് പാല് കുടിയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീന്റെ മൂന്നില്‍ ഒരു ഭാഗം ആവശ്യവും പൂര്‍ത്തീകരിയ്ക്കും.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡിയുടെ നല്ലൊന്നാന്തരം ഉറവിടമാണ് പാല്. 59 ശതമാനം വൈറ്റമിന്‍ ഡിയും ഇതില്‍ നിന്നു തന്നെ ലഭിയ്ക്കും,

നെഞ്ചെരിച്ചില്‍
ഗര്‍ഭകാലത്ത് നെഞ്ചെരിച്ചില്‍ പതിവാണ്. തണുത്ത പാല് കുടിയ്ക്കുന്നത് ഈ പ്രശ്നത്തിനുളള നല്ലൊരു പരിഹാരമാണ്. ഇത് നല്ലൊരു അന്റാസിഡിന്റെ ഗുണം നല്‍കും.

ജലാംശം
ഗര്‍ഭകാലത്ത് പാല് കുടിയ്ക്കുന്നത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് അമ്മയ്ക്കും കു്ഞ്ഞിനും ഒരുപോലെ നല്ലതാണ്.



Click it and Unblock the Notifications
