Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഗര്‍ഭിണികള്‍ക്ക് മത്സ്യം കഴിക്കാമോ?
ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും പ്രോട്ടീനുകളുടെയും കലവറയാണ് മത്സ്യം. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ അമ്മയ്ക്കും കുഞ്ഞിനും ഏറെ അനുയോജ്യവുമാണ് മത്സ്യം. എന്നാല്‍ മത്സ്യവിഭവങ്ങള്‍ കഴിക്കുന്നത് കുഞ്ഞിന് ദോഷകരമാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചിലയിനം മത്സ്യങ്ങള്‍, പ്രത്യേകിച്ച് വലുപ്പം കൂടിയവയില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതലായിരിക്കും എന്നതാണ് ഇതിന് പിന്നിലെ കാരണം. മെര്‍ക്കുറി കുഞ്ഞിന്റെ വളര്‍ച്ചയേയും വികാസത്തേയും ദോഷകരമായി ബാധിക്കാനിടയാകുന്നതാണ്.
സാധാരണയായി വ്യവസായിക മാലിന്യങ്ങളില്‍ നിന്നാണ് മെര്‍ക്കുറി കടല്‍ജലത്തില്‍ കലരുന്നത്. ഇത് മീഥൈല്‍ മെര്‍ക്കുറിയായി രൂപാന്തരപ്പെടും. മരണകാരണമാകുന്ന ഈ രാസവസ്തു മത്സ്യങ്ങള്‍ക്കുള്ളില്‍ കടക്കുകയും അവയുടെ ശരീരത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യും. നന്നായി വേവിച്ചാലും മെര്‍ക്കുറി മത്സ്യത്തില്‍ അവശേഷിക്കും. ഗര്‍ഭകാലത്ത് മെര്‍ക്കുറി അമിതമായി ഉള്ളിലെത്തിയാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തേയും, കേന്ദ്ര നാഡീ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഒരു മുന്‍കരുതലെന്ന നിലയില്‍ മത്സ്യ ഉപയോഗം കുറച്ച് ആഴ്ചയിലൊരിക്കല്‍ എന്ന രീതിയിലാക്കാം. ആഹാരത്തില്‍ നിന്ന് മത്സ്യം ഒഴിവാക്കുന്നതാണ് നല്ലതെങ്കിലും ഇത് ഒമേഗ 3 ഫാറ്റി ആസിഡുകളും, പ്രോട്ടീനുകളും ആവശ്യത്തിന് ലഭ്യമാകാതെ വരും. ഇത് കുട്ടിയുടെ തലച്ചോറിന്റെയും കണ്ണിന്റെയും വികാസത്തിന് തടസ്സമാകും. ഇക്കാരണങ്ങളാല്‍ ഗര്‍ഭകാലത്ത് മത്സ്യം ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്.

ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കാമോ?
കഴിക്കുന്ന മത്സ്യം നന്നായി പാകം ചെയ്തതാണെന്നും, പച്ചയല്ലെന്നും ഉറപ്പ് വരുത്തുക. വേവിക്കാത്ത മത്സ്യത്തില്‍ പരാദജീവികളും ബാക്ടീരിയകളുമുണ്ടാകും. ഇവ പല രോഗങ്ങള്‍ക്കും കാരണമാകുകയും ഭ്രൂണത്തെ ബാധിച്ച് ഗുരുതരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യും.

ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കാമോ?
സ്രാവ്, വലിയ അയല പോലെയുള്ള വലിയ മത്സ്യങ്ങള്‍ ഒഴിവാക്കുക. കടല്‍ മത്സ്യങ്ങള്‍ക്ക് പകരം കുളത്തില്‍ വളര്‍ത്തുന്ന രോഹു, കട്ല, ഹില്‍സ, സുര്‍മായി പോലുള്ളവ കഴിക്കുക.

ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കാമോ?
പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ടിന്നിലടച്ച മത്സ്യങ്ങള്‍ ഒഴിവാക്കുക.

ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കാമോ?
ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യങ്ങളില്‍ നിന്നല്ലാതെ ലഭിക്കാന്‍ ചണവിത്ത്, തൈര്, മുട്ട തുടങ്ങിയവ ആഹാരത്തിലുള്‍പ്പെടുത്തുക.
ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam



Click it and Unblock the Notifications
