Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രസവം സുഖകരമാക്കാം
ആയുര്‍വേദതത്വം അനുസരിച്ച് ആര്‍ത്തവത്തിന് ശേഷം പത്താമത്തെയും പതിനഞ്ചാമത്തെയും ദിനങ്ങള്ക്കിടെയുള്ള ദിവസം ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭധാരണമുണ്ടായാല്‍ ആ കുട്ടിക്ക് നല്ല ആരോഗ്യമുണ്ടാകും. ആര്‍ത്തവസമയത്ത് ലൈംഗികബന്ധം സാധാരണമല്ലാത്തതും ഒഴിവാക്കേണ്ടതുമാണ്. അഥവാ ഈ സമയത്ത് ഗര്‍ഭധാരണമുണ്ടായാല്‍ കുട്ടിക്ക് ശാരീരികവും മാനസികവുമായ എന്തെങ്കിലും തകരാറുകളുമുണ്ടാവും.
1.നേരത്തെയുള്ളതും, സ്ഥിരമല്ലാത്തതും, വേദനയുള്ളതും,കുറഞ്ഞതും, അമിതമായതുമായ ആര്ത്തവങ്ങള്ക്ക് മികച്ച ഒരു ചികിത്സയാണ് ഇരുകൈത്തണ്ടകളും അമര്‍ത്തുകയും തിരുമ്മുകയും ചെയ്യുക എന്നത്. ഇത് അത്ഭുതകരമായ ഫലം നല്‍കും. കൂടാതെ വെള്ള, മഞ്ഞ നിറങ്ങളിലുള്ള സ്രവങ്ങള്‍ വരുന്നത് ഭേദമാക്കുകയും ചെയ്യും.

2. ആദ്യ ഗര്‍ഭധാരണത്തില്‍ അമ്മയ്ക്ക് ഏറെ ഭയവും ആശങ്കയുമുണ്ടാകും. ഇത് പ്രസവത്തെ വേദനാജനകമാക്കുകയും, ശരീരത്തിന് പുറമേ മനസിനും ആഘാതമേല്പിക്കുകയും ചെയ്യും. പ്രസവസമയത്ത് ചവണ ഉപയോഗിക്കുകയോ, സിസേറിയന് നടത്തുകയോ ചെയ്താലും കുട്ടിയുടെ ശരീരത്തിന് തകരാറ് സംഭവിക്കുകയും, ചിലപ്പോള്‍ അമ്മയ്ക്കും പരുക്കേല്‍ക്കുകയും ചെയ്യും.
3. വേദനാരഹിതമായ പ്രസവം നടക്കാന്‍ മിനുസപ്പെടുത്തിയ തടിയുടെ റോളര്‍ കൈയ്യുടെ പുറകുഭാഗം നഖം മുതല്‍ മുട്ട് വരെ ഉരുട്ടുക. പതിനഞ്ച് മിനുട്ട് ഇത് ചെയ്യാം. തടിയുടെ റോളര്‍ ലഭ്യമല്ലെങ്കില്‍ ലോഹനിര്‍മ്മിതമായ രണ്ട് ചീപ്പുകള്‍ ഉപയോഗിച്ച് കൈപ്പത്തിയും, കാലിന്റെ ഉള്ളങ്കാലും ഊര്‍ജ്ജസ്വലമായി ഉരസുക. നഖം മുതല്‍ കൈത്തണ്ട വരെ 5 മുതല്‍ 10 മിനുട്ട് വരെ ഇത് ചെയ്യുക. നാവിന്റെ പിന്‍ഭാഗത്ത് പല്ലിന് പുറകിലായി നിരന്തരം സമ്മര്ദ്ധമേല്പിക്കുക. ഒരു മിനുട്ട് നീണ്ട് നില്ക്കുന്ന ഈ പ്രവൃത്തി മൂന്ന് മിനുട്ട് നേരത്തെ ഇടവേളയില്‍ പല തവണ ചെയ്യുക. ഇത് വേദനാരഹിതമായ പ്രസവം സാധ്യമാക്കും.
4. പ്രസവത്തിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കണങ്കാലിന്റെ ഉള്‍ഭാഗത്ത് രണ്ട് മിനുട്ട് സമയം ശക്തിയായി അമര്‍ത്തുക. കുട്ടി ജനിക്കുന്നത് വരെ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കുക. കുട്ടി ജനിച്ച് കഴിയുമ്പോള്‍ മുലപ്പാല്‍ വര്‍ദ്ധിക്കുന്നത് മൂലം വേദനയുണ്ടാകും. അപ്പോള്‍ രണ്ട് കൈപ്പത്തിയുടെ പിന്‍ഭാഗത്ത് മധ്യത്തിലായി അമര്‍ത്തുക. ഇത് മാറിടത്തിലെ വേദന കുറയ്ക്കും.
5. പ്രസവത്തിന് ശേഷം ലൈംഗികഗ്രന്ഥികളിലെ മാറ്റം മൂലം സ്ത്രീകള്‍ തടിവെയ്ക്കാന്‍ സാധ്യതയുണ്ട്. കൈപ്പത്തികളില്‍ അമര്‍ത്തുന്നത് വഴി നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാം.
6. കൈപ്പത്തികളില്‍ അമര്‍ത്തുന്നത് മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനും സഹായകരമാണ്. ഇതേ വിദ്യ പുരുഷന്മാരിലെ ലൈംഗികശേഷിയില്ലായ്മയെ ചെറുക്കും. ലൈംഗിക സ്വപ്നങ്ങള്‍ അഥവാ ഈറന്‍ സ്വപ്നങ്ങള്‍ കണ്ട് ശുക്ലവിസര്ജ്ജനം നടത്തപ്പെടുന്ന അവസ്ഥയ്ക്കും ഇതേ രീതി ഫലപ്രദമാണ്.



Click it and Unblock the Notifications
