Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭകാലത്തെ തടി നിയന്ത്രിയ്ക്കാം
ഗര്‍ഭകാലം സ്ത്രീകളുടെ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ വരുന് സമയമാണ്. പ്രത്യേകിച്ച ശരീരഭാരത്തില്‍.
മിക്കവാറും സ്ത്രീകള്‍ ഈ സമയത്ത് തടി കൂടുന്നത് സ്വാഭാവികമാണ്. കാര്യമായ ഡയറ്റും വ്യായാമങ്ങളും ചെയ്യാന്‍ സാധിയ്ക്കാത്തതും ഹോര്‍മോണ്‍ മാറ്റങ്ങളുമാണ് ഗര്‍ഭകാലത്തെ തടി വര്‍ദ്ധിപ്പിയ്ക്കുവാന്‍ കാരണം.
ഭക്ഷണം കുറയ്ക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ദോഷം ചെയ്യുന്നതു കൊണ്ടുതന്നെ കാര്യമായ ഡയറ്റിംഗ് ഈ സമയത്തു സാധിയ്ക്കില്ല. എങ്കിലും ഗര്‍ഭകാലത്തെ തടി നിയന്ത്രിയ്ക്കുവാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ഭക്ഷണം
പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം കൂടുതല്‍ കഴിയ്ക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണ്. അതേ സമയം ഭാരം വല്ലാതെ കൂടുകയുമില്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ കുറച്ച് പകരം നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കണം.

വ്യായാമങ്ങള്‍
ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ആവശ്യത്തില്‍ കൂടുതല്‍ വിശ്രമമെടുക്കുന്ന, വ്യായാമമൊന്നും ചെയ്യാത്ത സ്ത്രീകളുണ്ട്. ഇത് നല്ലതല്ല. ഗര്‍ഭകാലത്തും നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം.

തൂക്കം
കൃത്യമായ അളവില്‍ മാത്രം തൂക്കം കൂട്ടാന്‍ ശ്രമിയ്ക്കുക. തൂക്കം വല്ലാതെ കൂടുന്നതും കുറയുന്നതുമൊന്നും നല്ലതല്ലെന്നു തിരിച്ചറിയുക.

സ്ട്രെസ്
സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്തുക. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളും ഇതുവഴി തടിയും വര്‍ദ്ധിപ്പിയ്ക്കും.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഒരു പ്രധാന കാര്യമാണ്. ഇവ തടി വര്‍ദ്ധിപ്പിയ്ക്കും. ആരോഗ്യത്തിനും നല്ലതല്ല,.

പ്രസവശേഷവും
പ്രസവശേഷവും ഭക്ഷണനിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്. കയ്യില്‍ കിട്ടുന്നതെന്തും വാരി വലിച്ചു കഴിയ്ക്കുന്ന ശീലം വണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നു മാത്രമല്ലാ, ആരോഗ്യത്തിനും നല്ലതല്ല.



Click it and Unblock the Notifications
