Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അള്‍ട്രാസൗണ്ട് സ്കാനിംഗ് ഗുണങ്ങള്‍
ഗര്‍ഭകാലത്ത് സ്കാനിംഗ് ഇപ്പോള്‍ പതിവാണ്. ഗര്‍ഭം ധരിച്ച് ഒന്നു രണ്ടാഴ്ചകള്ക്കുള്ളിലും പിന്നീട് രണ്ടോ നാലോ തവണ കൂടിയും സ്കാനിംഗ് എടുക്കാറുണ്ട്.
ശരീരത്തിന്റെ ആന്തരികാവയവങ്ങളിലേക്ക് ഫ്രീക്വന്‍സി കൂടുതലുള്ള സൗണ്ട വേവ് കടത്തിവിട്ടാണ് സ്കാനിംഗ് നടത്തുന്നത്. ഇത്തരം വികിരണങ്ങള്‍ പിന്നീട് വീഡിയോ, ഫോട്ടോഗ്രാഫിക് ഇമേജുകളായി മാറ്റുകയാണ് ചെയ്യുക.

അള്‍ട്രാസൗണ്ട് സ്കാനിംഗ് ദോഷകമാണെന്നും മറിച്ചും വാദങ്ങളുണ്ട്. എന്നാല്‍ സ്കാനിംഗു കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന കാര്യവും തള്ളിക്കളയാനാവില്ല.
കുഞ്ഞിന്റെ ഹൃദയമിടിപ്പു ശരിയാണോയെന്നു കണ്ടെത്താന്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് സഹായിക്കും. ഇത് ഹൃദയപ്രശ്നങ്ങള്‍ കണ്ടെത്താനും സഹായകം തന്നെ.
ഭ്രൂണം ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെയാണോ വളരുന്നതെന്നു തിരിച്ചറിയാനും അള്‍ട്രാസൗണ്ട് സ്കാനിംഗ് സഹായിക്കും. ചില സമയങ്ങളില്‍ ഭ്രൂണം ഫെല്ലോപിയന്‍ ട്യൂബിലും വളരാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങ്ള്‍ നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അമ്മയുടെ ജീവനു തന്നെ പ്രശ്നങ്ങളുണ്ടാകും.
പൊക്കിള്‍ക്കൊടി കൃത്യമായ സ്ഥാനത്താണോയെന്നു കണ്ടെത്തുവാനും അള്‍ട്രാസൗണ്ട് സ്കാനിംഗ് സഹായിക്കും. ഗര്ഭാഗശയ മുഖം മൂടിക്കിടക്കുന്ന പ്ലാസന്റ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സ്കാനിംഗ് സഹായിക്കും.
കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങളുണ്ടോയെന്നു കണ്ടെത്താനും സ്കാനിംഗ് സഹായിക്കും. 11-14 ആഴ്ചയയിലുള്ള സ്കാനിംഗാണ് ഇതിന് സഹായിക്കുക.
സ്കാനിംഗ് കുഞ്ഞിന് ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടോയെന്നു കണ്ടെത്താനും സഹായിക്കും. കുഞ്ഞിന്റെ വളര്‍ച്ച ശരിയായിത്തന്നെയാണോ നടക്കുന്നതെന്നും തൂക്കം കൃത്യമാണോയെന്നും മനസിലാക്കാനും സ്കാനിംഗ് സഹായിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഇതിലൂടെ നടക്കും.
ഭ്രൂണത്തിന് ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ സ്കാനിംഗിലൂടെ ഇത് കണ്ടെത്തി അബോര്ഷന് നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ചില ഘട്ടങ്ങളില്‍ ഗര്‍ഭം അമ്മയുടെ ജീവനു തന്നെ അപകടമാകും. ഇത്തരം ഘട്ടങ്ങള്‍ തിരിച്ചറിയാന്‍ സ്കാനിംഗ് സഹായിക്കും.



Click it and Unblock the Notifications
