Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഗര്‍ഭകാലത്ത് നന്നായി ഉറങ്ങാന്‍ 6 വഴികള്‍
ഗര്‍ഭകാലത്ത് പാലിക്കേണ്ട ഭക്ഷണക്രമം, ചെയ്യേണ്ട വ്യായാമങ്ങള്‍ എന്നിവയെകുറിച്ചെല്ലാം നിങ്ങള്‍ കേട്ടിട്ടുണ്ടാവാം.എന്നാല്‍, ഈ സമയത്ത് വേണ്ട ഉറക്കത്തെ കുറിച്ച് ആരും പറഞ്ഞിട്ടുണ്ടാവില്ല. ഈ ഒമ്പത് മാസക്കാലയളവില്‍ ശ്രദ്ധ നല്‍കേണ്ട ഏറ്റവും പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ഉറക്കം. ഗര്‍ഭകാലത്ത് ശരിയായ ഭക്ഷണവും വ്യായാമവും പോലെ പ്രധാനമാണ് സ്വസ്ഥമായ ഉറക്കവും. ഗര്‍ഭധാരണത്തോടെ സാധാരണ ഉറക്ക ക്രമത്തിന് മാറ്റം ഉണ്ടാവുക സ്വാഭാവികമാണ്.

ഗര്‍ഭ കാലത്തെ ഉറക്ക തടസ്സം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയെ കുറിച്ച് പല സ്ത്രീകളും പരാതി പറയാറുണ്ട്. എന്നാല്‍, മറ്റു ചിലരാകട്ടെ സമയം കിട്ടുമ്പോഴെല്ലാം ഉറങ്ങുന്നു. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം ഗര്‍ഭ കാലത്ത് അമിതമായി ഉറങ്ങുന്നതും ഒട്ടും ഉറങ്ങാതിരിക്കുന്നതും ഒരു പോലെ അപകടരമാണ്. ശരീരത്തിന് വിശ്രമം ലഭിക്കുന്നതിന് അനുയോജ്യമായ രീതിയില്‍ ഉറങ്ങുന്നതാണ് ഉചിതം.
അദ്ഭുതമരുന്നുകൾ വിരൽത്തുമ്പിൽ!!
ഗര്‍ഭകാലത്ത് നന്നായി ഉറങ്ങാനുള്ള ചില വഴികള്‍
1. കഫീന്റെ ഉപയോഗം കുറയ്ക്കുക
ഗര്‍ഭകാലത്ത് കഫീന്‍ അമിതമായി ഉള്ളില്‍ ചെല്ലുന്നത് ഉറക്കത്തിന് തടസ്സമുണ്ടാക്കും. ഗര്‍ഭകാലത്ത് കഫീന്‍ പല തരത്തിലും പ്രതികൂലമായി ബാധിക്കാറുണ്ട്. ജനന വൈകല്യങ്ങള്‍ക്കും ഗര്‍ഭഛിദ്രത്തിനും വരെ കഫീന്‍ അമിതമാകുന്നത് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനും ഗര്‍ഭകാലത്ത് കഫീന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കഫീന്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുന്നില്ല എങ്കില്‍ ദിവസം രണ്ട് കപ്പ് കാപ്പി എന്ന് പരിമിതപ്പെടുത്തണം. ചായ, ഗ്രീന്‍ ടീ തുടങ്ങി കഫീന്‍ അടങ്ങിയിട്ടുള്ള മറ്റ് പാനീയങ്ങളുടെ കാര്യത്തിലും ഈ വ്യവസ്ഥകള്‍ ബാധകമാണ്.

2. ചെറുമയക്കങ്ങള്‍
ഗര്‍ഭകാലത്ത് തളര്‍ച്ച തോന്നുക സാധാരണമാണ്. ശരീരം നന്നായി പ്രവര്‍ത്തിക്കുന്നതിനും ഭ്രൂണത്തിന്റെ വികാസത്തിനും ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുള്ള സ്വാഭാവിക മാര്‍ഗമാണിത്. അമിതമായ തളര്‍ച്ച മൂലം രാത്രിസമയത്തെ ഉറക്കം പ്രയാസകരമാവുകയും വിശ്രമിക്കാന്‍ കഴിയാതെ വരികയും ചെയ്യും. അതു കൊണ്ട് പകല്‍ സമയം ഇടയ്ക്കിടെ ചെറുതായി മയങ്ങുന്നത് നല്ലതായിരിക്കും. ഇത് കൊണ്ട് രണ്ടാണ് ഗുണങ്ങള്‍- തളര്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ കഴിയും കൂടാതെ ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും. ഉച്ച ഭക്ഷണത്തിന് ശേഷം പതിനഞ്ച് മിനുട്ട് ഉറങ്ങുന്നതു പോലും ഗുണകരമാണ്. ഗര്‍ഭകാലത്ത് ഉറക്ക സമയം സാധാരണയിലും കൂടുതലായിരിക്കണം. സാധാരണ ഉറങ്ങുന്നതിനും അരമണിക്കൂര്‍ മുമ്പ് കിടക്കുകയും ഒരു മണിക്കൂറിന് ശേഷം മാത്രം എഴുന്നേല്ക്കുകയും ചെയ്യുക. അധിക ഉറക്കം ലഭിക്കുന്നതിന് മറ്റ് കുടംബാംഗങ്ങളുടെ സഹായം കൂടി ആവശ്യപ്പെടാം.

