Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആണോ, പെണ്ണോ, അറിയാന്‍ ചില വഴികള്‍
ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. പിറന്നു വീഴുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനുള്ള താല്പര്യവും മിക്കവാറും പേര്‍ക്കുമുണ്ടാകും.
കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിന് സ്കാനിംഗ് അടക്കമുള്ള നൂതനമാര്‍ഗങ്ങള്‍ നിലവിലുണ്ട്. നിയമപരമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം തെറ്റാണെങ്കിലും കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനുള്ള താല്പര്യത്തിനു മുന്നില്‍ ചിലപ്പോഴെങ്കിലും നിയമം മാത്രമാകാറുമുണ്ട്.
സ്കാനിംഗടക്കമുള്ള നൂതനമാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മുടെ മുതുമുത്തശ്ശിമാര്‍ ഗര്‍ഭിണികളുടെ വയര്‍ നോക്കി കുഞ്ഞെന്തെന്നാണെന്നു കൃത്യമായ പ്രവചിക്കാറുമുണ്ട്.
കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനുള്ള ഇത്തരം ചില പരമ്പരാഗത പ്രവചനമാര്ഗങ്ങള് അറിഞ്ഞിരിയ്ക്കൂ,

വയറിന്റെ വലിപ്പം
വയറിന്റെ വലിപ്പം നോക്കി കുഞ്ഞിന്റെ ലിംഗനിര്‍ണയം പതിവാണ്. വയര്‍ ചെറുതെങ്കില്‍ ആണ്‍കുഞ്ഞും വലുതെങ്കില്‍ പെണ്കുഞ്ഞുമാണെന്നാണ് പറയുക.

ക്ഷീണം
ഗര്‍ഭകാലത്ത് അമ്മ വല്ലാതെ ക്ഷീണിതയായെങ്കില് പെണ്‍കുഞ്ഞാണ് ഗര്ഭത്തിലെന്ന വിശ്വാസവും പതിവാണ്.

ഭക്ഷണം
ഗര്‍ഭകാലത്ത് മധുരത്തോടാണ് താല്പര്യമെങ്കില് പെണ്‍കുഞ്ഞും ഉപ്പും പുളിയുമുള്ള ഭക്ഷണത്തോടാണ് താല്പര്യമെങ്കില് ആണ്കുഞ്ഞുമാണെന്നു പറയും.

ഗര്‍ഭിണിയുടെ വയര്‍
ഗര്‍ഭിണിയുടെ വയര്‍ മുകളിലോട്ടാണ് കയറിയിരിയ്ക്കുന്നതെങ്കില് പെണ്‍കുഞ്ഞ് താഴ്ന്നാണെങ്കില്‍ ആണ്കുഞ്ഞുമെന്നു പറയും.

സുന്ദരിയായെങ്കില്‍
ഗര്‍ഭകാലത്ത് അമ്മ കൂടുതല്‍ സുന്ദരിയായെങ്കില്‍ പെണ്‍കുഞ്ഞും നേരെ മറിച്ചാണെങ്കില്‍ ആണ്കുഞ്ഞുമാണെന്നതാണ് സങ്കല്പം.

ഹൃദയമിടിപ്പ്
കുഞ്ഞിന്റെ ഹൃദയമിടിപ്പു നോക്കിയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു കണ്ടെത്താമത്രെ. ഹൃദയമിടിപ്പ് മിനിറ്റില്‍ 140ന് മുകളിലെങ്കില്‍ പെണ്‍കുട്ടി, 140ന് താഴെയെങ്കില്‍ ആണ്‍കുട്ടി എന്നതാണ് കണക്ക്.

മോണിംഗ് സിക്നസ്
മോണിംഗ് സിക്നസ് കുറവെങ്കില്‍ ആണ്‍കുഞ്ഞെന്നു പറയും. നേരെ മറിച്ചെങ്കില്‍ പെണ്‍കുഞ്ഞും.



Click it and Unblock the Notifications
