For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

|

ഗര്‍ഭകാലം മുതല്‍ പ്രസവം വരെ അതീവ ശ്രദ്ധ വേണ്ട സമയം തന്നെയാണ്. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് വളര പ്രധാനവുമാണ്.

പ്രസവസമയമടുക്കുന്തോറും കൂടുതല്‍ ശ്രദ്ധ വേണം. പ്രസവസമയം സാധാരണ നേരത്തെ തന്നെ അറിയാന്‍ സാധിക്കും. എങ്കിലും പറഞ്ഞ സമയത്തിനു മുന്‍പേ പ്രസവം നടക്കാറുമുണ്ട്. ഇത് ചിലപ്പോഴെങ്കിലും കണക്കുകൂട്ടല്‍ തെറ്റുന്നതിന്റേയോ അല്ലെങ്കില്‍ അംമ്‌നിയോട്ടിക് ഫഌയിഡ് നഷ്ടപ്പെടുക തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകുന്നതിന്റെയും കാരണമാകും.

എന്നാല്‍ മാസം തികയാതെ പ്രസവം നടക്കുന്നതും അപൂര്‍വമല്ല. ഇത് ചെറിയ തോതിലെങ്കിലും കുഞ്ഞിന് ദോഷകരവുമാണ്.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

ഗര്‍ഭകാലത്ത് വൈറ്റമിന്‍ അത്യാവശ്യമാണ്. കാല്‍സ്യം, വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല വൈറ്റമിനുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. വൈറ്റമിനുകളുടെ പോരായ്മ മാസം തികയാതെയുള്ള പ്രസവത്തിന് ഒരു പ്രധാന കാരണമാണ്.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

ഒമേഗ ത്രീ ഫാറ്റി ആസിഡ് യൂട്രസ് ഭിത്തികളില്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ വളരെ പ്രധാനമാണ്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

വിചിത്രമെന്നു തോന്നുമെങ്കിലും മോണകള്‍ക്കുണ്ടാകുന്ന അസുഖം മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇതുകൊണ്ടു തന്നെ ഗര്‍ഭകാലത്ത് പല്ലുകളുയും മോണയുടേയും സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യം തന്നെ. ശരീരത്തില്‍ വെള്ളം കുറയുന്നതും നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് പ്രസവമടുക്കുമ്പോള്‍ എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ ബാത്‌റൂമില്‍ പോകുക. മൂത്രം പിടിച്ചു നിര്‍ത്തുന്നത് ഗര്‍ഭപാത്രത്തിന് സമ്മര്‍ദമുണ്ടാക്കുകയും ഇത് നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കുകയും ചെയ്യും.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

നല്ല ഭക്ഷണം കഴിയ്ക്കുന്നതു മാത്രമല്ല, കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ സമയവും പ്രധാനം തന്നെ. ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും. യൂട്രസില്‍ സമ്മര്‍ദമുണ്ടാകുന്നത് ഒഴിവാകുകയും ചെയ്യും.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഗര്‍ഭകാലത്ത് ഒഴിവാക്കണം. ഇവയിലെ കെമിക്കലുകള്‍ ദോഷം ചെയ്യും.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

ഗര്‍ഭകാലത്ത് കൂടുതല്‍ ഭാരങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇത് പൊക്കിള്‍കൊടി മുറിഞ്ഞ് അബോര്‍ഷന് ഇട വരുത്തും. എന്നാല്‍ അവസാന മാസങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദമുണ്ടാക്കി പ്രസവം നേരത്തെയാകാന്‍ ഇട വരുത്തും.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

അമിതമായി തടി വയ്ക്കുന്നതും യൂട്രസിന് സമ്മര്‍ദം നല്‍കും. ഇതും പ്രസവം നേരത്തെയാക്കും. ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിക്കേണ്ടത് അത്യാവശ്യം തന്നെ. എന്നാല്‍ അമിതഭാരമാകാതെ കൃത്യമായ തൂക്കം നില നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക.

English summary

Pregnancy, Delivery, Baby, Mother, Food, Abortion, Uterus, Water, Vitamin, പ്രസവം, ഗര്‍ഭം, കുഞ്ഞ്,അമ്മ, ഭക്ഷണം, അബോര്‍ഷന്‍, തടി, യൂട്രസ്, ഗര്‍ഭപാത്രം, വെള്ളം, വൈറ്റമിന്‍

Delivering a baby is both a painful and stressful affair. Most women prefer to plan their delivery well in advance,
X
Desktop Bottom Promotion