ഗര്‍ഭകാലത്ത് മതിയായ ഉറക്കം ലഭിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട് .
3. അമിത ഭക്ഷണം ഒഴിവാക്കുക
ദഹനക്കേട്, മനംപിരട്ടല്‍, നെഞ്ചെരിച്ചില്‍ തുടങ്ങി നിങ്ങള്‍ ചിന്തിക്കാത്ത പല പ്രശ്നങ്ങളുടെയും സമയമാണ് ഗര്‍ഭ കാലം. ഇതെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള വഴികളുണ്ട്. ഈ ലക്ഷണങ്ങള്‍ ശരീരത്തിന്റെ പ്രവത്തനങ്ങളെ മാത്രമല്ല രാത്രിയിലെ ഉറക്കത്തെയും ബാധിക്കും. നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാകാതിരിക്കുന്നതിന് ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടു മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.കിടക്കുന്നതിനും 2 മണിക്കൂര്‍ മുമ്പെങ്കിലും രാത്രിഭക്ഷണം കഴിക്കുക. ദഹന പ്രക്രിയ ശരിയായി നടക്കാനും നല്ല ഉറക്കം ലഭിക്കാനും ഇതാണ് ഉത്തമം.
ഗര്‍ഭകാല ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികള്‍ ഉണ്ട് .

4. ധാരാളം വെള്ളം കുടിക്കുക
ദഹന സംവിധാനം വിഷവിമുക്തമാക്കുന്നതിനും പോഷിപ്പിക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തിന്റെ ആയാസം കുറച്ച് വേദനകള്‍ക്ക് ശമനം നല്കാന് ഇത് സഹായിക്കും. ഗര്‍ഭ കാലത്ത് വെള്ളം ധാരാളം കുടിക്കണം എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇത് വളരെ പ്രധാനമാണ്.

5. സൗകര്യപ്രദമായ രീതിയില്‍ ഉറങ്ങുക
ഉന്തി നില്ക്കുന്ന വയര്‍, നീര് വെച്ച കൈ കാലുകള്‍ തുടങ്ങി ഗര്‍ഭ കാലത്ത് ശാരീരികമായുണ്ടാകുന്ന വിവിധ അസൗകര്യങ്ങളാണ് രാത്രിയിലെ ഉറക്കത്തിന് പലപ്പോഴും തടസ്സമാകുന്നത്. നീരുണ്ടെങ്കില്‍ കാലുകള്‍ ഉറങ്ങാന്‍ നേരം ഒരു തലയിണയില്‍ ഉയര്‍ത്തി വച്ച് കിടക്കുക. ഇത് ആശ്വാസം നല്‍കുന്നതിന് പുറമെ സൗകര്യ പ്രദവുമായിരിക്കും. ഉന്തി നില്ക്കുന്ന വയറിനെ പിന്താങ്ങുന്നതിന് തലയിണ വയറിനടിയില്‍ വച്ച് ഇടത് വശം ചെരിഞ്ഞ് കിടക്കുക. ഉറക്കത്തില്‍ കാലുകളും നട്ടെല്ലും ശരിയായ സ്ഥിതിയിലരിക്കാന് ഈ തലയിണകള്‍ സഹായിക്കും. ഉറക്കത്തിലും കുഞ്ഞുങ്ങള്‍ക്ക് വേണ്ട പോഷകങ്ങള്‍ എത്തുന്നതിനും ശരിയായ രക്തയോട്ടത്തിനും ഇടത് വശം ചെരിഞ്ഞ് കിടക്കുന്നതാണ് നല്ലെതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

6. സമ്മര്‍ദ്ദം ഒഴിവാക്കുക
ഗര്‍ഭകാലത്തെ സമ്മര്‍ദ്ദം പല തരത്തിലും ഹാനികരമാണ്. അതിലൊന്ന് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും എന്നതാണ്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സമ്മര്‍ദ്ദം അനുഭവപ്പെടുകയാണെങ്കില്‍ അത് ശമിപ്പിക്കുന്നതിനായി ഒന്ന് കുളിക്കുകയോ ഉണര്‍വ് കിട്ടാന്‍ മസ്സാജ് ചെയ്യുകയോ ചെയ്യുക. നല്ല ഉറക്കം കിട്ടാന്‍ ഇത് സഹായിക്കും. ഗര്‍ഭകാലത്തുണ്ടാകുന്ന സമ്മര്‍ദ്ദം ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഇത് ഒഴിവാക്കുക.
ഗര്‍ഭകാലത്ത് സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള വഴികള്‍ നിരവധിയാണ്.

വ്യായാമം
ഗര്‍ഭ കാലത്ത് വ്യായാമം ചെയ്യുന്നത് നല്ലതാണെങ്കിലും ഉറങ്ങാന്‍ പോകുന്നതിന് തൊട്ടു മുമ്പ് ചെയ്യുന്നത് നല്ലതല്ല. ഇത് ശരീരത്തിന് ഉണര്‍വ് നല്‍കുകയും ഉറക്കത്തിന് താമസം വരുത്തുകയും ചെയ്യും. ഉറങ്ങുന്നതിനും ഏതാനം മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യുന്നതാണ് ഉചിതം. എന്നാല്‍, ഉറങ്ങുന്നതിന് മുമ്പ് യോഗ ചെയ്യുന്നത് ശരീരത്തിന്റെ ആയാസം കുറയ്ക്കാനും പെട്ടന്ന് ഉറക്കം വരാനും സഹായിക്കും. ഡോക്ടറുടെ നിര്‍ദ്ദേശം തേടിയിട്ട് ഇത് ശീലിക്കുന്നതായിരിക്കും ഉചിതം.



Click it and Unblock the Notifications
